»   » ഐശ്വര്യ റായിയുടെ ദു:ഖത്തില്‍ പങ്കുചേരാനെത്തിയവരില്‍ അഭിഷേക് ബച്ചന്റെ പഴയ കാമുകിയും !!!

ഐശ്വര്യ റായിയുടെ ദു:ഖത്തില്‍ പങ്കുചേരാനെത്തിയവരില്‍ അഭിഷേക് ബച്ചന്റെ പഴയ കാമുകിയും !!!

Posted By:
Subscribe to Filmibeat Malayalam

റാണി മുഖര്‍ജിയും ഐശ്വര്യ റായിയും പല കാരണങ്ങള്‍ കൊണ്ട് വഴക്കിലായിരുന്നു. അതില്‍ പ്രധാന കാരണം അഭിഷേക് ബച്ചന്റെയും റാണിയുടെയും പൂര്‍വ്വകാല ബന്ധമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബി ടൗണിനെ മുഴുവന്‍ അത്ഭുതപ്പെടുത്തികൊണ്ട് റാണി രംഗത്തെത്തിയിരിക്കുകയാണ്.

ഐശ്വര്യയുടെ പിതാവിന്റെ മരണത്തില്‍ ദു:ഖം അറിയിച്ചിരിക്കുകയാണ് റാണി. മാത്രമല്ല പഴയതെല്ലാം മാറ്റി വെച്ച് ഐശ്വര്യയെ കാണാനും താരം എത്തിയിരുന്നു. ഐശ്വര്യയുടെ ദു:ഖത്തില്‍ പങ്കുചേരാനായി ബോളിവുഡില്‍ നിന്നും പലരും എത്തിയിരുന്നു. അക്കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെട്ടത് റാണി മുഖര്‍ജിയായിരുന്നു.

ഇരുവരുടെയും സൗഹൃദത്തില്‍ പിണക്കങ്ങളുടെ തുടക്കം

ഇരുവരും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഷാരുഖ് ഖാന്‍ നായകനായി എത്തിയ 'ചല്‍തെ ചല്‍തെ' എന്ന സിനിമയില്‍ ഐശ്വര്യക്ക് പകരം റാണി മുഖര്‍ജിയായിരുന്നു അഭിനയിച്ചത്. അതിന് ശേഷമാണ് റാണിയുടെ കാമുകനായിരുന്ന അഭിഷേക് ബച്ചനുമായി ഐശ്വര്യ വിവാഹം കഴിക്കാന്‍ ആലേചിക്കുന്നത്. ഇതോടെ താരങ്ങള്‍ തമ്മില്‍ പിണക്ക്ത്തിന് കാരണമായി.

ദു:ഖത്തില്‍ പങ്കുചേര്‍ന്ന്

നല്ലത് സംഭവിക്കാന്‍ ചില ദു:ഖങ്ങള്‍ കാരണമാവും. അങ്ങനെയാണ് ഐശ്വര്യയുടെ ദു:ഖത്തില്‍ പങ്കുചേരാന്‍ പിണക്കം മറന്ന് റാണി എത്തുന്നത്. റാണി മുഖര്‍ജിക്ക് പുറമെ പല താരങ്ങളും ഐശ്വര്യയുടെ ദു:ഖത്തില്‍ പങ്കു ചേരാന്‍ എത്തിയിരുന്നു.

ഐശ്വര്യക്ക് മുന്നെ അഭിഷേകിന്റെ ജീവിതം

ഐശ്വര്യ റായിക്ക് മുന്നെ അഭിഷേക് റാണി മുഖര്‍ജിയുമായി അടുപ്പത്തിലായിരുന്നു. അഭിഷേകിന്റെ അമ്മ ജയ ബച്ചനും ഇക്കാര്യം അറിയാമായിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ച് ബന്ധം തകരുകയും ഇരുവരും രണ്ട് വഴിക്കാവുകയുമായിരുന്നു.

ഐശ്വര്യയെക്കുറിച്ച് റാണിക്ക് പറയാന്‍ ഉള്ളത്

ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് റാണി ഐശ്വര്യയെക്കുറിച്ച് സംസാരിച്ചത്. തങ്ങള്‍ പര്പരം മനസിലാക്കിയിട്ടുണ്ടെന്നും താന്‍ ഐശ്വര്യയെ കാണുമ്പോള്‍ ആശംസകള്‍ അറിയിക്കാറുണ്ടെന്നും റാണി പറയുന്നു.

തങ്ങളുടെ കാലഘട്ടത്തിലെ നടിമാര്‍

ഞങ്ങളുടെ കാലഘട്ടത്തിലെ മികച്ച നടികളില്‍ ആദ്യമുള്ളത് ഐശ്വര്യ റായിയാണ്. പിന്നെയുള്ളത് പ്രീതി സിന്റയാണെന്നും റാണി പറയുന്നു. പ്രീതിയുമായി താന്‍ ഒരുപാട് സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും അതിനിടയില്‍ പരസ്പരം ശത്രുക്കളെ പോലെ മത്സരിച്ചിട്ടുണ്ടെന്നും നടി പറയുന്നു.

ഇപ്പോള്‍ അവരവരുടെ വഴി

ഇപ്പോള്‍ എല്ലാവരും അവരവരുടെ ജീവിതവുമായി മുന്നോട്ട് പോവുകയാണെന്നും അതില്‍ സന്തോഷമുണ്ടെന്നുമാണ് നടിയുടെ അഭിപ്രായം. റാണി ഭര്‍ത്താവ് ആദിത്യ ചോപ്രയുടെയും മകള്‍ ആദിറയുടെ കൂടെയും ഐശ്വര്യ അഭിഷേകിന്റെയും ആരാധ്യയുടെയും കൂടെ സന്തുഷ്ടാരായി കഴിയുകയാണ്.

അടുത്ത സിനിമകള്‍

റാണി ' ഹിച്ചാക്കി ' എന്ന സിനിമയാണ് ഇനി വരാനിരിക്കുന്നത്. ഐശ്വര്യയുടെ അടുത്ത സിനിമ അമിതാഭ് ബച്ചനും അഭിഷേകും ഒന്നിച്ചഭിനയിക്കുന്ന ' ഗുലാം ജാം' ആണ്.

English summary
Keeping all the bad history aside, Rani Mukerji met Aishwarya Rai Bachchan post her father’s demise.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam