ഭാര്യയ്ക്കായി ഉപവാസം! എെശ്വര്യ റായിക്ക് വേണ്ടി അഭിഷേക് ബച്ചന്‍ ചില്ലറ കാര്യമല്ല ചെയ്യുന്നത്? കാണൂ!

മണിരത്‌നം സംവിധാനം ചെയ്ത ഗുരുവില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു ഐശ്വര്യ റായിയും അഭിഷേക് ബച്ചനും പ്രണയത്തിലായത്. സിനിമയ്ക്ക് പിന്നാലെ ജീവിതത്തിലും ഒരുമിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ബോളിവുഡ് സിനിമാലോകം ഒന്നടങ്കം കൊണ്ടാടിയ താരവിവാഹം കൂടിയായിരുന്നു ഇത്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് ഇരുവരും. പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന താരദമ്പതികള്‍ കൂടിയാണ് ഇരുവരും. ഈ ദമ്പതികള്‍ വേര്‍പിരിഞ്ഞുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇടയ്ക്ക് പ്രചരിച്ചിരുന്നു. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ഈ താരകുടുംബം മുഖ്യ ആകര്‍ഷണമായി മാറാറുമുണ്ട്.

ആരാധ്യയുടെ ജനനത്തിന് ശേഷം ഇടയ്ക്ക് വെച്ച് ഐശ്വര്യ സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് തിരിച്ചെത്തിയ താരത്തിന് മികച്ച അവസരങ്ങളാിരുന്നു ലഭിച്ചത്. എന്നാണ് ആഷും അഭിയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ ഇറങ്ങുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും ഒരുമിച്ചെത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഇടയ്ക്ക് പ്രചരിച്ചിരുന്നുവെങ്കിലും അതില്‍ വാസ്തവമില്ലെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് അഭിഷേക് ബച്ചന്‍. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനിടയിലാണ് അദ്ദേഹം ഭാര്യയ്ക്കായി താന്‍ വ്രതം നോക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കിയത്.

ഭാര്യയ്ക്ക് വേണ്ടി ഉപവാസം

ഭാര്യയ്ക്ക് വേണ്ടി ഉപവാസം

കര്‍വ ചൗത്ത് ആഘോഷത്തിന് മുന്നോടിയായി ഭാര്യയ്ക്ക് വേണ്ടി ഉപവാസം എടുത്തിരിക്കുകയാണ് താരപുത്രന്‍. ബോളുവുഡ് സിനിമാലോകം ഒന്നടങ്കം ഈ ആഘോഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനിടയിലാണ് അഭിഷേക് ബച്ചന്‍ തന്റെ ഉപവാസത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം താന്‍ ഉപവസിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കിയത്. തങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്ന ഭാര്യയ്ക്ക് വേണ്ടി ഈ ദിനം ഉപവാസം എടുക്കുന്നത് നല്ലതാണെന്നും വര്‍ഷങ്ങളായി താന്‍ ഉപവസിക്കാറുണ്ടെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

 ആഷിനെ വിവാഹം ചെയ്തപ്പോള്‍

ആഷിനെ വിവാഹം ചെയ്തപ്പോള്‍

കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിച്ചത്. ഇവര്‍ക്കിടയിലെ മികച്ച കെമിസ്ട്രി തന്നെയായിരുന്നു എല്ലാവരെയും ആകര്‍ഷിച്ചത്്. പ്രചാരണങ്ങള്‍ വ്യാപകമാവുന്നതിനിടയിലാണ് ഇരുവരും വിവാഹത്തെക്കുറിച്ച് വ്യക്തമാക്കിയത്. ആദ്യ സിനിമ മുതല്‍ത്തുടങ്ങിയ പ്രണയം പിന്നീട് വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. വിവാഹ ജീവിതം 11 ലേക്ക് കടന്നപ്പോഴും തങ്ങള്‍ ഇരുവരും പ്രണയത്തിലാണെന്നും അന്നത്തെ അതേ ഇഷ്ടത്തോടെയാണ് ഇപ്പോഴും കഴിയുന്നതെന്നും വ്യക്തമാക്കിയിരുന്നു.

ആരാധ്യയുടെ വരവ്

ആരാധ്യയുടെ വരവ്

വിവാഹം കഴിഞ്ഞ് നാല് വര്‍ഷം പിന്നിടുന്നതിനിടയിലായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് ആരാധ്യയെത്തിയത്. അമ്മയ്‌ക്കൊപ്പം പൊതുപരിപാടികളിലും സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലുമെല്ലാം ആരാധ്യ പങ്കെടുക്കാറുണ്ട്. ക്ഷണനേരം കൊണ്ടാണ് താരപുത്രിയുടെ ചിത്രങ്ങള്‍ വൈറലായി മാറുന്നത്. അമ്മയ്‌ക്കൊപ്പം മാത്രമല്ല അച്ഛനൊപ്പമുള്ള യാത്രകളിലേയും മുഖ്യ ആകര്‍ഷണം ഈ മിടുക്കിയാണ്. സ്‌കൂളില്‍ പോവാതെ അമ്മയ്‌ക്കൊപ്പം കറങ്ങി നടക്കുന്നുവെന്ന തരത്തില്‍ മകള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നപ്പോള്‍ അഭിഷേക് പ്രതികരിച്ചിരുന്നു.

പ്രണയത്തെക്കുറിച്ച് അറിയിച്ചത്

പ്രണയത്തെക്കുറിച്ച് അറിയിച്ചത്

ന്യൂയോര്‍ക്കില്‍ വെച്ചായിരുന്നു അഭിഷേക് ബച്ചനും ഐശ്വര്യയും പ്രണയം തുറന്നുപറഞ്ഞത്. തണുത്തുവിറക്കുന്ന സുപ്രഭാതത്തില്‍ വെച്ച് അവള്‍ തന്നോട് സമ്മതം മൂളിയതായി അദ്ദേഹം നേരത്തെ കുറിച്ചിരുന്നു. കജ് രാരെ എന്ന ഗാനത്തിനിടയില്‍ ഒരുമിച്ച് അഭിനയിച്ചപ്പോള്‍ തുടങ്ങിയ ഗോസിപ്പാണ് വിവാഹത്തില്‍ കലാശിച്ചത്. ഗുരുവിലും ഒരുമിച്ചെത്തിയതോടെ ഇരുവരും പ്രണയത്തിലാണെന്ന് ആരാധകരും ഉറപ്പിക്കുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X