»   » ആരാധ്യയെ അപമാനിച്ചാല്‍ അഭിഷേക് അടങ്ങിയിരിക്കില്ല, വിമര്‍ശകന് നല്‍കിയ മറുപടി വൈറല്‍!

ആരാധ്യയെ അപമാനിച്ചാല്‍ അഭിഷേക് അടങ്ങിയിരിക്കില്ല, വിമര്‍ശകന് നല്‍കിയ മറുപടി വൈറല്‍!

Posted By:
Subscribe to Filmibeat Malayalam
ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam

ബോളിവുഡിലെ താരപുത്രികളില്‍ ഏറെ ആരാധകരുള്ള കുഞ്ഞുതാരമാണ് ആരാധ്യ ബച്ചന്‍. അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകളായ ആരാധ്യയും സെലിബ്രിറ്റിയാണ്. സിനിമയില്‍ അഭിനയിക്കാതെ തന്നെ സെലിബ്രിറ്റിയായി മാറിയ താരപുത്രിയുടെ ഫോട്ടോസ് സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് വാറലാവുന്നത്.

പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം പ്രധാന ആകര്‍ഷണമായി മാറുന്നതും കുഞ്ഞ് ആരാധ്യയാണ്. ഐശ്വര്യയ്‌ക്കൊപ്പമാണ് ആരാധ്യ ചടങ്ങുകളില്‍ പങ്കെടുക്കാനെത്താറുള്ളത്. അടുത്ത ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ ഐശ്വര്യയുടെയും ആരാധ്യയുടെയും ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

ആരാധ്യയെ വിമര്‍ശിച്ചു

അമ്മയോടൊപ്പം അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ആരാധ്യയെ പരിഹസിച്ച വിമര്‍ശകന് അഭിഷേക് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

സംഭവിച്ചത് ഇതായിരുന്നു

ഐശ്വര്യയ്‌ക്കൊപ്പമാണ് ആരാധ്യ ചടങ്ങുകളില്‍ പങ്കെടുക്കാറുള്ളത്. അമ്മയോടൊപ്പം മാത്രം മകള്‍ യാത്ര ചെയ്യുന്നതിനെക്കുറിച്ച് ഒരാള്‍ ട്വീറ്റ് ചെയ്തതോടെയാണ് വിവാദം തുടങ്ങിയത്. അച്ഛനായ അഭിഷേകിനോടൊപ്പം ആരാധ്യ യാത്ര ചെയ്യാറില്ലെന്നായിരുന്നു അവരുടെ വിമര്‍ശനം.

ക്ലാസ് കളയുന്നതിനെക്കുറിച്ച്

ഐശ്വര്യ റായി നടത്തുന്ന വിദേശ യാത്രകളിലെല്ലാം ആരാധ്യയും ഒപ്പമുണ്ടാവാറുണ്ട്. അതൊന്നും വീക്കെന്‍ഡിലല്ല നടക്കുന്നത്. അതിനാല്‍ ആരാധ്യ ഇത്രയധികം ക്ലാസുകള്‍ എങ്ങനെ മിസ്സ് ചെയ്യുന്നുവെന്ന സംശയവും അവര്‍ ഉന്നയിച്ചിട്ടുണ്ട്.

അഭിഷേകിന്റെ പ്രതികരണം

ആരാധ്യയെക്കുറിച്ച് ട്വിറ്ററിലൂടെ നടക്കുന്ന ചര്‍ച്ചകളെക്കുറിച്ച് അറിഞ്ഞപ്പോള്‍ പ്രതികരണവുമായി അഭിഷേക് രംഗത്തെത്തുകയായിരുന്നു. മകള്‍ വീക്കെന്‍ഡിലാണ് ക്ലാസില്‍ പോവാതിരിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് തെറ്റുപറ്റിയതാവാമെന്നായിരുന്നു അഭിഷേകിന്റെ ട്വീറ്റ്.

മകളെക്കുറിച്ച് ഉത്കണ്ഠ

ഒരു രക്ഷിതാവെന്ന നിലയില്‍ ആരാധ്യയെക്കുറിച്ച് തനിക്ക് ആശങ്കകളുണ്ട്. പക്ഷേ അവളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായി താന്‍ മര്യാദ നല്‍കുമെന്നും നേരത്തെ ഒരു അഭിമുഖത്തില്‍ അഭിഷേക് വ്യക്തമാക്കിയിരുന്നു.

പൊസ്സസീവാണെന്ന് സമ്മതിക്കുന്നു

മകളുടെ കാര്യത്തില്‍ താന്‍ പൊസ്സസീവാണെന്നും അഭിഷേക് ബച്ചന്‍ പറയുന്നു. അവള്‍ക്ക് ഉപദ്രവമാകുന്ന തരത്തിലുള്ള ഒരു കാര്യത്തെയും താന്‍ പിന്തുണയ്ക്കില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലായി

അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് ഐശ്വര്യ മാംഗ്ലൂരിലേക്കെത്തിയത്. ചുവന്ന സാരിയണിഞ്ഞ ഐശ്വര്യയും അതേ നിറത്തിലുള്ള ഉടുപ്പണിഞ്ഞ ആരാധ്യയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

English summary
Abhishek Bachchan's Perfect Reply To A Fan Who SLAMMED Aaradhya & Aishwarya Rai

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X