അച്ഛന്‍ ആശുപത്രിയിലായില്ലേ,ആരാണ് നിങ്ങളെ തീറ്റിപ്പോറ്റുന്നത്! പരിഹാസത്തിന് മറുപടിയുമായി അഭിഷേക്‌

By Prashant V R

കോവിഡ് സ്ഥീരികരിച്ചതിന് പിന്നാലെ ആശുപത്രിയില്‍ തന്നെ തുടരുകയാണ് അമിതാഭ് ബച്ചനും അഭിഷേകും. പരിശോധനാ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അഭിഷേകിന്റെ ഭാര്യ ഐശ്വര്യ റായും, മകള്‍ ആരാധ്യയും ആശുപത്രി വിട്ടിരുന്നു. കുടുംബത്തെ കുറിച്ചുളള പുതിയ വിവരങ്ങളെല്ലാം അമിതാഭും അഭിഷേകുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. വൈറസ് ബാധയെ തുടര്‍ന്ന് നിരവധി പേരാണ് അമിതാഭ് ബച്ചന്റെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥനകളുമായി എത്തിയിരുന്നത്.

വേഗം സുഖം പ്രാപിച്ചു വരട്ടെ എന്ന് എല്ലാവരും ആശംസിക്കുകയും ചെയ്തിരുന്നു, അതേസമയം കുടുംബത്തിനെതിരെ പരിഹാസവുമായി എത്തിയ യുവതിക്ക് അഭിഷേക് ബച്ചന്‍ നല്‍കിയ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു. കഴിഞ്ഞ ദിവസം തന്റെ എറ്റവും പുതിയ വെബ് സീരിസായ ബ്രീത്ത് ഇന്‍ടു ദി ഷാഡോസിനെ കുറിച്ചുളള ട്വീറ്റ് അഭിഷേക് ബച്ചന്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് പരിഹാസവുമായി യുവതി എത്തിയിരുന്നത്.

അച്ഛനെ ആശുപത്രിയില്‍

അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയല്ലേ, ഇപ്പോള്‍ ആരാണ് നിങ്ങളെ തീറ്റിപ്പോറ്റുന്നത് എന്നായിരുന്നു പരുള്‍ കൗഷിക്ക് എന്ന യുവതിയുടെ ചോദ്യം. ഇതിന് രസകരമായിട്ടാണ് അഭിഷേക് ബച്ചന്‍ മറുപടി നല്‍കിയത്. ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ആശുപത്രിയില്‍ കിടന്നുകൊണ്ടാണ് ഭക്ഷണം കഴിക്കുന്നത് എന്നായിരുന്നു നടന്റെ മറുപടി. പിന്നാലെ വീണ്ടുമൊരു കമന്റുമായി യുവതി എത്തി.

വേഗം രോഗമുക്തി നേടൂ

വേഗം രോഗമുക്തി നേടൂ സാര്‍, വെറുതെ കിടന്ന് ഭക്ഷണം കഴിക്കാന്‍ എല്ലാവര്‍ക്കും ഭാഗ്യം ഉണ്ടാകണമെന്നില്ല. എന്ന് യുവതി കുറിച്ചു. പിന്നാലെ താനും കുടുംബവും അനുഭവിക്കുന്ന ഇപ്പോഴത്തെ ബുദ്ധിമുട്ടുകളെ കുറിച്ച് വ്യക്തമാക്കുന്നതായിരുന്നു യുവതിക്കുളള അഭിഷേകിന്റെ മാന്യമായ മറുപടി. ഞങ്ങള്‍ ഇപ്പോള്‍ കടന്നുപോകുന്ന അനുഭവം നിങ്ങള്‍ക്ക് ഒരിക്കലും ഉണ്ടാവാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

സുരക്ഷിതയും ആരോഗ്യവതിയുമായി

സുരക്ഷിതയും ആരോഗ്യവതിയുമായി ഇരിക്കൂ. നിങ്ങളുടെ ആശംസയ്ക്ക് നന്ദി. അഭിഷേക് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ബച്ചനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചത് ആരാധകരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിരുന്നു. കൊവിഡ് വ്യാപനം രാജ്യത്ത് കൂടുന്നതിനിടെ അപ്രതീക്ഷിതമായാണ് അദ്ദേഹത്തിനും കുടുംബത്തിലുളളവര്‍ക്കും വൈറസ് ബാധ സ്ഥീരികരിച്ചിരുന്നത്.

ഐശ്വര്യയും ആരാധ്യയും

ഐശ്വര്യയും ആരാധ്യയും ആശുപത്രി വിട്ടതിന് പിന്നാലെ അമിതാഭ് ബച്ചനെയും അഭിഷേകിനെയും കുറിച്ചുളള നല്ല വാര്‍ത്ത കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്ന് ആരാധകര്‍ പറഞ്ഞിരുന്നു. നിലവില്‍ മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് ബച്ചനും മകനും ചികില്‍സയില്‍ കഴിയുന്നത്. അഭിഷേക് ബച്ചന്‍ തന്നെയായിരുന്നു ഐശ്വര്യയ്ക്കും മകള്‍ക്കും രോഗം ഭേദമായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നത്.

പിന്നാലെ ആരാധകരുടെ സ്‌നേഹത്തിനും

പിന്നാലെ ആരാധകരുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി പറഞ്ഞ് ഐശ്വര്യ റായും സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. എന്റെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച നിങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. ഈ സ്നേഹത്തിന് നിങ്ങളോട് ഞങ്ങള്‍ എന്നന്നേക്കും കടപ്പെട്ടിരിക്കും. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്നും ഐശ്വര്യ റായ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചിരുന്നു.

ബച്ചന്‍ കുടുംബത്തിന് കോവിഡ്

ബച്ചന്‍ കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നേരത്തെ ഇവരുടെ മുംബൈയിലെ ബംഗ്ലാവ് അടക്കുകയും അണുനശീകരണം നടത്തുകയും ചെയ്തിരുന്നു. പിന്നാലെ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കും കോവിഡ് പരിശോധന നടത്തിയിരുന്നു. അമിതാഭ് ബച്ചന്റെ ഭാര്യ ജയ ബച്ചനടക്കമുളളവര്‍ക്കാണ് കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് കാണിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X