അവാര്‍ഡ് വേദിയെ ഇളക്കിമറിച്ച് താരകുടുംബം; അഭിഷേകിനൊപ്പം നൃത്തച്ചുവടുകള്‍ വെച്ച് ആരാധ്യയും ഐശ്വര്യയും

ബോളിവുഡിന്റെ പവര്‍ഫുള്‍ കപ്പിളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇരുവരുടെയും സൗഹൃദത്തിനും ദാമ്പത്യജീവിതത്തിനും മങ്ങലേറ്റിട്ടില്ല. പലപ്പോഴും പാപ്പരാസികളുടെ വിമര്‍ശനങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കാതെ ഇരുവരും ശ്രദ്ധിക്കാറുണ്ട്. 2007-ലായിരുന്നു ഇരുവരുടെയും വിവാഹം.

അടുത്തിടെ അബുദാബിയില്‍ വെച്ച് നടന്ന ഐഫ അവാര്‍ഡ് വേദിയിലും ഐശ്വര്യയും അഭിഷേകും തന്നെയായിരുന്നു ഏവരുടെയും ശ്രദ്ധാകേന്ദ്രം. നിരവധി സെലിബ്രിറ്റികള്‍ക്കൊപ്പം വേദി പങ്കിട്ട ഇരുവര്‍ക്കുമൊപ്പം മകള്‍ ആരാധ്യയും ഒപ്പം ചേര്‍ന്നിരുന്നു.

abhishek

വേദിയില്‍ ശ്രദ്ധ നേടിയ ഡാന്‍സ് നമ്പരുകളിലൊന്നായിരുന്നു അഭിഷേകിന്റേത്. നൃത്തസംഘത്തോടൊപ്പം സ്റ്റേജില്‍ നിന്നും പിന്നീട് മുന്‍നിരയിലെ സദസ്സിനൊപ്പവും ഡാന്‍സ് ചെയ്ത അഭിഷേകിന്റെ വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്. അഭിഷേകിനൊപ്പം പ്രോത്സാഹനവുമായി നൃത്തച്ചുവടുകള്‍ വെച്ച് ഐശ്വര്യയും മകള്‍ ആരാധ്യയും ഒപ്പം ചേര്‍ന്നു. മൂവരുടെയും കോംബോ അതീവഹൃദ്യമായിരുന്നുവെന്ന് പല ആരാധകരും സോഷ്യല്‍ മീഡിയയില്‍ കുറിയ്ക്കുന്നു.

അതേസമയം അഭിഷേകിന്റെ നൃത്തത്തിന് ആശംസകളുമായി പിതാവ് അമിതാഭ് ബച്ചനുമെത്തി. മകന്റെ നൃത്തച്ചുവടുകളെ അമിതാഭ് ഏറെ പ്രശംസിക്കുകയും ഒപ്പം തന്റെ ഇന്‍സ്റ്റഗ്രാമില്‍ അതെക്കുറിച്ചുള്ള അഭിപ്രായം ആരാധകരോട് പങ്കിടുകയും ചെയ്തു.

ash

ബോളിവുഡില്‍ ഏറെ തിരക്കുള്ള സമയത്തായിരുന്നു ഐശ്വര്യയുടെയും അഭിഷേക് ബച്ചന്റെയും വിവാഹം. മകളുടെ ജനനത്തിന് ശേഷം കുറച്ചുനാളുകള്‍ സിനിമയില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോഴും അന്താരാഷ്ട്ര തലത്തിലുള്ള ഫാഷന്‍ ഷോകളിലും പുരസ്‌കാരവേദികളിലുമൊക്കെ ഐശ്വര്യ സ്റ്റാര്‍ തന്നെ.

അടുത്തിടെ കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയിലെ മുഖ്യ ക്ഷണിതാവായിരുന്നു ഐശ്വര്യ റായി ബച്ചന്‍. അഭിഷേകും ആരാധ്യയും ഐശ്വര്യയെ അന്ന് അനുഗമിച്ചിരുന്നു.

ഒരു ചെറിയ ഇടവേളക്ക് ശേഷം ഐശ്വര്യ റായ് വീണ്ടും വെള്ളിത്തിരയില്‍ സജീവമാവുകയാണ്. തമിഴിന്റെ സൂപ്പര്‍സംവിധായകന്‍ മണിരത്‌നത്തിന്റെ സ്വപ്‌നചിത്രം പൊന്നിയന്‍ സെല്‍വനിലൂടെയാണ് തമിഴകത്ത് തുടക്കം കുറിച്ച ആഷിന്റെ റീഎന്‍ട്രി.

ദീര്‍ഘനാളത്തെ ഇടവേളക്കു ശേഷമാണ് ഐശ്വര്യ ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്. തെന്നിന്ത്യയിലെ വന്‍ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഇരട്ട വേഷത്തിലാണ് ഐശ്വര്യ ചിത്രത്തിലെത്തുന്നത്. രണ്ടു ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X