ഐശ്വര്യ റായി എളുപ്പത്തില്‍ ചെയ്തു! പെട്ടുപോയത് ഭര്‍ത്താവ് അഭിഷേകായിരുന്നു! രാവണില്‍ സംഭവിച്ചത്?

ഐശ്വര്യ റായിയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ എന്നും വൈറലായി മാറാറുണ്ട്. സിനിമയെക്കുറിച്ചായാലും ജീവിതത്തിലായാലും താരത്തിന്റെ കാര്യങ്ങള്‍ അറിയാനായാണ് ആരാധകരുടെ കാത്തിരിപ്പും. മണിരത്‌നത്തിന്റെ സിനിമയിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും അഭിഷേക് ബച്ചനെ പ്രണയിക്കാന്‍ തുടങ്ങിയതിന് ശേഷമായാണ് ഇരുവരും വിവാഹിതരായത്. മകള്‍ ആരാധ്യയ്‌ക്കൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിച്ച് വരികയാണ് ഇരുവരും. ഇടവേളയ്ക്ക് ശേഷം സിനിമയിലെത്തിയ ആഷിനോട് എന്നാണ് അഭിക്കൊപ്പം വരുന്നതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്.

മികച്ച തിരക്കഥയും അവസരവുമാണെങ്കില്‍ അഭിഷേകിനൊപ്പം അഭിനയിക്കാമെന്ന് ഐശ്വര്യ റായിയയും വ്യക്തമാക്കിയിരുന്നു. ഇവരെ ഒരുമിപ്പിക്കാനുള്ള നീക്കത്തിലാണെന്ന് വ്യക്തമാക്കി ഇടയ്ക്ക് സംവിധായകരും എത്തിയിരുന്നു. ഐശ്വര്യയ്‌ക്കൊപ്പമുള്ള 8ാമത്തെ ചിത്രമായ രാവണിനിടയിലെ അനുഭവങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അഭിഷേക് ബച്ചന്‍ ഇപ്പോള്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു താരപുത്രന്‍ ഇതേക്കുറിച്ച് വിവരിച്ചത്. സിനിമാജീവിതത്തിലെ തന്നെ മറക്കാനാവാത്ത ചിത്രങ്ങളാണ് രാവണും ഹം ജി ജാന്‍സേയും. മാനസികമായും ശാരീരികമായും വലിയ വെല്ലുവിളി നല്‍കിയ സിനിമയാണ് രാവണ്‍. രാമായണത്തെ അടിസ്ഥാനമാക്കിയായിരുന്നു മണിരത്‌നം രാവണ്‍ ഒരുക്കിയത്.

അഭിഷേക് ബച്ചന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി രാവണ്‍ പറയുന്നു. ആ സെറ്റിലുള്ള ആള്‍ക്കാരൊക്കെ എങ്ങനെയാണ് പ്രവര്‍ത്തിച്ചത് എന്നോര്‍ക്കുമ്പോള്‍ ഇന്നും അത്ഭുതം തോന്നാറുണ്ട്. മൂന്നാമത്തെ തവണയായിരുന്നു മണിരത്‌നവുമായി അഭിഷേക് ബച്ചന്‍ ഒരുമിച്ചത്. അദ്ദേഹത്തിന്‍രെ സ്വപ്‌ന സിനിമകളിലൊന്ന് കൂടിയായിരുന്നു ഇതെന്നും അഭിഷേക് പറയുന്നു. ഐശ്വര്യയേയും അഭിഷേകിനേയും വീണ്ടും ഒന്നിപ്പിച്ച ചിത്രം കൂടിയായിരുന്നു രാവണ്‍.

Recommended Video

Aashiq Abu's reply to BJP cyber attack regarding his new movie with Prithviraj Sukumaran

Abhishek Bachchan

8ാമത്തെ തവണയായിരുന്നു അഭിഷേക് ആഷിനൊപ്പം അഭിനയിച്ചത്. ഭാര്യയുടെ ആത്മാര്‍ത്ഥ ശരിക്കും തന്നെ വിസ്മയിപ്പിച്ചുവെന്നും താരം കുറിച്ചിട്ടുണ്ട്. സങ്കീര്‍ണ്ണമായ രംഗങ്ങളില്‍ പോലും ആഷ് അധികം ബുദ്ധിമുട്ടിയിരുന്നില്ല. അത്രയും എഫേര്‍ട്ടെടുത്താണ് അഭിനയിച്ചത്. പതിവ് പോലെ തന്നെയുള്ള പുഞ്ചിരിയായിരുന്നു ആ മുഖത്ത് അന്നും കണ്ടത്. തമിഴും ഹിന്ദി പതിപ്പും ഒരേ സമയത്തായിരുന്നു ഷൂട്ട് ചെയ്തത്. അതിന്റെ ബുദ്ധിമുട്ടും ഉണ്ടായിരുന്നു.

വിക്രമിനെക്കുറിച്ചും അഭിഷേക് വാചാലനായിരുന്നു. അദ്ദേഹത്തില്‍ നിന്നും നിരവധി കാര്യങ്ങളാണ് പഠിച്ചത്. അദ്ദേഹത്തിന്റെ വലിയൊരു ഫാനാണ് താനെന്നും അഭിഷേക് പറയുന്നു. 17 തവണയാണ് താന്‍ വിക്രമിന്റെ ദൂള്‍ കണ്ടതെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. വിക്രമിന്റെ അഭിനയത്തെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചുമൊക്കെ അടുത്ത് നിന്ന് മനസ്സിലാക്കിയിട്ടുണ്ട്. തന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന മറ്റൊരു സിനിമയാണ് ഖേലൈന്‍ ഹം ജാന്‍ സേ. അഷുവിനൊപ്പം പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷമുണ്ടായിരുന്നു. ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ത്തന്നെ താന്‍ ത്രില്ലടിച്ചിരുന്നുവെന്നും അഭിഷേക് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X