മകളുമൊത്ത് കാണാന്‍ പറ്റുന്ന സിനിമകള്‍ മാത്രമേ ഇനി ചെയ്യൂ; തുറന്ന് പറഞ്ഞ് അഭിഷേക് ബച്ചന്‍

By Prashant V R

നിരവധി ശ്രദ്ധേയ സിനിമകളിലൂടെ ബോളിവുഡില്‍ തിളങ്ങിയ നടനാണ് അഭിഷേക് ബച്ചന്‍. ഒരിടവേളയ്ക്കു ശേഷം അഭിഷേകിന്റെതായി ബോളിവുഡില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മന്‍മര്‍സിയാന്‍.അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്.

വിക്കി കൗശല്‍ തപ്‌സി പാനു തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ അഭിഷേകിനൊപ്പം പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ മകള്‍ ആരാധ്യയ്ക്ക് ആരോചകമായി തോന്നുന്ന സിനിമകള്‍ ഇനി ചെയ്യില്ലെന്ന് അഭിഷേക് ബച്ചന്‍ തുറന്നു പറഞ്ഞിരുന്നു. മുംബൈയില്‍ നടന്ന പരിപാടിയിലായിരുന്നു അഭിഷേക് ഈ കാര്യം പറഞ്ഞത്.

abhishek bachchan,

മകള്‍ ആരാധ്യയെ ഓര്‍ത്തേ ഇനി ഏത് ജോലിയും തിരഞ്ഞെടുക്കൂവെന്നും അതിപ്പോള്‍ സിനിമ ആയാലും അങ്ങനെ തന്നെയാണെന്നും അഭിഷേക് പറയുന്നു. ഭാവിയില്‍ അവള്‍ എന്ത് തെരഞ്ഞെടുക്കണമെന്ന് താനും ഐശ്വര്യയും നിര്‍ബന്ധിക്കില്ലെന്നും അത് അവളുടെ അവകാശമാണെന്നുംഅഭിഷേക് പറയുന്നു. ഞങ്ങള്‍ അതില്‍ ഇടപെടില്ല, അവള്‍ എന്ത് കാര്യം തിരഞ്ഞെടുത്താലും അതിനെ പിന്തുണയ്ക്കും. എന്റെയും ഐശ്വര്യയുടെയും രക്ഷിതാക്കള്‍ ചെയ്തത് ഇങ്ങനെയാണെന്നും പരിപാടിയില്‍ അഭിഷേക് ബച്ചന്‍ പറഞ്ഞു. തന്റെ പിതാവ് കുടുംബ കാര്യങ്ങളിലേക്ക് സിനിമ കൊണ്ടുവന്നിട്ടില്ലെന്നും ഒരു താരദമ്പതികളുടെ മക്കളെന്ന നിലയില്‍ അവര്‍ ഒരിക്കലും തങ്ങളെ വളര്‍ത്തിയിട്ടില്ലെന്നും അഭിഷേക് ബച്ചന്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X