'എന്റെ ഭാര്യ മകളെ അത് പഠിപ്പിക്കുന്നത് ഞാൻ കാണാറുണ്ട്, അവളുടെ മേൽ സമ്മർദ്ദം ചെലുത്താറില്ല'; അഭിഷേക് ബച്ചൻ!

അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ്. ഇരുവരും മെയ്ഡ് ഫോർ ഈച്ച് അദർ ആണെന്നാണ് ആരാധകർ പറയാറുള്ളത്. മറ്റുള്ള താരദമ്പതികളുടേത് പോലെ പരസ്യമായ സ്നേഹപ്രകടനങ്ങളോ കാട്ടിക്കൂട്ടലുകളോ ഇരുവരുടെയും ഭാ​ഗത്ത് നിന്നുണ്ടാകാറില്ല. എന്നാൽ ഏറ്റവും സുന്ദരമായ വിവാഹ ജീവിതമാണ് ഇരുവരും നയിക്കുന്നത്. 2007ൽ മാം​ഗ്ലൂർ ശൈലിയിലായിരുന്നു ഇരുവരുടെയും ആഢംബരം നിറഞ്ഞ വിവാഹം.

ഇന്ത്യൻ സിനിമ തന്നെ ഇരുവരുടെയും വിവാഹം ഉറ്റുനോക്കിയ ഒന്നായിരുന്നു. കാരണം ലോകസുന്ദരി ബച്ചൻ കുടുംബത്തിലെ മരുമകളായി കയറി ചെല്ലുന്നു എന്നത് തന്നെയായിരുന്നു. ഇരുവരേയും പോലെ തന്നെ മകൾ ആരാധ്യയും ഏറ്റവും കൂടുതൽ‌ പേർ സെലിബ്രേറ്റ് ചെയ്യുന്ന താരപുത്രിയാണ്. മറ്റുള്ള താരങ്ങളുടെ മക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ മൂല്യങ്ങളിലും പെരുമാറ്റത്തിലും ആരാധ്യ സിനിമാപ്രേമികൾക്കിടയിൽ മതിപ്പുളവാക്കിയിട്ടുണ്ട്.

Abhishek Bachchan

അടുത്തിടെ രാജ് ഷമണിയുമായുള്ള അഭിമുഖത്തിൽ അഭിഷേക് ബച്ചൻ 'ബച്ചൻ' എന്ന തന്റെ കുടുംബപ്പേരിനെ എത്രമാത്രം വിലമതിക്കുന്നുവെന്നും ബഹുമാനിക്കുന്നുവെന്നും തുറന്നുപറഞ്ഞു. തന്റെ കുടുംബപ്പേരിനെ പവിത്രമായി കണക്കാക്കുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

കാരണം സമൂഹത്തിൽ തന്നെ മൂല്യമുള്ളവനാക്കിയത് ബച്ചൻ എന്ന സർനെയിമാണെന്നും അഭിഷേക് പറഞ്ഞു. അതിനോടുള്ള തന്റെ അപാരമായ ബഹുമാനത്തെ കുറിച്ചും അഭിഷേക് വാചാലനായി. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരകുടുംബമാണ് ബച്ചൻ കുടുംബം. അതിന്റേതായ ആധിപത്യം ബോളിവുഡിൽ ബച്ചൻ ഫാമിലിക്കുണ്ട്.

'എന്റെ കുടുംബപ്പേര് എനിക്ക് പവിത്രമാണ്. എന്റെ മുത്തച്ഛൻ എനിക്ക് നൽകിയ എന്റെ കുടുംബപ്പേര് കാരണമാണ് ഞാൻ ഇന്ന് ഇത്തരത്തിൽ എത്തിനിൽക്കുന്നത്. ആ പേര് ഉയർത്തിപ്പിടിക്കാനും അന്തസ് നിലനിർത്താനും എന്റെ പിതാവ് കഠിനമായി ജോലി ചെയ്തു.'

'എന്റെ ഭാര്യ എന്റെ മകളെ ഇക്കാര്യങ്ങൾ പഠിപ്പിക്കുന്നത് ഞാൻ കാണാറുണ്ട്. ഞങ്ങൾ അവളുടെ മേൽ സമ്മർദ്ദം ചെലുത്താൻ ആഗ്രഹിക്കുന്നില്ല. പക്ഷെ അവളുടെ പിതാവ്, അവളുടെ മുത്തച്ഛൻ, അവളുടെ മുതുമുത്തശ്ശൻ എന്നിവർ ചെയ്തതും നേടിയതുമായ കാര്യങ്ങളെ അവൾ ബഹുമാനിക്കണം. അവൾ അതിനെ മാനിക്കുകയും വേണം. മാത്രമല്ല അത് ഇല്ലാതാക്കുന്ന തരത്തിലുള്ള പ്രവൃത്തി ആരാധ്യയുടെ ഭാ​ഗത്ത് നിന്ന് ഉണ്ടാകാനും പാടില്ലെന്നും', അഭിഷേക് പറഞ്ഞു.

abhishek bachchan

അതിനാലാണ് ബച്ചൻ കുടുംബത്തെ കുറിച്ച് പഠിപ്പിച്ചും ബോധ്യപ്പെടുത്തിയും ഭാര്യ ഐശ്വര്യ മകളെ വളർത്തുന്നതെന്നും അഭിഷേക് പറയുന്നു. താരപുത്രിയെന്ന ജാഡയിൽ അല്ല ആരാധ്യ മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഐശ്വര്യയ്ക്കൊപ്പമല്ലാതെ ആരാധ്യ മീഡിയയ്ക്ക് മുമ്പിൽ വരാറുമില്ല. എപ്പോഴും ചെറുപുഞ്ചിരിയോടെ ആളുകളുമായി ഇടപഴകുന്ന ആരാധ്യയുടെ വീഡിയോ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്.

മാത്രമല്ല ഇത്ര വലിയൊരു കുടുംബത്തിൽ നിന്നുള്ള ഇളംതലമുറക്കാരിയായിട്ടും മോസ്റ്റ് മോഡേൺ വസ്ത്രങ്ങളൊന്നും ആരാധ്യ ധരിക്കാറുമില്ല. അതുപോലെ തന്നെ വീട്ടിലെ ഭാരിച്ച ജോലിയെല്ലാം ചെയ്യുന്നത് ഐശ്വര്യ തന്നെയാണെന്നും അഭിഷേക് വെളിപ്പെടുത്തിയിരുന്നു.

'വീട്ടിൽ ആവശ്യമുള്ളത്ര സമയം ചെലവഴിക്കാൻ കഴിയില്ല. ഐശ്വര്യ വീട്ടിലെ എല്ലാ ഭാരമേറിയ ജോലികളും ചെയ്യുന്നു. ഞാൻ അവളെ സ്നേഹിക്കുന്നു. ഇതിന് അവളോട് നന്ദി പറയുന്നു. അവൾ അത് വളരെ നിസ്വാർത്ഥമായി ചെയ്യുന്നു. ഞാൻ എന്നേക്കും നന്ദിയുള്ളവനായിരിക്കും', എന്നാണ് ഭാര്യയെ കുറിച്ച് സംസാരിച്ച് അഭിഷേക് പറഞ്ഞത്.

ആരാധ്യ പിറന്നശേഷം അമ്മ എന്ന റോളിനാണ് ഐശ്വര്യ പ്രഥമ പരി​ഗണന നൽകിയിരിക്കുന്നത്. എവിടെ യാത്ര പോയാലും മകളെയും നടി ഒപ്പം കൂട്ടാറുണ്ട്. ഐശ്വര്യ അവസാനം അഭിനയിച്ചത് പൊന്നിയിൻ സെൽവൻ 2 എന്ന ചിത്രത്തിലാണ്. സയാമി ഖേറിനൊപ്പം അഭിനയിച്ച അഭിഷേകിന്റെ ചിത്രം ഘൂമർ ഓഗസ്റ്റ് 18 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Read more about: abhishek bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X