മറ്റാരെയും ഞങ്ങൾക്കിടയിലേക്ക് വരാൻ അനുവദിക്കില്ല; മകൾക്ക് വേണ്ടി എന്തും ചെയ്യും; അഭിഷേക്

ബോളിവുഡിൽ ശ്രദ്ധേയ വേഷങ്ങളിലൂടെ ജനപ്രീതി നേടിയ നടനാണ് അഭിഷേക് ബച്ചൻ‌. സൂപ്പർതാരമായ അമിതാഭ് ബച്ചന്റെ മകനാണെങ്കിലും അഭിഷേകിന് സൂപ്പർതാര പരിവേഷം ലഭിച്ചിട്ടില്ല. അത്തരം സിനിമകളുമല്ല നടൻ തെരഞ്ഞെടുക്കുന്നത്. അച്ഛനുമായി നിരന്തരമായി താരതമ്യം ചെയ്യപ്പെടുന്നതാണ് അഭിഷേക് കരിയറിൽ നേരിടുന്ന വെല്ലുവിളി. അച്ഛന് പുറമെ ഭാര്യ ഐശ്വര്യ റായ്ക്കും താരമൂല്യം അഭിഷേക് ബച്ചനേക്കാൾ ഒരുപടി മുകളിലാണ്. ലോകമൊട്ടുക്കും അറിയപ്പെടുന്ന താര സുന്ദരിയാണ് ഐശ്വര്യ റായ്.

എന്നാൽ പേരിനും പ്രശ്സതിക്കുമപ്പുറം കുടുംബ ജീവിതത്തിനാണ് ഐശ്വര്യ എന്നും പ്രാധാന്യം നൽകിയത്. 2011 ൽ മകൾ ആരാധ്യ ജനിച്ച ശേഷം ഇതുവരെ അഞ്ച് സിനിമകളിൽ മാത്രമാണ് നടി അഭിനയിച്ചത്. കുടുംബത്തിന് വേണ്ടി നിസ്വാർത്ഥമായി എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഐശ്വര്യയാണെന്ന് അഭിഷേക് അടുത്തിടെ പറയുകയുമുണ്ടായി.

Abhishek Bachchan, Aaradhya Bachchan

ഇപ്പോഴിതാ അച്ഛൻ അമിതാഭ് ബച്ചനെക്കുറിച്ചും മകൾ ആരാധ്യ ബച്ചനെക്കുറിച്ചും സംസാരിക്കുകയാണ് അഭിഷേക്. അഭിഷേക് തന്റെ പിൻ​ഗാമിയാണെന്ന് പറഞ്ഞ് അമിതാഭ് കഴിഞ്ഞ വർഷം ട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെ പേരിൽ താരത്തിന് നേരെ വിമർശനങ്ങളും പരിഹാസങ്ങളും വന്നു. ഇതേക്കുറിച്ചാണ് അഭിഷേക് സംസാരിച്ചത്.

അച്ഛൻ എന്നതിലുപരി അദ്ദേഹം താൻ ആരാധിക്കുന്നയാളുമാണ്. അദ്ദേഹത്തിന്റെ പ്രശംസ തനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. രാജ്യത്തെ വലിയ ഐക്കണാണെന്നതിനൊപ്പം അദ്ദേഹം ഒരു പിതാവാണെന്നത് ജനങ്ങൾ മറക്കുന്നു. ഒരു പിതാവായിരിക്കാൻ അദ്ദേഹത്തിന് സാധിക്കേണ്ടതുണ്ട്. എന്റെ മകൾക്ക് വേണ്ടി ഞാൻ എന്തും ചെയ്യും. മറ്റൊരെയും ഞങ്ങൾക്കിടയിലേക്ക് വരാൻ ഞാൻ അനുവദിക്കില്ല. അത് പോലെയാണ് എല്ലാ മാതാപിതാക്കളുമെന്നും അഭിഷേക് ബച്ചൻ ചൂണ്ടിക്കാട്ടി.

Abhishek Bachchan, Aaradhya Bachchan

ഐശ്വര്യയ്ക്കൊപ്പം സിനിമ ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിനും അഭിഷേക് മറുപടി നൽകി. ചില സിനിമകൾ വന്നിട്ടുണ്ട്. പക്ഷെ ഒന്നിനോടും വലിയ താൽപര്യം തോന്നിയിട്ടില്ല. താൻ ചെയ്യുന്ന വർക്കിനെക്കുറിച്ച് ഐശ്വര്യക്ക് വളരെ കൃത്യമായ കാഴ്ചപ്പാടുണ്ടെന്നും അഭിഷേക് ബച്ചൻ വ്യക്തമാക്കി.

ധൂം, ​ഗുരു, രാവണൻ തുടങ്ങിയ സിനിമകളിൽ ഐശ്വര്യയും അഭിഷേകും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആരാധ്യയെക്കുറിച്ച് അഭിഷേക് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ചർച്ചയായിരുന്നു. കുടുംബത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് മകളെ പഠിപ്പിക്കുന്നത് ഐശ്വര്യയാണെന്ന് അഭിഷേക് പറഞ്ഞു. കുടുംബമഹിമയുടെ സമ്മർദ്ദം അവളിൽ ചെലുത്താൻ ആ​ഗ്രഹിക്കുന്നില്ല, പക്ഷെ മുൻ തലമുറയുടെ നേട്ടങ്ങളെ അവൾ ബഹുമാനിക്കണം. ആ ഖ്യാതി മോശമാക്കുന്ന ഒന്നും അവൾ ചെയ്യാൻ പാടില്ലെന്നും അഭിഷേക് വ്യക്തമാക്കി.

റാണി മുഖർജി, അനുഷ്ക ശർമ്മ തുടങ്ങി ബോളിവുഡിലെ പല താരങ്ങളും മക്കളെ ലൈം ലൈറ്റിൽ നിന്നും അകറ്റി നിർത്തിയാണ് വളർത്തുന്നത്. എന്നാൽ ആരാധ്യ ബച്ചൻ ചെറിയ പ്രായം മുതൽ ബോളിവുഡിന്റെ നിറപ്പകിട്ടിലാണ്. മകളെ പിരിഞ്ഞിരിക്കുന്നത് ഇഷ്ടമല്ലാത്ത ഐശ്വര്യ മിക്കയിടങ്ങളിലും മകൾക്കൊപ്പമാണ് എത്താറ്. 2007 ലാണ് അഭിഷേകും ഐശ്വര്യയും വിവാഹിതരായത്.

​ഗൂമർ ആണ് അഭിഷേക് ബച്ചന്റെ പുതിയ ചിത്രം. സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് നടൻ. പൊന്നിയിൻ സെൽവന് ശേഷം ഐശ്വര്യയുടെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ ചെയ്ത സിനിമയാണ് പൊന്നിയിൻ സെൽവൻ. നന്ദിനി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. മണിരത്നം സംവിധാനം ചെയ്ത സിനിമ മികച്ച വിജയം നേടി. ഐശ്വര്യയുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് ചിത്രത്തിലെന്ന് ആരാധകർ പറയുന്നു.

Read more about: abhishek bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X