ഇന്റിമേറ്റ് സീനുകൾ ഞാൻ ചെയ്യില്ല, കാരണം മകളെന്ന് അഭിഷേക്; ഐശ്വര്യ റായുടെ രം​ഗങ്ങളുണ്ടാക്കിയ പ്രശ്നമോ?

ഇന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ചയാകുന്ന താര ദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായും. 2007 ലാണ് ഇരുവരും വിവാഹിതരാകുന്നത്. ഐശ്വര്യ അന്ന് ലോകം അറിയപ്പെടുന്ന താര സുന്ദരിയാണ്. അഭിഷേകിന്റെ താരമൂല്യം അത്രയില്ലായിരുന്നെങ്കിലും ബോളിവുഡിലെ ഏറ്റവും പ്രബലമായ കു‌ടുംബമാണ് അഭിഷേക് ബച്ചന്റേത്. രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം നടന്നു. മകൾ ആരാധ്യ പിറന്നതോടെ ഐശ്വര്യ റായ് സിനിമാ ലോകത്ത് നിന്നും അകന്നു. താരത്തിന്റെ ലോകം തന്നെ ആരാധ്യയായി.

അതേസമയം അഭിഷേക് ബച്ചൻ തു‌ടരെ സിനിമകളുമായി തിരക്കുകളിലേക്ക് നീങ്ങി. എന്നാൽ പല സിനിമകളും പരാജയപ്പെട്ടു. ഏറെക്കാലമായി കരിയറിലെ മോശം സമയത്താണ് അഭിഷേക് ബച്ചൻ തിരിച്ച് വരവിനുള്ള ശ്രമം നടൻ ന‌ടത്തുന്നുണ്ട്. സിനിമകളിൽ ഇന്റിമേറ്റ് സീനുകൾ ചെയ്യാത്തതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ അഭിഷേക് ബച്ചൻ. ഇത്തരം സീനുകൾ ചെയ്യാൻ താൻ തയ്യാറല്ലെന്ന് അഭിഷേക് പറയുന്നു.

Abhishek Bachchan  Aishwarya Rai

ഒരു പെൺകുട്ടിയുടെ അച്ഛനായതിനാൽ മകൾക്കൊപ്പം കാണാൻ പറ്റുന്ന സിനിമകളേ ചെയ്യൂ. മകൾക്ക് അൺ കംഫർട്ടബിൾ ആകുന്ന സിനിമകൾ ചെയ്യില്ലെന്നും അഭിഷേക് ബച്ചൻ പറയുന്നു. പരാമർശം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കെ പല അഭിപ്രായങ്ങളും വരുന്നുണ്ട്. ഐശ്വര്യ റായ് നേരത്തെ ഇന്റിമേറ്റ് സീനുകളിലഭിനയിച്ചത് പലരും ചൂണ്ടിക്കാട്ടി. 2016 ൽ പുറത്തിറങ്ങിയ ഏ ദിൽ ഹെ മുശ്കിൽ എന്ന സിനിമയിലാണ് ഐശ്വര്യ റായ് ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്തത്.

രൺബീർ കപൂറിനൊപ്പമുള്ള ചുംബന രംഗങ്ങൾ ബോളിവുഡിൽ ചൂടേറിയ ചർച്ചയായി. റിപ്പോർ‌ട്ടുകൾ പ്രകാരം ഇത് ബച്ചൻ കുടുംബത്തിലും അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിരുന്നു. ഐശ്വര്യ ഇത്തരം സീനുകളിൽ അഭിനയിച്ചത് ജയ ബച്ചനും അമിതാഭ് ബച്ചനും ഇഷ്ടപ്പെട്ടില്ലെന്നും സിനിമയുടെ സംവിധായകൻ കരൺ ജോഹറിനോട് എതിർപ്പറിയിച്ചെന്നും റിപ്പോർട്ടുകൾ വന്നു. ജയ ബച്ചനും ഐശ്വര്യ റായും അകൽച്ചയിലാണെന്നും ഇതിന് പ്രധാന കാരണം ഈ സിനിമയാണെന്നും ആരാധകർക്കിടയിൽ ഇപ്പോഴും വാ​ദമുണ്ട്.

സിനിമാ രം​ഗത്ത് ഐശ്വര്യ റായിപ്പോൾ സജീവമല്ല. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലാണ് ഐശ്വര്യയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. മണിരത്നം സംവിധാനം ചെയ്ത സിനിമയിൽ പ്രധാനപ്പെട്ട രണ്ട് വേഷങ്ങളാണ് ഐശ്വര്യ റായ് ചെയ്തത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ അഭിനയിച്ച സിനിമയായിരുന്നു പൊന്നിയിൻ സെൽവൻ. 2018 ൽ പുറത്തിറങ്ങിയ ഫന്നി ഖാൻ ആണ് ഐശ്വര്യ അവസാനമായി അഭിനയിച്ച ബോളിവുഡ് സിനിമ. മകൾ ആരാധ്യ ബച്ചൻ ജനിച്ച ശേഷമാണ് ഐശ്വര്യ കരിയറിലെ തിരക്കുകൾ മാറ്റി വെച്ചത്.

മകളുടെ കാര്യങ്ങളെല്ലാം നോക്കുന്നത് ഐശ്വര്യ റായ് ആണെന്ന് അഭിഷേക് ബച്ചൻ നേരത്തെ പറഞ്ഞിട്ടുണ്ട്. വീണ്ടും സിനിമകളിൽ കാണണമെന്ന് ആരാധകർ അതിയായി ആ​ഗ്രഹിക്കുന്നു. എന്നാൽ പൊന്നിയിൻ സെൽവന് ശേഷം താരത്തിന്റെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. മികച്ച തിരക്കഥകൾക്കായുള്ള കാത്തിരിപ്പിലാണ് നടി.

Take a Poll

സിനിമകളിൽ കാണാറില്ലെങ്കിലും പാരീസ് ഫാഷൻ വീക്ക് ഉൾപ്പെടെയുള്ള വേദികളിൽ ഐശ്വര്യ റായ് ഇന്ന് സാന്നിധ്യം അറിയിക്കുന്നുണ്ട്. മറുവശത്ത് അഭിഷേക് ബച്ചൻ കരിയറിലെ തിരക്കുകളിലാണ്. ബച്ചൻ കുടുംബത്തിലേക്ക് കടന്നതോടെയാണ് ഐശ്വര്യ റായുടെ കരിയർ തകർന്നതെന്ന വാദം നടിയുടെ ആരാധകർ ഉന്നയിക്കാറുണ്ട്.

FAQs
ഐശ്വര്യ റായുടെ പ്രായം

51 കാരിയാണ് ഐശ്വര്യ റായ്. അഭിഷേക് ബച്ചന്റെ പ്രായം 49 ഉം. 38ാം വയസിലാണ് ഐശ്വര്യ റായ് അമ്മയായത്.

Filmibeat Entertainment

Read more about: aishwarya rai abhishek bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X