For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഐശ്വര്യയ്ക്ക് ഏറ്റവും മാച്ച് രജനി അങ്കിളാണ്, ഹൃത്വിക്കിന് സൗന്ദര്യം കൂടുതലാണ്'; അഭിഷേക് ബച്ചൻ

  |

  ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും ധാരാളം ആരാധകരുള്ള ദമ്പതിമാരാണ്. വിവാഹിതരായി 15 വര്‍ഷങ്ങള്‍ക്ക് ശേഷവും തങ്ങളുടെ ബന്ധം ശക്തമായി നിലനിർത്തുകയാണ് ഇരുവരും. മാത്രമല്ല മകളായ ആരാധ്യ ബച്ചനില്‍ അഭിമാനം കൊള്ളുന്ന മാതാപിതാക്കള്‍ കൂടിയാണ് ഐശ്വര്യയും അഭിഷേകും.

  അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള പ്രണയം ബണ്ടി ഔര്‍ ബബ്ലി എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് കജ്‌രാ റേ എന്ന ഐറ്റം സോങ്ങിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

  Also Read: 'വിവാഹം കഴിഞ്ഞാൽ സിനിമയിൽ മൂല്യം കുറയുമെന്ന് തോന്നിയിട്ടില്ല, ഭർത്താവ് നല്ല സപ്പോർട്ടാണ്'; ലിജോ മോൾ പറയുന്നു

  2006-2007 കാലഘട്ടത്തില്‍ ഉംറാവോ ജാന്‍, ഗുരു, ധൂം 2 എന്നീ മൂന്ന് ചിത്രങ്ങളുടെ ഷൂട്ടിങ് വേളയിൽ ഒരുമിച്ച് ചെലവഴിക്കാന്‍ ധാരാളം സമയം ഇരുവർക്കും ലഭിച്ചു. ഒടുവില്‍ ഇരുവരും പരസ്പരം പ്രണയത്തിലാവുകയായിരുന്നു. കുറച്ച് നാളുകളായി ബോളിവുഡ് സൂപ്പര്‍ നായികയായ ഐശ്വര്യ റായിയെ സിനിമകളില്‍ അധികം കാണാറില്ല.

  എന്നാല്‍ പൊന്നിയിന്‍ സെല്‍വന്‍ എന്ന തമിഴ് ചിത്രത്തിലൂടെ താരം ബിഗ് സ്‌ക്രീനിലേക്ക് തിരിച്ച് വരാന്‍ ഒരുങ്ങുകയാണ്. പ്രണയകാലത്തും വിവാഹശേഷവുമുള്ള താരദമ്പതികളുടെ ജീവിതം മറ്റുള്ളവർക്കും മാതൃകയാക്കാവുന്നതാണെന്നും കുടുംബ ബന്ധങ്ങൾക്ക് ഇരുവരും നൽകുന്ന മൂല്യവും പരസ്പര ബഹുമാനവും കണ്ടുപഠിക്കേണ്ടതാണെന്നും പലപ്പോഴും ആരാധകർ പറയാറുണ്ട്.

  Also Read: 'പടം തുടങ്ങുന്നതിന് മുമ്പ് തന്നെ പണം കൈക്കലാക്കും, പാവപ്പെട്ട പ്രൊഡ്യൂസർമാരുടെ ശാപം ദിലീപിനുണ്ട്'; നിർമാതാവ്

  ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാക്കാര്യങ്ങളിലും പരസ്പരം താങ്ങായും തണലായും ഒന്നിച്ച് നീങ്ങുന്നവർ കൂടിയാണ് ഐശ്വര്യയും അഭിഷേകും. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും 2010ൽ ബോളിവുഡിലെ പ്രശസ്തമായ ചാറ്റ് ഷോ കോഫി വിത്ത് കരണിന്റെ സീസൺ 3യിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

  റാപ്പിഡ് ഫയർ റൗണ്ടിനിടെ കരൺ അഭിഷേകിനോട് ഒരു ചോദ്യം ചോദിച്ചിരുന്നു. അഭിഷേകല്ലാതെ ഐശ്വര്യയ്‌ക്കൊപ്പം ഏറ്റവും മികച്ച ഓൺ-സ്‌ക്രീൻ കെമിസ്ട്രി ആരുടേതാണ് എന്നായിരുന്നു കരൺ ജോഹർ ചോദിച്ചത്.

  ഷാരൂഖ് ഖാൻ, ഹൃത്വിക് റോഷൻ, രജനികാന്ത് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളും അഭിഷേകിന് കരൺ നൽകി. അതിൽ നിന്നും അഭിഷേക് രജനികാന്തിന്റെ പേരാണ് തെരഞ്ഞെടുത്തത്.

  ആ പേര് തെര‍ഞ്ഞെടുക്കാൻ അഭിഷേക് പറഞ്ഞ കാരണമാണ് ഇപ്പോൾ വർഷങ്ങൾക്ക് ശേഷം വീണ്ടും ചർച്ചയാകുന്നത്. 'ഞാൻ ഹൃത്വിക് റോഷനും ഐശ്വര്യയും ജോഡികളാകുന്നത് കണ്ടിട്ടുണ്ട്.'

  'അവർ ഒരു നല്ല ജോഡിയാണെന്ന് ഞാൻ കരുതുന്നു. പക്ഷേ നിർഭാഗ്യവശാൽ ആ ജോഡി വലിയ അത്ഭുതമാകില്ല.'

  'കാരണം ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള പുരുഷനാണ് ഹൃത്വിക്ക് റോഷൻ. അദ്ദേഹം നിൽക്കുമ്പോൾ ആ സൗന്ദര്യമാണ് ആസ്വദിക്കപ്പെടുക ഇവരുടെ ജോഡിയല്ല. ഷാരൂഖിനൊപ്പവും ഐശ്വര്യ പെയറായാൽ നല്ലതൊക്കെയാണ്. ഒരു റോ എനർജിയുണ്ട് ഇരുവർക്കുമിടയിൽ.'

  'പക്ഷെ എനിക്ക് തോന്നുന്നു രജനി അങ്കിളും ഐശ്വര്യയുമാകുമ്പോൾ ആ ജോഡി അതിശയിപ്പിക്കുന്നുവെന്നാണ്. റോബോട്ട് സിനിമ ഞാൻ അതുകൊണ്ട് വളരെ ഇഷ്ടപ്പെടുന്നു' അഭിഷേക് പറഞ്ഞു.

  2018ൽ ചലച്ചിത്ര സംവിധായൻ ഷൂജിത് സിർക്കറുമൊത്തുള്ള ഒരു പരിപാടിയിൽ അഭിഷേക് ബച്ചൻ ശമ്പള തുല്യതയെക്കുറിച്ച് സംസാരിക്കുകയും ഭാര്യ ഐശ്വര്യ റായ് ബച്ചൻ തന്നേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങുന്നുവെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

  അവർ ഒരുമിച്ച് ചെയ്ത ഒമ്പത് സിനിമകളിൽ എട്ടെണ്ണത്തിലും ഐശ്വര്യയുടെ പ്രതിഫലം തന്നേക്കാൾ കൂടുതലാണെന്ന് അഭിഷേക് പറഞ്ഞിരുന്നു.

  ബോബ് ബിശ്വാസാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ അഭിഷേക് സിനിമ. ഐശ്വര്യറായിയുടേതായി റിലീസിന് തയ്യാറെടുക്കുന്നത് പൊന്നിയൻ സെൽവനാണ്.

  ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. മണിരത്നം സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് ഐശ്വര്യ റായി.

  Read more about: abhishek bachchan
  English summary
  Abhishek Bachchan says Rajinikanth's on-screen pairing with Aishwarya is his favorite
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X