ഐശ്വര്യ റായിയെ അന്നും സ്‌നേഹിച്ചിരുന്നോ? റാണിയെ കുറിച്ചും സൂചിപ്പിച്ച അഭിഷേക് ബച്ചന്റെ കുറിപ്പ് വൈറൽ
ബോളിവുഡിലെ പ്രിയ താരദമ്പതിമാരായ ഐശ്വര്യ റായിയെ കുറിച്ചും അഭിഷേക് ബച്ചനെ കുറിച്ചുമുള്ള ഓരോ വാര്‍ത്തകളും വലിയ രീതിയില്‍ ആഘോഷമാക്കി മാറ്റുകയാണ് ആരാധകര്‍. ലോക്ഡൗണ്‍ കാലത്ത് താരങ്ങളെ കുറിച്ച് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഐശ്വര്യയെ പ്രൊപ്പോസ് ചെയ്ത കാര്യം മുതല്‍ വിവാഹത്തിന് ശേഷമുള്ള കാര്യങ്ങള്‍ അഭിഷേക് പറഞ്ഞതായിരുന്നു വൈറലായത്.
ഇപ്പോഴിതാ തന്റെ ചില സിനിമകളെ കുറിച്ച് സൂചിപ്പിച്ച് അഭിഷേക് പങ്കുവെച്ചൊരു കുറിപ്പാണ് ശ്രദ്ധേയമാവുന്നത്. പിതാവ് അമിതാഭ് ബച്ചനൊപ്പവും ഭാര്യ ഐശ്വര്യ റായിയ്ക്കൊപ്പം അഭിനയിച്ചതുമടക്കം ചില സിനിമകളെ കുറിച്ചാണ് ഇന്‍സ്റ്റാഗ്രാമിലൂടെ അഭിഷേക് എഴുതിയിരിക്കുന്നത്. ഒപ്പം ചെറിയൊരു വീഡിയോയും താരം പോസ്റ്റ് ചെയ്തിരുന്നു.

'2006 ലേക്കുള്ള ഒരു യാത്ര. കഭി അല്‍വിദ നാ ഹേഹ്ന, ഉംറോ ജാന്‍, ദൂം 2 ഈ മൂന്ന് സിനിമകളും എന്റെ ഹൃദയത്തില്‍ പ്രത്യേകമായി ഇടം സ്വന്തമാക്കിയിരുന്നു. ഭി അല്‍വിദ നാ ഹേഹ്ന ആയിരുന്നു ഷാരുഖ് ഖാന്‍, കരണ്‍ ജോഹര്‍, പ്രീതി സിന്റ എന്നിവര്‍ക്കൊപ്പമുള്ള ആദ്യ ചിത്രം. അമിതാഭ് ബച്ചനൊപ്പമുള്ള മൂന്നാമത്തെ സിനിമയും റാണി മുഖര്‍ജിയ്‌ക്കൊപ്പമുള്ള നാലാമത്തെ ചിത്രവുമായിരുന്നു.
എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, സഹപ്രവര്‍ത്തകരേ... ഇതില്‍ നിന്നും ഞാന്‍ നിരവധി കാര്യങ്ങള്‍ പഠിച്ചിരുന്നു. ജെപി സാറിനും സുനില്‍ ഷെട്ടിയ്ക്കും ഐശ്വര്യ റായിയ്ക്കുമൊപ്പം പ്രവര്‍ത്തിച്ച മൂന്നാമത്തെ ചിത്രമായിരുന്നു ഉംറോ ജാന്‍. ജെപിയുടെ സിനിമ എനിക്ക് ഒരു വീട് പോലെയാണ്. അവരോടൊപ്പം സിനിമ ചെയ്യുന്നത് ഒരു അവധിക്കാലം ആഘോഷിക്കുന്നത് പോലെയായിരിക്കും. ഉംറോ ഞാന്‍ എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. അതിന്റെ കാരണം എന്താണെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാമെന്ന് കരുതുന്നു.

കഴിഞ്ഞ സീരിസുകളില്‍ നിന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രമാണ് ധൂം 2. ചെറുപ്പം മുതലുള്ള എന്റെ കൂട്ടുകാരായിരുന്നു ഈ ചിത്രത്തില്‍ അണിനിരന്നത്. ഒപ്പം പുതിയ ചിലരും ചിത്രത്തിലുണ്ടായിരുന്നു. അത്രയധികം രസകരമായൊരു സിനിമയായിരുന്നിത്. ഞങ്ങളെല്ലാവരും ചേര്‍ന്ന് ഒരു സ്‌ഫോടനം തന്നെ ഉണ്ടാക്കി. എല്ലാ ദിവസവും സ്‌കൂളില്‍ നിന്നും ടൂര്‍ പോയത് പോലെയായിരുന്നു ഈ സിനിമയെന്നും' അഭിഷേക് പറയുന്നു.


Click it and Unblock the Notifications