ഐശ്വര്യ റായിയും അഭിഷേകും വീട്ടിലിരുന്നപ്പോള്‍ ആരാധ്യയ്ക്ക് സന്തോഷം! ഇതാണ് ഇപ്പോഴത്തെ പരിപാടി

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് ഇരുവരും. ഇവരുടെ മകളായ ആരാധ്യ ബച്ചനും സിനിമയില്‍ അഭിനയിക്കാതെ തന്നെ താരമായി മാറിയതാണ്. ഇവരുടെ കുടുംബത്തിലെ വിശേഷങ്ങളും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളുമെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.

വിവാഹ ശേഷവും ഐശ്വര്യ സിനിമയില്‍ സജീവമാണെങ്കിലും എന്നാണ് ഇരുവരും ഒരുമിച്ച് സിനിമ ചെയ്യുന്നതെന്നാണ് ആരാധകരുടെ ചോദ്യം. അഭിമുഖങ്ങളിലെല്ലാം ഈ ചോദ്യം ആവര്‍ത്തിക്കാറുണ്ട്. ബോളിവുഡ് ലൈഫിന് നല്‍കിയ പുതിയ അഭിമുഖത്തിനിടയിലായിരുന്നു അഭിഷേക് ബച്ചന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

20 വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെയാണ് അഭിഷേക് ബച്ചന്‍ അവതരിപ്പിച്ചത്. കരിയറില്‍ ഇതാദ്യമായാണ് അഭിഷേക് ബച്ചന്‍ ടെലിവിഷന്‍ വെബ് സീരീസില്‍ അഭിനയിച്ചത്. ബ്രീത് 2 ന്റെ ആദ്യ ട്രെയിലര്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. പരീക്ഷണാടിസ്ഥാനത്തിലാണ് താന്‍ ഇത്തരമൊരു സീരീസുമായി സഹകരിച്ചത്. പ്രേക്ഷകരുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നറിയാനായുള്ള ആകാംക്ഷയുണ്ട് തനിക്കെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Abhishek Bachchan

സിനിമയെന്നോ വെബ് സീരീസെന്നോ വ്യത്യാസമില്ലാതെയായാണ് ജോലിയെ സമീപിക്കുന്നത്. സിനിമയില്‍ ഒരുമിച്ചില്ലെങ്കിലും വെബ് സീരീസിലെങ്കിലും നിങ്ങള്‍ക്ക് ഒരുമിച്ച് അഭിനയിച്ചൂടേയെന്നായിരുന്നു ആരാധകര്‍ ഇവരോട് ചോദിച്ചത്. മികച്ച തിരക്കഥ ലഭിച്ചാല്‍ തങ്ങള്‍ ഇരുവരും ഒരുമിച്ചെത്തുമെന്നും അത്തരത്തിലുള്ള അവസരത്തിനായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നുമായിരുന്നു മുന്‍പ് ഐശ്വര്യ റായി പറഞ്ഞത്.

Recommended Video

ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam

വെബ് സീരീസിലൂടെ ചിലപ്പോള്‍ തങ്ങള്‍ ഒരുമിച്ചെത്തിയേക്കാമെന്ന സൂചനയും അഭിഷേക് നല്‍കിയിട്ടുണ്ട്. പേഴ്‌സണലും പ്രൊഫഷണലുമായുള്ള കാര്യങ്ങള്‍ തങ്ങള്‍ ഇരുവരും കൂട്ടിക്കുഴയ്ക്കാറില്ല. അത് തന്നെയാണ് തങ്ങളുടെ ബന്ധത്തെ മനോഹരമാക്കുന്നതെന്നും അദ്ദേഹം പറയുന്നു. രണ്ടുപേര്‍ക്കും ഒരുമിക്കാന്‍ വേണ്ടി മാത്രമായി ഒരു പ്രൊജക്ട് ചെയ്യുന്നതിനോട് താല്‍പര്യമില്ല. എല്ലാവരേയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള വരവിനായാണ് തങ്ങള്‍ ഇരുവരും കാത്തിരിക്കുന്നതെന്നും അഭിഷേക് വ്യക്തമാക്കുന്നു.

ലോക് ഡൗണ്‍ സമയമായതിനാല്‍ ആരാധ്യ നല്ല സന്തോഷത്തിലാണ്. അവള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളുണ്ട്. മിക്കപ്പോഴും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് അവള്‍. എന്നാല്‍ നാളുകള്‍ക്ക് ശേഷം ഞങ്ങള്‍ ഇരുവരേയും ഒരുമിച്ച് കിട്ടിയതിന്റെ സന്തോഷവും അവള്‍ക്കുണ്ട്. അവളുടെ ജനന ശേഷം ഇത്രയധികം ദിവസം വീട്ടില്‍ നില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. മിക്കപ്പോഴും സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലാവും. കുടുംബത്തിലെല്ലാവരേയും ഒരുമിച്ച് കിട്ടുന്നത് ആസ്വാദ്യകരമാക്കുകയാണ് ആരാധ്യയെന്നും അഭിഷേക് ബച്ചന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X