മകളെ മറന്നിട്ടാണോ അച്ഛന്റെ സ്‌നേഹം പറയുന്നത്! അച്ഛന്‍ മകള്‍ ബന്ധത്തെ കുറിച്ച് പറഞ്ഞ് അഭിഷേക് ബച്ചന്‍

അഭിഷേക് ബച്ചനെയും ഐശ്വര്യ റായിയെ സംബന്ധിച്ചുള്ള പുതിയ കഥകളാണ് ഓരോ ദിവസം കഴിയുന്തോറും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. 2007ല്‍ വിവാഹിതരായ താരങ്ങള്‍ 2012 ലാണ് മകള്‍ ആരാധ്യയ്ക്കു ജന്മം കൊടുക്കുന്നത്. ഇക്കഴിഞ്ഞ നവംബര്‍ 16ന് താരപുത്രി പതിമൂന്നാം ജന്മദിനം ആഘോഷിക്കുകയും ചെയ്തു.

എന്നാല്‍ മകളുടെ ജന്മദിനത്തെക്കുറിച്ച് പറഞ്ഞും അവള്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ റായി ഇപ്പോള്‍. മകളുടെ പിറന്നാളിനൊപ്പം തന്റെ പിതാവിന്റെ ജന്മദിനം കൂടി ആഘോഷിച്ചതിനെ കുറിച്ചു പറഞ്ഞാണ് നടി എത്തിയത്. 2017 ല്‍ മരണപ്പെട്ട ഐശ്വര്യയുടെ പിതാവിന്റെ ജന്മദിനം നവംബര്‍ 21നാണ്.

aaradhya-bachchan

ആരാധ്യ മുത്തശ്ശന്റെ ഫോട്ടോയില്‍ കെട്ടിപ്പിടിക്കുന്നതും ഉമ്മ കൊടുക്കുന്നതുമടക്കം മകളുടെ ചെറുപ്പത്തിലുള്ള ചില ചിത്രങ്ങളാണ് ഐശ്വര്യ പങ്കുവെച്ചത്. ഇതിലൊന്നിലും അഭിഷേക് ബച്ചന്‍ ഇല്ലെന്നുള്ളതാണ് ആരാധകര്‍ കണ്ടെത്തിയത്. മാത്രമല്ല മകള്‍ക്ക് ആശംസയുമായി അദ്ദേഹം വരാത്തതും കുറ്റപ്പെടുത്തലുകള്‍ക്ക് കാരണമായി.

ഇതിനിടെ മകളുമായിട്ടുള്ള ആത്മബന്ധത്തെക്കുറിച്ച് അഭിഷേക് പറഞ്ഞ കാര്യങ്ങളും വൈറല്‍ ആവുകയാണ്. പിതാവ് അമിതഭ് ബച്ചന്‍ അവതാരകനായിട്ട് എത്തുന്ന കോണ്‍ ബനേഗാ കോര്‍പ്പതി എന്ന പരിപാടിയുടെ പതിനാറാമത്തെ സീസണില്‍ പങ്കെടുക്കാന്‍ അഭിഷേക് എത്തിയിരുന്നു. ഐ വാണ്ട് ടു ടോക്ക് എന്ന തന്റെ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് നടന്‍ വന്നത്.

അസുഖബാധിതനായ പിതാവും മകളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുന്ന ചിത്രമാണിത്. ഈ സിനിമയിലേക്ക് താന്‍ വരാനുണ്ടായ കാരണവും സിനിമയുടെ കഥയാണെന്നാണ് അഭിഷേക് പറയുന്നത്. 'ആരാധ്യ എന്റെ മകളാണ്, അതുപോലെ ഈ സിനിമയുടെ സംവിധായകന്‍ ഷൂജിത്തിനും രണ്ട് പെണ്‍മക്കളുണ്ട്. ഞങ്ങള്‍ എല്ലാവരും പെണ്‍കുട്ടികളുടെ അച്ഛന്മാരാണ്. ആ വികാരം ശരിക്കും മനസ്സിലാക്കാന്‍ സാധിക്കും.

ഈ സിനിമയില്‍ എന്നെ ഏറ്റവുമധികം പ്രതിധ്വനിപ്പിച്ചത് അര്‍ജുന്‍ തന്റെ മകളോടുള്ള വാഗ്ദാനമാണ്. ഒരു പിതാവെന്ന നിലയില്‍ അചഞ്ചലമായ ആ പ്രതിബദ്ധത വാക്കുകള്‍ക്ക് അതീതമാണ്.

aaradhya-bachchan

ഞാന്‍ പറയുന്നത് ശരിയാണോന്ന് എനിക്കറിയില്ല. ആളുകള്‍ ഇത് തെറ്റിദ്ധരിക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ രാത്രി 10 മണിയായി. ഈ സമയത്തും ഞങ്ങള്‍ ഇവിടെ ഇരിക്കുന്നു. എന്റെ അച്ഛന്‍ രാവിലെ 6:30 ന് ജോലിയ്ക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയ ആളാണ്. ഞങ്ങള്‍ രാവിലെ എട്ടോ ഒമ്പതോ മണിക്ക് എഴുന്നേറ്റാല്‍ മതി. ഒരു പിതാവ് തന്റെ മക്കള്‍ക്ക് വേണ്ടി ചെയ്യുന്ന ത്യാഗത്തെക്കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നാണ് പിതാവിനെ പ്രശംസിച്ച് കൊണ്ട് അഭിഷേക് സംസാരിച്ചത്.

ഒപ്പം ആരാധ്യയുടെ പിതാവെന്ന നിലയില്‍ താന്‍ ചെയ്യുന്ന കഷ്ടപ്പാടുകള്‍ ആരും മനസിലാക്കുന്നില്ലെന്ന ധ്വനി കൂടി അഭിഷേകിന്റെ വാക്കുകള്‍ക്കുണ്ട്. എന്തായാലും മകളുടെ ജന്മദിനം മറന്ന് സിനിമയുടെ തിരക്കുകളുമായി നടക്കുന്നത് പിതാവിന്റെ സ്‌നേഹമാണെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് ആരാധകരുടെ അഭിപ്രായം.

ഷൂജിത് സിര്‍കാര്‍ സംവിധാനം ചെയ്ത ഐ വാണ്ട് ടു ടോക്ക് എന്ന തന്റെ ഇമോഷണല്‍ ഡ്രാമ സിനിമയുടെ പ്രമോഷന്റെ തിരക്കിലാണ് അഭിഷേക് ബച്ചന്‍.

Read more about: abhishek bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X