50 വര്‍ഷത്തെ സിനിമാ ജീവിതം പൂര്‍ത്തിയാക്കി അമിതാഭ് ബച്ചന്‍, കുറിപ്പെഴുതി അഭിഷേക് ബച്ചന്‍
ഇന്ത്യന്‍ സിനിമയുടെ അഭിനയ കുലപതി അമിതാഭ് ബച്ചന്‍ അടുത്തിടെയാണ് പിറന്നാള്‍ ആഘോഷിച്ചത്. ഇപ്പോഴിതാ സിനിമാ ജീവിതത്തിന്റെ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് താരം. ഇത് സൂചിപ്പിച്ച് കൊണ്ട് മകന്‍ അഭിഷേക് ബച്ചന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ട കുറിപ്പ് അതിലേഗം വൈറലായിരിക്കുകയാണ്.

മകനെന്ന നിലയില്‍ മാത്രമല്ല, നടനെന്ന നിലയിലും ആരാധകനെന്ന നിലയിലും അങ്ങയെ പോലുള്ള മഹദ് വ്യക്തിത്വത്തെ കാണാന്‍ കഴിഞ്ഞതില്‍ ഞാന്‍ അനുഗ്രഹീതനാണ്. അങ്ങയെ ആദരിക്കാനും അങ്ങില്‍ നിന്നും പഠിക്കുവാനും കൂടുതല്‍ അഭിനന്ദിക്കാനും ഇനിയുമേറെയുണ്ട്. ബച്ചന്‍ കാലത്ത് ജീവിച്ചിരുന്നവരാണെന്ന് പറയാന്‍ ഒട്ടേറെ സിനിമാ പ്രേമികള്‍ക്ക് അവസരമുണ്ടായിരിക്കുന്നു. അടുത്ത അമ്പത് വര്‍ഷങ്ങളും കാത്തിരിക്കുകയാണ്.
അഭിഷേക് മാത്രമല്ല അമിതാഭ് ബച്ചനും തന്റെ ആരോഗ്യനില വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ്. ജോലി സമയം കുറയ്ക്കാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചിരിക്കുകയാണെന്ന്. സ്വര്‍ഗത്തില്‍ നിന്നുമെത്തിയ സ്റ്റെതസ്‌കോപ്പ് അണിഞ്ഞ സന്ദേശവാഹകരുടെ ശക്തമായ മുന്നറിയിപ്പുണ്ടെങ്കിലും താന്‍ ജോലിയില്‍ തുടരുമെന്നും അമിതാഭ് ബച്ചന്‍ ബ്ലോഗില്‍ കുറിച്ചു.


Click it and Unblock the Notifications