»   » പൊതുവേദിയില്‍ ഐശ്വര്യയെ അപമാനിച്ച് അഭിഷേക്; വീഡിയോ വൈറലാകുന്നു

പൊതുവേദിയില്‍ ഐശ്വര്യയെ അപമാനിച്ച് അഭിഷേക്; വീഡിയോ വൈറലാകുന്നു

By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡിലെ താരദമ്പതികള്‍ ഐശ്വര്യ റായിയയും അഭിഷേക് ബച്ചനും തമ്മില്‍ വഴക്കാണോ. പൊതു വേദിയില്‍ അഭിഷേക് ബച്ചന്‍ ഐശ്വര്യയെ അപമാനിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ഐശ്വര്യ റായിയുടെ പുതിയ ചിത്രമായ സരബ്ജിത്തിന്റെ ആദ്യ പ്രദര്‍ശന വേളയിലായിരുന്നു സംഭവം. അമിതാഭ് ബച്ചനും ജയാബച്ചനും ഐശ്വര്യ റായിയുടെ മാതാപിതാക്കളും സിനിമയുടെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

 aiswarya-rai-abhishek-bachchan

എന്നാല്‍ തുടക്കം മുതല്‍ അഭിഷേക് കൂട്ടത്തില്‍ കൂടാതെ നടന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യാനും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പം നില്‍ക്കാനും അഭിഷേക് മടികാണിച്ചു. ഒടുവില്‍ ഐശ്വര്യ നിര്‍ബന്ധിച്ചപ്പോള്‍ മനസ്സില്ലാ മനസ്സോടെ വന്നു നിന്നു.

എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ അഭിഷേക് ക്യാമറയ്ക്ക് മുന്നില്‍ നിന്നും മാറി. ഐശ്വര്യ വിളിച്ചിട്ടും കേള്‍ക്കാത്ത ഭാവം നടിച്ചു നടന്നു. ആ വീഡിയോ ആണ് ഇപ്പോള്‍ ബോളിവുഡ് മാധ്യമങ്ങളുടെ സംസാര വിഷയം. വിഷയത്തില്‍ ഇതുവരെ ഇരുവരും പ്രതികരിച്ചിട്ടില്ല.

English summary
Abhishek Bachchan Treats Aishwarya BADLY At Sarbjit Red Carpet
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam