twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഐശ്വര്യയുടെയും ആരാധ്യയുടെയും ആരോഗ്യനിലയെക്കുറിച്ച് അഭിഷേക്! പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പറഞ്ഞ് താരം

    By Prashant V R
    |

    കൊറോണ വൈറസ് വ്യാപനം രാജ്യത്ത് കൂടിക്കൊണ്ടിരിക്കുകയാണ്. കോവിഡ് വ്യാപനത്തില്‍ മുന്നിലുണ്ടായിരുന്ന മറ്റ് രാജ്യങ്ങളെയെല്ലാം പിന്തളളിയാണ് ഇന്ത്യ മുന്നിലെത്തിയിരിക്കുന്നത്. കൊറോണയെ ചെറുക്കാനുളള ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് വൈറസ് വ്യാപനം വീണ്ടും ഉയരുന്നത്. ഇത് രാജ്യത്തുളള മുഴുവന്‍ ജനങ്ങളെയും വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ പലരും പാലിക്കുന്നുണ്ടെങ്കിലം ഇപ്പോഴും സമ്പര്‍ക്കത്തിലൂടെ പലയിടത്തും രോഗ വ്യാപനം ഉണ്ടാവുന്നുണ്ട്.

    നിലവില്‍ സാധാരണക്കാര്‍ മുതല്‍ സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുളള നിരവധി പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കോവിഡ് സ്ഥീരികരിച്ചത്. മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവേയാണ് അമിതാഭ് ബച്ചന്റെ പരിശോധനാ ഫലം പുറത്തുവന്നത്.

    Recommended Video

    ബച്ചന്‍ കുടുംബത്തില്‍ 4 പേര്‍ക്ക് കൊവിഡ്‌
    പിന്നാലെ മകന്‍

    പിന്നാലെ മകന്‍ അഭിഷേകിനും വൈറസ് ബാധ സ്ഥീരികരിക്കുകയായിരുന്നു. രണ്ട് പേരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഈ വിവരം എല്ലാവരെയും അറിയിച്ചിരുന്നു. കഴിഞ്ഞ പത്ത് ദിവസത്തില്‍ തങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ഇരുവരും ആവശ്യപ്പെട്ടിരുന്നു. ഒപ്പം എല്ലാവരോടും സുരക്ഷിതരായിരിക്കാനും കരുതല്‍ വേണമെന്നും താരങ്ങള്‍ പറഞ്ഞിരുന്നു.

    അമിതാഭിനും അഭിഷേകിനും

    അമിതാഭിനും അഭിഷേകിനും പിന്നാലെയാണ് ഐശ്വര്യ റായ്ക്കും മകള്‍ ആരാധ്യക്കും കൊവിഡ് സ്ഥീരികരിച്ചത്. ഇവരുടെ പരിശോധനാ ഫലം ഇന്നാണ് പുറത്തുവന്നത്. രണ്ടാമത്തെ കോവിഡ് പരിശോധനയിലായിരുന്നു അമ്മയ്ക്കും മകള്‍ക്കും കോവിഡ് സ്ഥീരികരിച്ചത്. അതേസമയം അഭിഷേകിന്റെ അമ്മ ജയ ബച്ചന്റെ പരിശോധനാ ഫലം നെഗറ്റീവാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

    പിന്നാലെ അഭിഷേക് ബച്ചന്റെതായി

    പിന്നാലെ അഭിഷേക് ബച്ചന്റെതായി വന്ന പുതിയ ട്വീറ്റുകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. കുടുംബത്തെക്കുറിച്ചുളള പുതിയ വിവരങ്ങളാണ് അഭിഷേക് ബച്ചന്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഞാനും പിതാവും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് ഹോസ്പിറ്ററില്‍ തന്നെ തുടരുകയാണെന്ന് താരം പറയുന്നു. എല്ലാവരും ജാഗ്രതയോടെയും സുരക്ഷിതമായും തുടരുക.

    എല്ലാ നിയന്ത്രണങ്ങളും പാലിക്കുക

    എല്ലാ നിയന്ത്രണങ്ങളും പാലിക്കുക. ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും ഇന്ന് കോവിഡ് സ്ഥീരികരിച്ചു. അവര്‍ വീട്ടില്‍ ക്വാറ്‌ന്റൈനീല്‍ കഴിയുകയാണ്. ബിഎംസി അവരുടെ അവസ്ഥയെക്കുറിച്ച് അപ്ഡേറ്റുചെയ്ത് ആവശ്യമുള്ളത് ചെയ്യുന്നു. എന്റെ അമ്മ ഉള്‍പ്പെടെയുള്ള കുടുംബത്തിലെ മറ്റുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി. അഭിഷേക് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു

    അമിതാഭ് ബച്ചന് പിന്നാലെ

    അമിതാഭ് ബച്ചന് പിന്നാലെ നേരത്തെ അനുപം ഖേറിന്റെ കുടുംബത്തിനും കോവിഡ് സ്ഥീരികരിച്ചിരുന്നു. അനുപം ഖേറിന്റെ അമ്മ, സഹോദരന്‍, സഹോദരന്റെ ഭാര്യ, മകള്‍ തുടങ്ങിയവര്‍ക്കാണ് വൈറസ് ബാധ സ്ഥീരികരിച്ചത്. ഇതേക്കുറിച്ച് ട്വിറ്ററിലൂടെയാണ് നടന്‍ അറിയിച്ചിരുന്നത്. അതേസമയം തന്റെ പരിശോധനാ ഫലം നെഗറ്റീവാണെന്നും അനുപം ഖേര്‍ വീഡിയോയിലൂടെ അറിയിച്ചിരുന്നു.

    Read more about: abhishek bachchan aiswarya rai
    English summary
    Abhishek Bachchan Tweeted about His family
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X