»   »  അഭിഷേക് ബച്ചനും ഐശ്വര്യ റായിക്കും ഇടയില്‍ ഭിന്നിപ്പ്, കാരണം മകള്‍ ആരാധ്യയോ ?

അഭിഷേക് ബച്ചനും ഐശ്വര്യ റായിക്കും ഇടയില്‍ ഭിന്നിപ്പ്, കാരണം മകള്‍ ആരാധ്യയോ ?

Posted By: Ambili
Subscribe to Filmibeat Malayalam

സിനിമതാരങ്ങള്‍ നന്നായി ജീവിക്കുന്നവരാണെങ്കിലും അവരെ കുറിച്ച് ഗോസിപ്പ് പ്രചരിപ്പിക്കുന്നത് സാധാരണമാണ്. ഇത്തവണ വീണ്ടും കിംവദന്തികള്‍ കേള്‍ക്കേണ്ടി വന്നത് താരദമ്പതികള്‍ അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനുമാണ്.

താരങ്ങള്‍ തമ്മില്‍ വഴക്കിലാണെന്നാണ് കിംവദന്തികള്‍ പരക്കുന്നത്. അതിന് കാരണം മകള്‍ ആരാധ്യ ബച്ചനാണെന്നാണ് പറയപ്പെടുന്നത്. ഹിന്ദി ഓണ്‍ലൈന്‍ പോര്‍ട്ടലായ അമര്‍ ഉജാല ആണ് താരങ്ങളുടെയിടയില്‍ മകളുടെ ഭാവിയെ കുറിച്ച് തര്‍ക്കം നടക്കുന്നതായി പുറത്തറിയിച്ചത്. എ്ന്നാല്‍ ആരോപണത്തിനെതിരെ താരങ്ങള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

അഭിഷേകിന്റെ ആഗ്രഹം

അഭിഷേകിന് മകള്‍ ആരാധ്യയെ ചെറുപ്പത്തിലെ അഭിനയിപ്പിക്കണമെന്നും അവള്‍ നല്ലൊരു ബോളിവുഡ് നടിയാവാണമെന്നാണ് ആഗ്രഹം. എന്നാല്‍ ഐശ്വരിക്ക് മകള്‍ തിളങ്ങി നില്‍ക്കുന്നതിനോട് താല്‍പര്യം ഇല്ലെന്നും ഈ തീരുമാനത്തിന്റെ പേരില്‍ താരങ്ങള്‍ തമ്മില്‍ വഴക്ക് നടക്കുകയാണെന്നുമാണ് കിംവദന്തി.

എളുപ്പത്തില്‍ ഒഴിവാക്കാന്‍ കഴിയില്ല

ഇത്തരം കിംവദന്തികള്‍ എളുപ്പത്തില്‍ ഒഴിവാക്കാന്‍ കഴിയില്ലെന്ന് താരങ്ങള്‍ . ആരാധ്യയുടെ കാര്യത്തില്‍ ഇരുവരും വളരെയധികം ശ്രദ്ധയോടെയാണ് കാര്യങ്ങള്‍ നോക്കുന്നത്. അതിനായി ആരാധ്യയെ അനാവശ്യ വേദികളില്‍ തിളങ്ങി നില്‍ക്കുന്നത് ഇഷ്ടമല്ലെന്നും താരങ്ങള്‍ പറയുന്നു.

അഭിഷേക് പറഞ്ഞത്

മാസങ്ങള്‍ക്ക് മുന്‍പ് ട്വിറ്ററിലുടെ തന്റെ ആരാധകരുമായി അഭിഷേക് ആരാധ്യയെ കുറിച്ച് സംസാരിച്ചിരുന്നു. മകളുടെ ഇഷ്ടത്തിന് അവളെ വളര്‍ത്താനാണ് താന്‍ ആഗ്രഹിക്കുന്നത്. അവളുടെ ഇഷ്ടം എന്താണോ അത് അവള്‍ തന്നെ തിരഞ്ഞെടുക്കട്ടെ എന്നും തന്റെ ഇഷ്ടവും അതാണെന്നുമാണ് അഭിഷേക് പറഞ്ഞിരുന്നത്.

ആരാധ്യയും ഐശ്വര്യയും

അഭിഷേകിന്റെ ട്വിറ്ററിലെ സംഭാഷണത്തിനിടയില്‍ ആരാധ്യയോടാണോ ഐശ്വര്യയോടാണോ സ്‌നേഹം എന്ന ചോദ്യത്തിന് താന്‍ ഇരുവരെയും ഒരുപോലെ സ്‌നേഹിക്കുന്നു എന്നും ഭാര്യയെയും മകളെയും തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ നിങ്ങള്‍ക്കും കഴിയില്ലെന്നും അതുപോലെ ഞാനും ഇവരെ ഒരുപോലെ തന്നെയാണ് സ്‌നേഹിക്കുന്നതെന്നും അഭിഷേക് പറയുന്നു.

ആരാധ്യയുടെ ഭാവി തീരുമാനിക്കാന്‍ ആയിട്ടില്ല

അഞ്ചു വയസുകാരിയായ ആരാധ്യയുടെ സിനിമ ജീവിതം തുടങ്ങാന്‍ സമയം ആയിട്ടില്ലെന്നും അവളുടെ മുന്നോട്ടുള്ള ജിവിതത്തെ കുറിച്ച് നിങ്ങളാരും ആകുലരാകേണ്ടെന്നും താരം പറയുന്നു.

English summary
According to the reports, actor Abhishek Bachchan is keen to launch his daughter Aaradhya Bachchan as a child star in the B-town, while his wife Aishwarya Rai Bachchan is against the idea.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam