»   » ഒടുവില്‍ അഭിഷേക് ഐശ്വര്യയുടെ ചിത്രത്തിന് ആശംസകള്‍ നേര്‍ന്നു!

ഒടുവില്‍ അഭിഷേക് ഐശ്വര്യയുടെ ചിത്രത്തിന് ആശംസകള്‍ നേര്‍ന്നു!

Posted By: Pratheeksha
Subscribe to Filmibeat Malayalam

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത യെ ദില്‍ ഹെ മുഷ്‌ക്കില്‍ എന്ന ചിത്രം ഒട്ടേറെ വിവാദങ്ങള്‍ക്കൊടുവില്‍ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. രണ്‍ബീര്‍ കപൂറും ഐശ്വര്യറായും മുഖ്യവേഷത്തിലെത്തിയ ചിത്രത്തില്‍ ഇരുവരും ഇഴുകിച്ചേര്‍ന്നഭിനയിച്ച രംഗങ്ങളുണ്ടെന്നതായിരുന്നു ചര്‍ച്ചകള്‍ക്കിടവരുത്തിയത്.

വിവാദം ഒടുവില്‍ ബച്ചന്‍ കുടുംബത്തിലുമെത്തി. ഐശ്വര്യയുടെ അഭിനയത്തില്‍ അമിതാഭ് ബച്ചനും അഭിഷേകും അതൃപ്തി രേഖപ്പെടുത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അമിതാബ് ചിത്രത്തിലെ ചില രംഗങ്ങള്‍ നീക്കുന്നതിനായി കരണ്‍ ജോഹറിനെ സമീപിച്ചിരുന്നെന്നും വാര്‍ത്ത വന്നിരുന്നു.

Read more : മലയാളത്തില്‍ കാലുറപ്പിക്കാന്‍ ദില്ലിക്കാരിയായ നടി

ashabhi-28-1

എന്നാല്‍ ചിത്രം റിലീസിനു മുന്‍പ് അമിതാഭ് ട്വിറ്ററിലൂടെ ഐശ്വര്യയ്ക്കും, കരണിനും , അനുഷ്ക്കക്കുമടക്കം
ചിത്രത്തിന്റെ മൊത്തം ടീമിനും ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്. ചിത്രം കാണാന്‍ തിടുക്കമായി എന്നും അഭിഷേക് കുറിക്കുന്നു. ഇതേ ദിവസം റീലീസ് ചെയ്ത അജയ് ദേവ്ഗണിന്റെ ശിവായ് എന്ന ചിത്രത്തിനും അഭിഷേക് ആശംസകള്‍ നേര്‍ന്നു.

യെ ദില്‍ ഹെ മുഷ്‌ക്കിലിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയശേഷം അഭിഷേകും ഐശ്വര്യയും നല്ല ബന്ധത്തിലല്ലെന്നുളള  വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളെല്ലാം മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും ഇതില്‍ വാസ്തവമില്ലെന്നും ബച്ചന്‍ കുടുംബം പിന്നീട് പ്രസ്താവിക്കുകയായിരുന്നു

English summary
Finally, actor Abhishek Bachchan has wished his gorgeous wife, Aishwarya Rai Bachchan a 'Best Of Luck' for her film, Ae Dil Hai Mushkil, which has already hit the theatres today

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam