ഐശ്വര്യയുടെ 38 വയസിൽ പിറന്ന മകൾ, രണ്ടാമതൊരു കുട്ടി വേണ്ടേ; മറുപടി നൽകി അഭിഷേക് ബച്ചൻ

അഭിഷേക് ബച്ചനും ഐശ്വര്യ റായുമാണ് ബോളിവുഡിൽ കഴിഞ്ഞ കുറേ നാളുകളായുള്ള സംസാര വിഷയം. ഇകുവരും വേർപിരിയുന്നു എന്ന ​ഗോസിപ്പ് പ്രചരിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. ഐശ്വര്യക്കൊപ്പം പൊതുവിടങ്ങളിലൊന്നും അഭിഷേകിനെ കാണാതായതോടെയാണ് ​ഗോസിപ്പുകൾ വന്നത്. ഐശ്വര്യയും അഭിഷേകിന്റെ വീട്ടുകാരും തമ്മിൽ ഇന്ന് വലിയ അടുപ്പം കാണാത്തതും അഭ്യൂഹങ്ങൾക്ക് കാരണമായി. ​ഗോസിപ്പുകളോട് താര കുടുംബം പ്രതികരിച്ചിരുന്നില്ല. ബോളിവുഡിൽ വലിയ തോതിൽ ഈ വിഷയം സംസാരമായിട്ടും അഭിഷേകോ ഐശ്വര്യയോ പ്രതികരിക്കാത്തത് പലർക്കും കൗതുകമായി.

ഐശ്വര്യയുടെ ആരാധകർ അഭിഷേകിനും കുടുംബത്തിനുമെതിരെ കടുത്ത സൈബർ ആക്രമണമാണ് നടത്തിയത്. എന്നാൽ കഴിഞ്ഞ ദിവസം ഐശ്വര്യയും അഭിഷേകും ഒരുമിച്ചുള്ള ഫോട്ടോ പുറത്ത് വന്നതോടെ അഭ്യൂഹങ്ങൾ അവസാനിച്ചു. മുംബെെയിൽ നടന്ന ഒരു വിവാഹ ചട‌ങ്ങിലാണ് അഭിഷേകും ഐശ്വര്യയും ഒരുമിച്ചെത്തിയത്. ഇപ്പോഴിതാ മകൾ ആരാധ്യയെ കൂടാതെ രണ്ടാമതൊരു കുഞ്ഞ് കൂടെ വേണ്ടേ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് അഭിഷേക് ബച്ചൻ.

Aishwarya Rai

റിതേഷ് ദേശ്മുഖിന്റെ ഷോയിൽ അതിഥിയായെത്തിയാതായിരുന്നു നടൻ. ഷോയിലെ രസകരമായ സംസാരങ്ങൾക്കിടെ ആരാധ്യക്ക് ശേഷം മറ്റൊരാൾ വരുമോ എന്ന് റിതേഷ് ചോദിച്ചു. അടുത്ത തലമുറയിൽ കാണാമെന്ന് അഭിഷേക് ബച്ചൻ മറുപടി നൽകി. ആരാധ്യയുടെ അടുത്ത ലമുറയാണ് നടൻ ഉദ്ദേശിച്ചത്. ഇത് കേട്ട റിതേഷ് വിട്ടില്ല. ആരാണ് അത്രയും കാത്തിരിക്കുക, റിതേഷ്, റിയാൻ, റായിൽ (റിതേഷിന്റെ മക്കൾ) എന്നത് പോലെ അഭിഷേക്, ആരാധ്യ..., അടുത്തയാൾ വേണ്ടേയെന്ന് റിതേഷ് ചോദിച്ചു.

പുഞ്ചിരിച്ച അഭിഷേക്, മൂത്തവരെ ബഹുമാനിക്കൂ റിതേഷ്, ഞാൻ നിന്നേക്കാൾ പ്രായമുള്ളയാളാണെന്ന് പറഞ്ഞു. റിതേഷ് അഭിഷേകിന്റെ കാൽ തൊട്ട് വണങ്ങുകയും ചെയ്തു. 2011 ലാണ് ആരാധ്യ ജനിക്കുന്നത്. 38 വയസിലാണ് ഐശ്വര്യ അമ്മയാകുന്നത്. നടിയുടെ പ്രായം ഇന്ന് 51 ആണ്. അമ്മയായ ശേഷം ഐശ്വര്യയുടെ ലോകം തന്നെ ആരാധ്യയാണ്.

Abhishek Bachchan  Aishwarya Rai

മകൾ ജനിച്ച ശേഷം വിരലിൽ എണ്ണാവുന്ന സിനിമകളിലേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. മകളുടെ കാര്യങ്ങളെല്ലാം താൻ തന്നെ നോക്കണമെന്ന് ഐശ്വര്യക്ക് നിർബന്ധമുണ്ട്. അതേസമയം ആരാധ്യ വലിയ കുട്ടിയായിട്ടും ഐശ്വര്യ തന്റെ നിഴലിൽ തന്നെ നിർത്തുന്നതിൽ സോഷ്യൽ മീഡിയയിൽ വിമർ‍ശനം വരാറുണ്ട്. അനുഷ്ക ശർമ്മ, റാണി മുഖർജി തുടങ്ങിയ താരങ്ങളെല്ലാം മക്കളെ ലൈം ലൈറ്റിൽ നിന്നും മാറ്റി നിർത്തുന്നവരാണ്.

മക്കൾ ക്യാമറയും ബഹളങ്ങളുമില്ലാതെ സാധാരണ ചുറ്റുപാടിൽ വളരട്ടെ എന്നാണ് ഇവരുടെ തീരുമാനം. എന്നാൽ ഐശ്വര്യ ഒരിക്കലും മകളെ ക്യാമറയ്ക്ക് മുന്നിൽ നിന്നും മാറ്റി നിർത്തിയിട്ടില്ല. ഇതിന്റെ പേരിലാണ് വിമർശനം വരാറ്. മിക്ക ഇവന്റുകൾക്കും ഐശ്വര്യ ആരാധ്യയെയും ഒപ്പം കൂട്ടാറുണ്ട്. പൊന്നിയിൻ സെൽവൻ എന്ന സിനിമയിലാണ് ഐശ്വര്യയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. വൻ വിജയം നേടിയ സിനിമയ്ക്ക് ശേഷം പുതിയ പ്രൊജക്ടുകളിൽ നടി ഒപ്പുവെച്ചിട്ടില്ല.

Read more about: abhishek bachchan aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X