ഐശ്വര്യയുടെ ഭര്‍ത്താവ് ഇത്രയും ധനികനായാല്‍ മതിയോ? കോടികള്‍ വാരിക്കൂട്ടുന്ന അഭിഷേകിന്റെ സ്വത്ത് വിവരം പുറത്ത്
തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമെല്ലാം പലപ്പോഴായി പറഞ്ഞിട്ടും ഐശ്വര്യ റായിയും അഭിഷേക് ബച്ചനും നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും താരങ്ങളെ കുറിച്ചുള്ള അഭ്യൂങ്ങള്‍ക്ക് അവസാനമാകുന്നില്ല. അഭിഷേകും ഐശ്വര്യയും വേര്‍പിരിയാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ അടുത്തിടെയും പ്രചരിച്ചിരുന്നു.
വര്‍ഷങ്ങളായി ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും മകള്‍ ആരാധ്യ ബച്ചനൊപ്പം സന്തോഷത്തോടെയാണ് കഴിയുന്നത്. എന്നാല്‍ കിംവദന്തികള്‍ക്ക് മാത്രം അവസാനമില്ല. സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്ന ആരോപണങ്ങള്‍ മാത്രമാണ് ഇത്തരം വാര്‍ത്തകള്‍ക്ക് കാരണം. എന്നിരുന്നാലും ഇവരെ കുറിച്ചുളള ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധയാകര്‍ഷിക്കുകയാണ്.

ഐശ്വര്യ റായിയെ പോലൊരു ലോകസുന്ദരിയെ വിവാഹം കഴിച്ച അഭിഷേക് ബച്ചന് സാമ്പത്തികം എത്രയുണ്ടാവും എന്നതിനെ പറ്റിയുള്ള ചില ചര്‍ച്ചകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ താര കുടുംബത്തിലെ ഏക പുത്രനാണ് അഭിഷേക് ബച്ചന്‍. പിതാവ് അമിതാഭ് ബച്ചനും മാതാവ് ജയ ബച്ചനും അഭിനേതാക്കള്‍ ആയതിനാല്‍ അഭിഷേകും ഇതേ പാത പിന്തുടര്‍ന്ന് അഭിനയത്തിലേക്ക് എത്തി. ഇന്ന് യുവനടന്മാരില്‍ പ്രധാനിയായി ബോളിവുഡില്‍ നിറഞ്ഞ് നില്‍ക്കുകയാണ് താരം.
അഭിനയ പ്രാധാന്യമുള്ള സിനിമകള്‍ തിരഞ്ഞെടുത്തു ചെയ്യുന്നു എന്നതിന് പുറമെ നല്ലൊരു പ്രതിഫലവും താരം സ്വന്തമാക്കുന്നുണ്ട്. 10 മുതല്‍ 12 കോടി വരെ ഒരു സിനിമയ്ക്ക് വേണ്ടി അഭിഷേക് വാങ്ങുന്നുണ്ടെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. മാത്രമല്ല സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഭിഷേക് ബച്ചന് പ്രതിമാസം 18 ലക്ഷം രൂപ ശമ്പളം നല്‍കുന്നുണ്ടെന്നാണ് വിവരം.
അഭിഷേകിന്റെ വീടിന്റെ താഴത്തെ നില പതിനഞ്ച് വര്‍ഷത്തേക്ക് ഒരു പൊതുമേഖലാ ബാങ്കിന് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. അഭിഷേക് ബച്ചന്‍ തന്റെ ജുഹുവിലെ വീടിന്റെ താഴത്തെ നില വാടകയ്ക്കെടുക്കുകയും അവരില്‍ നിന്ന് പ്രതിമാസം 18.9 ലക്ഷം രൂപ വാടക നല്‍കുകയും ചെയ്യുന്നതായി ഒരു വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വരും വര്‍ഷങ്ങളില്‍ വാടക കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം ഇത് 23.6 ലക്ഷമായും പത്ത് വര്‍ഷത്തിന് ശേഷം 29.5 ലക്ഷമായും ഉയരും. ഇതിന് പുറമേ വലിയ തുകയാണ് അഭിഷേക് ബച്ചന്‍ പലയിടത്തായി നിക്ഷേപിച്ചിരിക്കുന്നത്. അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 15 കോടിയിലധികം രൂപ ചെലവഴിച്ച് അദ്ദേഹം മുംബൈയിലെ ബോറിവലി പരിസരത്ത് ആറ് ആഡംബര വസതികള്‍ വാങ്ങി. ഇവയിലൂടെ ധാരാളം വാടകയാണ് നടന് ലഭിക്കുന്നത്.
ജുഹുവിലെ തന്റെ പിതാവിന്റെ ജല്‍സ എന്ന വീടിനോട് ചേര്‍ന്നുള്ള ഒരു പുതിയ വീടും ഇതുപോലെ നിക്ഷേപം നടത്തുന്നതിനായി നല്‍കിയതായി പറയപ്പെടുന്നു. ഇതിന് പുറമേ റിയല്‍ എസ്റ്റേറ്റിലെ നിഷേപങ്ങളും മറ്റ് ബിസിനസുകളും നടനുണ്ട്. നിലവില്‍ 300 കോടി രൂപയാണ് അഭിഷേകിന്റെ ആസ്തി.
ഈ വര്‍ഷം ജൂണില്‍ ആറ് അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങി അഭിഷേക് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അഞ്ച് ബെഡ്‌റൂമുകള്‍ ഉള്ള ആഡംബരം നിറഞ്ഞ വീടുകളാണിത്. റിയല്‍ എസ്റ്റേറ്റിലെ നടന്റെ ഇന്‍വെസ്റ്റ്‌മെന്റായിട്ടാണ് ഇത് വാങ്ങിയതെന്ന് പറയപ്പെടുന്നു. മാത്രമല്ല ദുബായിലും ഒരു വില്ല നടന്‍ പുതിയതായി വാങ്ങിയിട്ടുണ്ട്.


Click it and Unblock the Notifications