ഐശ്വര്യ എന്റെ ഭാര്യ തന്നെയാണ്; നിങ്ങള്‍ പിരിഞ്ഞോന്ന് ചോദിച്ചവരോട് സ്റ്റില്‍ മാരീഡ് ആണെന്ന് അഭിഷേക് ബച്ചന്‍
അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേര്‍പിരിഞ്ഞു, താരദമ്പതിമാര്‍ ഡിവോഴസായി എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ കഴിഞ്ഞ കുറേ മാസങ്ങളായി പ്രചരിക്കുകയാണ്. ബോളിവുഡിലെ ഏറ്റവും ചൂടന്‍ ചര്‍ച്ചയും താരദമ്പതിമാരായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ആണ്. വിവാഹം കഴിച്ച കാലം മുതലേ താരങ്ങള്‍ക്കെതിരെ സമാനമായ അഭ്യൂഹങ്ങള്‍ വന്നിരുന്നു.
എന്നാല്‍ അടുത്തിടെ ആനന്ദ് അംബാനിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇരുവരും വന്ന രീതികളാണ് കൂടുതല്‍ വാര്‍ത്തകള്‍ക്ക് കാരണമായത്. ഭാര്യയെയും മകളെയും ഒറ്റയ്ക്കാക്കി തന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് അഭിഷേക് വന്നത്. അതിനര്‍ഥം ദമ്പതിമാര്‍ വേര്‍പിരിഞ്ഞത് കൊണ്ടാണെന്നായിരുന്നു വാര്‍ത്ത.

ഇതിനിടെ വിവാഹമോചനത്തെ കുറിച്ച് വൈറലായൊരു പോസ്റ്റിന് അഭിഷേക് ലൈക്ക് അടിച്ചതും ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടി. എന്നാല്‍ പ്രചരിച്ചിരുന്ന ഗോസിപ്പുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാം കൃത്യമായൊരു ഉത്തരവുമായി എത്തിയിരിക്കുകയാണ് അഭിഷേകിപ്പോള്‍.
താനും ഐശ്വര്യയും ഇപ്പോഴും വിവാഹിതരാണെന്നും വാര്‍ത്തകള്‍ക്ക് വേണ്ടി ഓരോന്ന് ഊതിപ്പെരുപ്പിച്ചത് മാത്രമാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമെന്നും പറയുന്ന അഭിഷേക് ബച്ചന്റെ ഒരു വീഡിയോ പ്രചരിക്കുകയാണിപ്പോള്‍. ബോളിവുഡ് യുകെ മീഡിയ എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് അഭിഷേകിന്റെ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ഏതോ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ അഭിഷേക് മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടി പറയുന്നതാണ് വീഡിയോയിലുള്ളത്.
നിങ്ങളും ഐശ്വര്യ റായിയും തമ്മില്‍ നല്ല രീതിയില്‍ അല്ലെന്നും നിങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചെന്നുമാണ് അഭ്യൂഹങ്ങള്‍. ഇതിനെ കുറിച്ചുള്ള നിങ്ങളുടെ മറുപടി എന്താണെന്നായിരുന്നു മാധ്യമ പ്രവര്‍ത്തക നടനോട് ചോദിച്ചത്.
'അതിനെ കുറിച്ച് എനിക്കൊന്നും പറയാനില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നിങ്ങള്‍ എല്ലാ കാര്യങ്ങളും ഊതിപ്പെരുപ്പിച്ചു. സങ്കടകരമാണത്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് മനസിലാവും. നിങ്ങള്‍ക്ക് ചില സ്റ്റോറികള്‍ ഫയല്‍ ചെയ്യണം. അതുമാത്രമാണ് ആവശ്യം. അതിലെനിക്ക് കുഴപ്പമില്ല ഞങ്ങള്‍ സെലിബ്രിറ്റികളാണ്. അതുകൊണ്ട് ഇങ്ങനെയൊക്കെ ഞങ്ങള്‍ കേള്‍ക്കേണ്ടി വരും. എന്തായാലും ഇപ്പോഴും ഞാന്‍ വിവാഹിതനാണ്, സോറി', എന്നുമാണ് അഭിഷേക് മറുപടിയായി പറഞ്ഞത്.

മാത്രമല്ല തന്റെ വിവാഹമോതിരം ക്യാമറയ്ക്ക് മുന്നില്‍ കാണിച്ച് കൊണ്ടാണ് താനിപ്പോഴും വിവാഹിതനാണെന്ന് താരം പറഞ്ഞത്. ഈ വീഡിയോ വലിയ രീതിയില്‍ പ്രചരിക്കുകയാണ്. ഇതിന് പിന്നാലെ അഭിഷേകിനെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇത്രയും കാലമായി പ്രചരിച്ച ഗോസിപ്പുകള്‍ക്കെല്ലാം ചെറിയ വാക്കുകളില്‍ മറുപടി പറഞ്ഞ അഭിഷേക് മിടുക്കനാണ്.
തങ്ങളെ കുറിച്ചുള്ള വാര്‍ത്തകളൊന്നും തന്നെയോ ഐശ്വര്യയെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തമാണ്. ഇനിയും താരങ്ങളെ ഒരുമിച്ച് കാണാന്‍ തന്നെയാണ് ആഗ്രഹിക്കുന്നതെന്നും ആരാധകര്‍ പറയുന്നു.
വിശ്വസുന്ദരി പട്ടം നേടി പിന്നീട് ബോളിവുഡിലെ താരസുന്ദരിയായി മാറിയ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും 2007 ഏപ്രിലില്‍ ആയിരുന്നു വിവാഹിതരായത്. വിവാഹത്തോട് കൂടി ഐശ്വര്യ സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തു. 2011 ലാണ് ഐശ്വര്യ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. പിന്നീട് മകള്‍ ആരാധ്യയുടെ അമ്മയായിട്ടും കുടുംബിനിയായിട്ടും ജീവിക്കുകയായിരുന്നു നടി. ഇടയ്ക്ക് സിനിമകളില്‍ അഭിനയിക്കാറുണ്ടെങ്കിലും അഭിനയത്തില്‍ നിന്നും ഗ്യാപ്പിട്ട് നില്‍ക്കുകയാണ് ഐശ്വര്യ.


Click it and Unblock the Notifications