»   » പ്രണയ നിമിഷങ്ങള്‍ ഒാര്‍ത്തെടുത്ത് അഭിഷേക് ബച്ചന്‍, രാവണ്‍ ഷൂട്ടില്‍ സംഭവിച്ചത് ??

പ്രണയ നിമിഷങ്ങള്‍ ഒാര്‍ത്തെടുത്ത് അഭിഷേക് ബച്ചന്‍, രാവണ്‍ ഷൂട്ടില്‍ സംഭവിച്ചത് ??

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  ബോളിവുഡിന്റെ സ്വന്തം താരറാണി ഐശ്വര്യറായിയും ബിഗ്ബിയുടെ മകനായ അഭിഷേകും വിവാഹിതരായിട്ട് പത്തുവര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടെന്നും പിരിയാന്‍ പോവുകയാണെന്നുമൊക്കെയുള്ള വാര്‍ത്തകളായിരുന്നു മുന്‍പ് ബോളിവുഡില്‍ പ്രചരിച്ചിരുന്നത്.

  പൊതുവേ ശാന്തനായ അഭിഷേക് ബച്ചനാവട്ടെ ഇത്തരം വാര്‍ത്തകള്‍ക്കൊന്നും പ്രതികരണം നല്‍കാറില്ല. ഇതിനിടയില്‍ ആഷ് ആത്മഹത്യാ ശ്രമവും നടത്തിയെന്നുള്ള അപവാദവും പാപ്പരാസികള്‍ പ്രചരിപ്പിച്ചിരുന്നു. അപ്പോഴാണ് വിഷയവുമായി ബന്ധപ്പെട്ട് ബച്ചന്‍ കുടുംബാംഗങ്ങള്‍ പ്രതികരിച്ചത്.മണി രത്‌നം സംവിധാനം ചെയ്ത രാവണിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലെ ഫോട്ടോയാണ് അഭിഷേക് ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുള്ളത്.

  രാവണ്‍ ലൊക്കേഷനിലെ ഫോട്ടോ

  മണിരത്നം സംവിധാനം ചെയ്ത രാവണിന്‍റെ ലൊക്കേഷനിലെ ഫോട്ടോയാണ് അഭിഷേക് ബച്ചന്‍ ഇപ്പോള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. 2008 ലാണ് ചിത്രം പുറത്തിറങ്ങിയത്. ഫ്ലാഷ്ബാക്ക് ഫ്രൈഡേ എന്നാണ് ക്യാപ്ഷന്‍ നല്‍കിയിട്ടുള്ളത്.

  അഭിഷേക് ഓര്‍ത്തെടുക്കുന്നു

  പ്രണയിനി ഇഷ്ടമാണെന്നറിയിച്ച ദിവസത്തെ ഓര്‍ത്തെടുത്ത് അഭിഷേക് ബച്ചന്‍. ആഷ് അഭിഷേക് ബന്ധത്തിന് പത്തുവയസ്സായെന്ന കാര്യം ട്വിറ്ററിലൂടെയാണ് ആരാധകരെ അറിയിച്ചത്.

  ആഷിനെ പ്രൊപ്പോസ് ചെയ്തത്

  പത്തുവര്‍ഷം മുമ്പ് തണുത്തുവിറക്കുന്ന ആ ന്യൂയോര്‍ക്ക് ബാല്‍ക്കണിയില്‍ വെച്ച് അവള്‍ സമ്മതം മൂളി എന്നാണ് അഭിഷേക് ട്വീറ്റ് ചെയ്തിട്ടുള്ളത്. ട്വിറ്ററിലൂടെയാണ് ഇരുവരുടെയും പ്രണയത്തിന്‍റെ ഫ്ലാഷ്ബാക്ക് കഥ അഭിഷേക് കുറിച്ചിട്ടുള്ളത്.

  ഗുരു സിനിമയിലൂടെ ബന്ധം ശക്തമായി

  കജ് രാരെ എന്ന പാട്ടില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചപ്പോള്‍ മുതല്‍ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പരന്നിരുന്നു. പിന്നീട് മണിരത്‌നത്തിന്റെ ഗുരുവിലും ഈ താരജോഡികള്‍ ഒന്നിച്ചതോടെ ഗോസിപ്പ് പ്രചരണം ശക്തമായി.

  സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുന്നു

  ബോളിവുഡിലെ മികച്ച താരജോഡികളിലൊന്നായ ഐശ്വര്യയും അഭിഷേകും പിരിയുകയാണെന്നും ഐശ്വര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമൊക്കെ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ അപ്പോഴൊന്നും വിഷയത്തെക്കുറിച്ച് കാര്യമായ പ്രതികരണം ഇരുവരും നല്‍കിയിരുന്നില്ല. ഇവരുടെ മകളായ കുഞ്ഞു ആരാധ്യയും ഇപ്പോള്‍ ബോളിവുഡിലെ കുഞ്ഞുസെലിബ്രിറ്റിയാണ്.

  English summary
  Abhishek shared a flashback Friday picture with Aishwarya Rai Bachchan from the sets of 'Raavan'. The Mani Ratnam directorial marked their second collaboration post-marriage. The film did not perform very well at the box-office, but brought the actors a lot of acclaim from all quarters.
  ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more