ഐശ്വര്യ റായിയെ' ഉപേക്ഷിച്ചുവെന്ന്' അഭിഷേക് ബച്ചന്‍! അന്നത്തെ പ്രതികരണം കിടുക്കിയെന്ന് ആരാധകര്‍!

ബോളിവുഡ് സിനിമയുടെ സ്വന്തം താരമാണ് ഐശ്വര്യ റായി. അഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം സിനിമയില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ്. മകളുടെ ജനനത്തിന് ശേഷം അവളുടെ കാര്യങ്ങള്‍ക്കായിരുന്നു താരം കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഐശ്വര്യയുടെ അഭാവത്തിലാണ് പല താരങ്ങളും സൂപ്പര്‍താരമായി മാറിയത്. ബോളിവുഡ് സിനിമയിലെ മുന്‍നിര അഭിനേത്രികളിലൊരാളായ ഐശ്വര്യ റായിയായിരുന്നു ഒരുകാലത്ത് സിനിമയെ ഒന്നടങ്കം അടക്കി ഭരിച്ചിരുന്നത്. മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരമായി ഐശ്വര്യ മാറുകയും ചെയ്തു. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, ഹൃത്വിക് റോഷന്‍ തുടങ്ങിയവര്‍ക്കൊപ്പമെല്ലാം ആഷ് അഭിനയിച്ചിട്ടുണ്ട്. പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന താരകുടുംബങ്ങളിലൊന്ന് കൂടിയാണ് അഭിഷേകും ഐശ്വര്യയും. ഇവരുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

ഗുരു എന്ന സിനിമയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ആഷും അഭിയും പ്രണയത്തിലായത്. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹത്തിന് ശേഷവും പാപ്പരാസികള്‍ ഇവരെ വിടാതെ പിന്തുടരുന്നുണ്ട്. മകളായ ആരാധ്യയേയും പാപ്പരാസികള്‍ വെറുതെ വിടാറില്ല. പോവുന്നിടത്തെല്ലാം മകളെ കൊണ്ടുപോവുന്നതും എപ്പോഴും മകളെ ചേര്‍ത്തുപിടിക്കുന്നതിനെക്കുറിച്ചുമൊക്കെയായിരുന്നു പ്രധാന വിവാദങ്ങള്‍. മുന്‍പൊരിക്കല്‍ തങ്ങളുടെ വിവാഹമോചനത്തെക്കുറിച്ച് പ്രചരിച്ച റിപ്പോര്‍ട്ടും അന്ന് അഭിഷേക് പ്രതികരിച്ചതിനെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ ഇപ്പോഴും വൈറലായിക്കൊണ്ടിരിക്കുകയാണ്.

വിവാഹമോചനം കഴിഞ്ഞു?

വിവാഹമോചനം കഴിഞ്ഞു?

ആഷും അഭിയും വിവാഹ മോചിതരാവാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഒരിടയ്ക്ക് പ്രചരിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയായാണ് താന്‍ വിവാഹ മോചിതനായെന്നും ഇക്കാര്യത്തെക്കുറിച്ച് തന്നെ അറിയിച്ചതിന് നന്ദിയുണ്ടെന്നും താരം പറഞ്ഞിരുന്നു. താന്‍ എന്നാണ് വീണ്ടും വിവാഹിതനാവുന്നതെന്ന് അറിയിക്കണമെന്നും അന്ന് താരം പറഞ്ഞിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയായാണ് രൂക്ഷപ്രതികരണവുമായി താരപുത്രന്‍ എത്തിയത്.

മൂന്നാമതൊരാളുടെ ആവശ്യമില്ല

മൂന്നാമതൊരാളുടെ ആവശ്യമില്ല

താനും ആഷുമായുള്ള വിവാഹ ജീവിതത്തില്‍ മൂന്നാമതൊരാളുടെ ആവശ്യമില്ലെന്നും അന്ന് അഭിഷേക് ബച്ചന്‍ പറഞ്ഞിരുന്നു. തന്റെയും ആഷിന്റേയും കാര്യങ്ങള്‍ എന്തിനാണ് മറ്റൊരാള്‍ തീരുമാനിക്കുന്നത്. താന്‍ എത്രത്തോളം അവളെ സ്‌നേഹിക്കുന്നുണ്ടെന്ന് ആഷിന് അറിയാം. അത് പോലെ തന്നെ തിരിച്ച് അവള്‍ തന്നെ സ്്‌നേഹിക്കുന്നതിനെക്കുറിച്ച് തനിക്കും അറിയാമെന്നും അഭിഷേക് പറയുന്നു. നിങ്ങളുടെ താല്‍പര്യത്തിന് അനുസരിച്ച് കാര്യങ്ങള്‍ വളച്ചൊടിക്കുന്നതിന് മുന്‍പ് അത്തരം കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കേണ്ടതാണ്. തങ്ങളുടെ ജീവിതത്തെക്കുറിച്ച് എന്തിനാണ് മറ്റുള്ളവര്‍ ഇത്രയധികം ചിന്തിക്കുന്നതെന്നും അഭിഷേക് ചോദിച്ചിരുന്നു.

വിവാഹത്തിന് ശേഷം സംഭവിച്ച മാറ്റം

വിവാഹത്തിന് ശേഷം സംഭവിച്ച മാറ്റം

സിനിമയില്‍ അഭിനയിച്ചിരുന്നുവെങ്കിലും ഒരുപാട് സൗഹൃദങ്ങളൊന്നും തുടക്കകാലത്ത് തനിക്കുണ്ടായിരുന്നില്ല. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാനേജ് ചെയ്തിരുന്നത് മാനേജര്‍മാരായിരുന്നു. അഭിനയിക്കുന്നതോടെ തന്റെ ജോലി കഴിഞ്ഞുവെന്ന ധാരണയായിരുന്നു അക്കാലത്ത് തനിക്കുണ്ടായിരുന്നത്. എന്നാല്‍ അഭിഷേക് ബച്ചന്റെ ഭാര്യയായി ബച്ചന്‍ കുടുംബത്തിലെത്തിയതോടെ ആ ധാരണ മാറിയെന്നും ഐശ്വര്യ റായി പറ‍ഞ്ഞിരുന്നു സിനിമയിലെ തന്നെ നിരവധി പേരുമായി അടുത്ത ബന്ധമുള്ള കുടുംബത്തിലെത്തിയപ്പോള്‍ താനും ആ തരത്തിലേക്ക് മാറി. സിനിമയുമായി ബന്ധപ്പെട്ട് നിരവധി സുഹൃത്തുക്കളെ തനിക്കും ലഭിച്ചു. അവരോട് ഇടപഴകാനും സംസാരിക്കാനും താനും സമയം കണ്ടെത്തി തുടങ്ങിയത് വിവാഹത്തിന് ശേഷമായിരുന്നുവെന്നും ആഷ് വ്യക്തമാക്കിയിരുന്നു.

 ദൈവത്തിന്റെ മകളാണ്

ദൈവത്തിന്റെ മകളാണ്

അഭിഷേക് ബച്ചന്‍ ഐശ്വര്യ റായി ദമ്പതികളുടെ മകളായ ആരാധ്യയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് വൈറലാവുന്നത്. സാധാരണക്കാരിയെപ്പോലെയാണ് തങ്ങള്‍ മകളെ വളര്‍ത്തുന്നതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. ബോളിവുഡിലെ താരപുത്രികളില്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട് ആരാധ്യ. ഐശ്വര്യ റായിക്കൊപ്പം എപ്പോഴും കൂടെയുള്ള താരപുത്രി തുടക്കത്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാനൊന്നും സമ്മതിച്ചിരുന്നില്ല. തനിക്ക് ദൈവം നല്‍കിയ സമ്മാനമാണ് ആരാധ്യയെന്നാണ് ആഷ് പറയാറുള്ളത്. മകളുടെ കാര്യത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലാത്തത് ഐശ്വര്യയെന്ന അമ്മ കാരണമാണെന്നാണ് അഭിഷേക് നേരത്തെ വ്യക്തമാക്കിയത്. മകളുടെ ജനനത്തിന് ശേഷം അവളുടെ കാര്യങ്ങള്‍ക്കായിരുന്നു ഇരുവരും പ്രാധാന്യം നല്‍കിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X