ഐശ്വര്യ റായിയ്ക്ക് ഇവളൊരു വെല്ലുവിളി ആവും; വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭിഷേക് പറഞ്ഞ വാക്കുകള്‍ സത്യമായി

ഇന്ത്യയിലെ ഏറ്റവും പ്രമുഖ താരദമ്പതിമാരാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. വെള്ളിത്തിരയില്‍ നിരവധി സിനിമകളില്‍ ഇരുവരും നായിക നായകന്മാരായി അഭിനയിച്ച് കഴിഞ്ഞു. ഇരുവരുടെയും വിവാഹം കഴിഞ്ഞതോട് കൂടിയാണ് ഐശ്വര്യ റായി അഭിനയത്തില്‍ നിന്നും ചെറിയ ഇടവേളകളെടുത്തത്. എന്നാല്‍ ഇടയ്ക്ക് തിരിച്ച് വരവ് നടത്തിയെങ്കിലും ഇപ്പോഴും നല്ലൊരു വീട്ടമ്മയായി കഴിയുകയാണ് ഐശ്വര്യ. വര്‍ഷങ്ങള്‍ക്ക് മുന്‍പേ ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട ഐശ്വര്യ റായി ഇന്നും അതേ സൗന്ദര്യത്തില്‍ ജീവിച്ച് പോരുകയാണ്.

എന്നാല്‍ ഐശ്വര്യയുമായി ഒരു മത്സരം നടത്തിയാല്‍ വിജയിച്ചേക്കാവുന്ന ഒരു നടിയെ കുറിച്ച് മുന്‍പൊരിക്കല്‍ അഭിഷേക് ബച്ചന്‍ സൂചിപ്പിച്ചിരുന്നു. ഒരു ഡാന്‍സ് റിയാലിറ്റി ഷോ യില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അഭിഷേക്. അവിടെ ചെറിയൊരു പെണ്‍കുട്ടിയുടെ പ്രകടനം കണ്ട് താരം നടത്തിയ പ്രസ്താവന ഇപ്പോള്‍ സത്യമായിരിക്കുകയാണ്. അന്ന് അഭിഷേക് അഭിനന്ദിച്ച പെണ്‍കുട്ടി ഇന്ന് ബോളിവുഡിലെ നായികയായി വളര്‍ന്നു. ഇതോടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രചരിച്ച വീഡിയോ വീണ്ടും വൈറലാവുകയാണ്.

 ടിക്കു വെഡ്‌സ് ഷേരു മൂവിയിലെ നായിക

ടിക്കു വെഡ്‌സ് ഷേരു എന്ന പേരില്‍ അടുത്തിടെ പുറത്തിറങ്ങിയ സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് അവനീത് കൗര്‍. നവാസുദ്ദീന്‍ സിദ്ദിഖി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയിലൂടെ അവനീതിനും പ്രശംസകള്‍ തേടി എത്തി. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്റെ മനം കവര്‍ന്ന സുന്ദരിയായിരുന്നു ഈ നടി എന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം. സിനിമയിലേക്ക് എന്നെങ്കിലും ഈ കുട്ടി വന്നാല്‍ അന്ന് തന്റെ ഭാര്യയും നടിയുമായ ഐശ്വര്യ റായിയുടെ കൂടെ മത്സരിക്കാമെന്നായിരുന്നു അന്ന് അഭിഷേക് പറഞ്ഞത്. ഒടുവില്‍ താരത്തിന്റെ വാക്കുകള്‍ ഫലിച്ചത് പോലെയായി.

സന്തോഷം പങ്കുവെച്ച് അവ്നീത്

ടിക്കു വെഡ്സ് ഷേരു എന്ന സിനിമയുടെ പ്രഖ്യാപനം മുതല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ തന്റെ യാത്രകളുടെയും കഷ്ടപ്പാടുകളുടെയും ഒരു വീഡിയോ സമാഹാരമാണ് കഴിഞ്ഞ ദിവസം അവനീത് ഇന്‍സ്റ്റാഗ്രാം പേജിലൂടെ അപ്ലോഡ് ചെയ്തത്. 'ഇത് ഒരു ദിവസത്തെ കഥയല്ല. 2010 മുതല്‍ 2021 വരെയുള്ള കഥയാണ്' എന്നുമാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി നടി നല്‍കിയത്. വീഡിയോയുടെ തുടക്കത്തില്‍ 'നിനക്ക് സിനിമയൊന്നും കിട്ടില്ല. ടെലിവിഷന്‍ ഷോ മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളു' എന്നാണ് ആളുകള്‍ എന്നോട് പറഞ്ഞിരുന്നത് എന്ന് കണ്ണീരോട് കൂടി പറഞ്ഞ് കൊണ്ടാണ് ജീവിതത്തില്‍ വന്ന വലിയ സന്തോഷത്തിലേക്ക് താരം എത്തുന്നത്.

പ്രശംസിച്ച് കൊണ്ട് അഭിഷേക് ബച്ചൻ

തന്റെ ആദ്യ സിനിമയായ ടിക്കു വെഡ്‌സ് ഷേരുവിന്റെ ചിത്രകീരണം ആരംഭിച്ചതിന് ശേഷം തന്നെ കുറിച്ച് വന്ന വാര്‍ത്തകളുടെയും ലേഖനങ്ങളുടെയും ചിത്രങ്ങളും അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. വീഡിയോയുടെ അവസാനം 'ഡാന്‍സ് ഇന്ത്യ ഡാന്‍സ് ലിറ്റില്‍ മാസ്‌റ്റേഴ്‌സ്' എന്ന ഡാന്‍സ് റിയാലിറ്റി ഷോ യിലെ ഒരു വീഡിയോ ആണ്. അന്ന് ചെറിയ കുട്ടിയായിരുന്ന അവ്‌നീത് സ്‌റ്റേജില്‍ നിന്നും കരയുന്നതാണ് വീഡിയോയിലുള്ളത്. പിന്നാലെ അഭിഷേക് ബച്ചന്‍ സംസാരിക്കുന്നതും കാണിച്ചു. അന്ന് റിയാലിറ്റി ഷോ യിലെ മുഖ്യാതിഥിയായി വന്നതായിരുന്നു അഭിഷേക്. അവ്‌നീതിന്റെ പ്രകടനം കണ്ട് അമ്പരന്ന നടന്‍ കുഞ്ഞു താരത്തെ കുറിച്ച് പുകഴ്ത്തി സംസാരിച്ചു.

Recommended Video

ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam
ഐശ്വര്യയെ പോലും തോൽപ്പിക്കാം

'രണ്ട് വര്‍ഷം കൂടി കഴിഞ്ഞ് സിനിമയിലേക്ക് വന്നാല്‍ നിങ്ങള്‍ക്ക് ഒരുപാട് സിനിമകള്‍ ചെയ്യാന്‍ സാധിച്ചേക്കും. (കൈ കൊണ്ട് അവ്‌നീതിനെ അടുത്തേക്ക് വിളിക്കുകയും ചെയ്തിരുന്നു), വിധികര്‍ത്താക്കളില്‍ ഒരാളും ബോളിവുഡ് സിനിമ നിര്‍മാതാവും സംവിധായികയുമായ ഫറ ഖാനും അഭിഷേകിന്റെ അഭിപ്രായത്തോട് യോജിക്കുന്നതായി പറഞ്ഞിരുന്നു. 'എനിക്ക് കൊറിയോഗ്രാഫിയെ കുറിച്ച് കൂടുതല്‍ മനസ്സിലായില്ല. പക്ഷേ നിങ്ങളുടെ ഭാവങ്ങള്‍ എനിക്ക് ഇഷ്ടപ്പെട്ടു. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ നിനക്കൊരു കടുത്ത മത്സരം ഉണ്ടായേക്കുമെന്ന് ഞാന്‍ വീട്ടില്‍ പോയി ഭാര്യ ഐശ്വര്യയോട് പറയുമെന്നും അഭിഷേക് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X