അമ്മ ഡല്‍ഹിയില്‍ കുരുങ്ങി! ഞങ്ങളെല്ലാം മുബൈയിലും! ജയ ബച്ചനായി അഭിഷേകിന്‍റെയും ശ്വേതയുടെയും കുറിപ്പ്!
ബോളിവുഡിലെ പ്രധാന താരകുടുംബങ്ങളിലൊന്നാണ് അമിതാഭ് ബച്ചന്റേത്. ബച്ചന്‍ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ ജയ ബച്ചനും മികച്ച അഭിനേത്രിയാണ്. ഒരുകാലത്ത് ബോളിവുഡ് സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരം കൂടിയായിരുന്നു അവര്‍. 72ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ജയ ബച്ചന്‍. പ്രിയതമയക്ക് പിറന്നാളാശംസ നേര്‍ന്ന് ബച്ചനും എത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം പ്രിയതമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയത്.
മക്കളായ അഭിഷേകും ശ്വേതയും അമ്മയ്ക്ക് ആശംസയുമായി എത്തിയിരുന്നു. ഇവരുടെ പോസ്റ്റുകളെല്ലാം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ജയ ബച്ചന്റെ മനോഹരമായ ചിത്രങ്ങളും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആരാധകരും സഹപ്രവര്‍ത്തകരും താരത്തിന് ആശംസ അറിയിച്ച് എത്തിയിരുന്നു. അമ്മ തങ്ങള്‍ക്കൊപ്പമില്ലാത്തതിന്‍റെ സങ്കടത്തെക്കുറിച്ചായിരുന്നു അഭിഷേക് പറഞ്ഞത്.

അമ്മ ഡല്‍ഹിയില്‍
ലോക് ഡൗണ്‍ കാരണം അമ്മ ഡല്‍ഹിയില്‍ കുടുങ്ങിയിരിക്കുകയാണെന്ന് അഭിഷേക് ബച്ചന്‍ പറയുന്നു. ഞങ്ങളെല്ലാം മുംബൈയിലുള്ളപ്പോള്‍ അമ്മ ഡല്‍ഹിയിലാണ്. ഞങ്ങളെല്ലാം അമ്മയെ ഓര്‍ത്തുകണ്ടിരിക്കുകയാണ്. ഹൃദയത്തില്‍ കൊണ്ടുനടക്കുകയാണ് അമ്മയെ. ഐലവ് യൂ അമ്മ എന്നായിരുന്നു അഭിഷേകിന്റെ കുറിപ്പ്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയത്. അഭിഷേക് മാത്രമല്ല സഹോദരിയായ ശ്വേതയും അമ്മയ്ക്ക് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്.

ഹൃദയം എന്നോടൊപ്പമാണ്
അമ്മയുടെ ഹൃദയം എന്നോടൊപ്പമാണ്. എന്റെ ഹൃദയത്തിലാണ് അത് കൊണ്ടുനടക്കുന്നത്. അതില്ലെങ്കില്‍ ഞാനില്ല, ഞാന്‍ എവിടെയൊക്കെ പോകുന്നുവോ അവിടെയൊക്കെ അമ്മയും ഉണ്ടെന്നായിരുന്നു ശ്വേതയുടെ കുറിപ്പ്. കുട്ടിക്കാലത്തെ ചിത്രവും ശ്വേത പോസ്റ്റ് ചെയ്തിരുന്നു. ജയയ്ക്ക് ആശംസ നേര്‍ന്നവര്‍ക്ക് നന്ദി അറിയിച്ച് അമിതാഭ് ബച്ചനും എത്തിയിരുന്നു.

ജയയുടെ നന്ദി
ജയയുടെ ജന്മദിനത്തില്‍ ആശംസ അറിയിച്ചവര്‍ക്കെല്ലാം നന്ദിയും സ്‌നേഹവും. അവളെ ഓര്‍ത്തതിന് എല്ലാവരോടും നന്ദി പറയുന്നു. വ്യക്തിപരമായി ഓരോരുത്തര്‍ക്കും നന്ദി പറയുകയെന്നത് ബുദ്ധിമുട്ടായ കാര്യമാണ്. അതുകൊണ്ട് ഈ സ്‌നേഹം അറിയിക്കുന്നു, ജയയും അവളുടെ നന്ദി അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു അമിതാഭ് ബച്ചന്‍ അറിയിച്ചത്.
Recommended Video

പ്രണയിച്ച് വിവാഹിതരായവര്‍
പ്രണയിച്ച് വിവാഹിതരായവരാണ് അമിതാഭ് ബച്ചനും ജയയും. ജയയുടെ നീളുമുള്ള മുടി തനിക്കേറെ പ്രിയപ്പെട്ടതായിരുന്നുവെന്ന് മുന്‍പ് ബിഗ് ബി പറഞ്ഞിരുന്നു. 1973 ലായിരുന്നു ഇവരുടെ വിവാഹം. അഭിനയത്തില്‍ മാത്രമല്ല രാഷ്ട്രീയത്തിലും സജീവമാണ് ജയ ബച്ചന്‍. മാതാപിതാക്കള്‍ക്ക് പിന്നാലെയായാണ് അഭിഷേക് ബച്ചനും സിനിമയിലേക്ക് എത്തിയത്. അഭിഷേകിന്റെ ഭാര്യയായ ഐശ്വര്യ റായിയും അഭിനേത്രിയായതോടെ കുടുംബത്തിലെ അഭിനേതാക്കളുടെ എണ്ണം വര്‍ധിക്കുകയായിരുന്നു.


Click it and Unblock the Notifications











