വിവാഹമോചനവാര്‍ത്ത അറിയിച്ചതിന് നന്ദി: അഭിഷേക്

By Lakshmi

ബോളിവുഡ് താരദമ്പതിമാരായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിയാന്‍ പോകുന്നുവെന്നതാണ് ചലച്ചിത്രലോകത്തെ ഏറ്റവും പ്രധാനവാര്‍ത്ത.

ഭര്‍തൃമാതാവ് ജയബച്ചനുമായി ഐശ്വര്യസ്വരച്ചേര്‍ച്ചയിലല്ലെന്നും ഇവര്‍ തമ്മിലുള്ള പിണക്കമാണ് വിവാഹമോചനത്തിന്റെ വക്കിലെത്തിയിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മാധ്യമങ്ങളായ മാധ്യമങ്ങള്‍ മുഴുവന്‍ തന്റെ വിവാഹമോചനവാര്‍ത്ത ആഘോഷിക്കുന്നത് കേട്ട് അഭിഷേക് ആകെ ക്ഷുഭിതനായിരിക്കുകയാണ്. എല്ലാം കേട്ട് വെറുതേയിരിക്കാന്‍ അഭിഷേക് തയ്യാറായിട്ടില്ല.

Abhishek Bachchan

ട്വിറ്ററില്‍ കയറി ഇല്ലാവാര്‍ത്ത പരത്തുന്നവര്‍ക്കിട്ട് അഭി നല്ലൊരു കൊട്ടു കൊടുത്തിരിക്കുകയാണ്. ഹോ...ഇപ്പോഴാണ് ഞാന്‍ വിവാഹമോചിതനാകാന്‍ പോകുന്നുവെന്നകാര്യം ഞാന്‍തന്നെ അറിയുന്നത്. എന്തായാലും ഇക്കാര്യം എന്നെ അറിയിച്ചതിന് നന്ദി. ഞാന്‍ രണ്ടാകെട്ടിന് ഒരുങ്ങുന്നുണ്ടോയെന്നുള്ളകാര്യംകൂടി അറിയിച്ചാല്‍ കൊള്ളാംനന്ദി, എല്ലാം നല്ലരീതിയില്‍ അവസാനിയ്ക്കട്ടെ- എന്നാണ് അഭിഷേകിന്റെ ട്വിറ്റര്‍ പോസ്റ്റ്.

എന്തായാലും ഇതിലും നല്ലൊരു മറുപടി വിവാഹമോചന ഗോസിപ്പിന് അഭിഷേകിന് കൊടുക്കാനില്ല. പതിവായി ഇത്തരം ഗോസിപ്പുകള്‍ക്ക് മറുപടി നല്‍കാറുള്ള അമിതാഭ് ബച്ചന്‍ ഇതുവരെഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇനി അതിനായി കാത്തിരിക്കുകയാണ് പാപ്പരാസികള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X