»   » അമിതാഭ് ബച്ചന്‍ ഷാരുഖ് ഖാന്റെ പിതാവാണ്! താരപുത്രന്‍ വിശ്വസിക്കുന്നത് അങ്ങനെയാണെന്ന് വെളിപ്പെടുത്തല്‍

അമിതാഭ് ബച്ചന്‍ ഷാരുഖ് ഖാന്റെ പിതാവാണ്! താരപുത്രന്‍ വിശ്വസിക്കുന്നത് അങ്ങനെയാണെന്ന് വെളിപ്പെടുത്തല്‍

Posted By:
Subscribe to Filmibeat Malayalam

അഭിഷേക് ബച്ചന്‍ ഐശ്വര്യ റായി ദമ്പതികളുടെ മകള്‍ ആരാധ്യ ബച്ചന്റെ ആറാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. മകളുടെ പിറന്നാള്‍ താരകുടുംബം ആഡംബരമായി തന്നെ ആഘോഷിച്ചിരുന്നു. ബോളിവുഡില്‍ നിന്നും താരങ്ങള്‍ പങ്കെടുത്ത വിരുന്നില്‍ ഷാരുഖ് ഖാന്‍ ഇളയമകന്‍ അബ്രാമിനേയും കൊണ്ടായിരുന്നു എത്തിയിരുന്നത്.

ഇനിയും പറ്റിക്കല്ലേന്ന് പറ സാറേ! ആരാധകര്‍ക്ക് നിരാശ! ലാലേട്ടന്‍ വീണ്ടും മാപ്പ് പറഞ്ഞ് രക്ഷപ്പെട്ടു!

പിറന്നാള്‍ ആഘോഷത്തിനെ കുറിച്ച് പറയുന്നതിനിടെയാണ് ഷാരുഖ് ഖാന്‍ മറ്റൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. അമിതാഭ് ബച്ചന്‍ തന്റെ പിതാവാണെന്നാണ് മകന്‍ അബ്രാം കരുതിയിരിക്കുന്നത്. മാത്രമല്ല ടിവിയില്‍ അദ്ദേഹത്തെ കാണുമ്പോള്‍ പപ്പയാണെന്ന് പറഞ്ഞ് ചൂണ്ടി കാണിക്കുമെന്നുമാണ് താരം പറയുന്നത്.

ആരാധ്യയുടെ പിറന്നാള്‍


അഭിഷേക് ബച്ചന്‍ ഐശ്വര്യ റായി താരദമ്പതികളുടെ മകള്‍ ആരാധ്യ ബച്ചന്റെ ആറാം പിറന്നാള്‍ ആഘോഷിക്കാന്‍ ബോളിവുഡില്‍ നിന്നും പ്രമുഖ താരങ്ങളെല്ലാം എത്തിയിരുന്നു. അതില്‍ ആരാധ്യയ്‌ക്കൊപ്പം ശ്രദ്ധിക്കപ്പെട്ടത് കിങ്ങ് ഖാന്റെ മകന്‍ അബ്രാമിനെയായിരുന്നു.

കോട്ടന്‍ കാന്‍ഡി വേണം

ആഘോഷങ്ങള്‍ക്കിടെ അബ്രാമിന് കോട്ടന്‍ കാന്‍ഡി വാങ്ങി കൊടുക്കുന്ന ചിത്രം അമിതാഭ് ബച്ചന്‍ ട്വിറ്ററിലൂടെ പുറത്ത് വിട്ടിരുന്നു. അത് കിട്ടിയപ്പോള്‍ അബ്രാമിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്ത തരത്തിലായിരുന്നെന്നും ബിഗ് ബി പറയുന്നു.

നന്ദി പറഞ്ഞ് ഷാരുഖ്


ബിഗ് ബിയുടെ ട്വീറ്റിന് പിന്നാലെ നന്ദി പറഞ്ഞ് ഷാരുഖും എത്തിയിരുന്നു. അവന് വേണ്ടി ചിലവാക്കിയ സമയം വളരെ വിലപ്പെട്ടതായി കരുതുന്നതായിട്ടാണ് ഷാരുഖ് പറയുന്നത്. മാത്രമല്ല അതിനിടെ താരം മറ്റൊരു വെളിപ്പെടുത്തല്‍ കൂടി നടത്തിയിരിക്കുകയാണ്.

എന്റെ പിതാവാണ്

മകന്‍ അബ്രാം ഇപ്പോഴും താങ്ങള്‍ എന്റെ പിതാവാണെന്നാണ് കരുതുന്നത്. ടിവിയില്‍ കാണുമ്പോഴെല്ലാം അവന്‍ പപ്പ എന്ന് വിളിക്കാറുണ്ടെന്നും ഷാരുഖ് ട്വീറ്റിലൂടെ പറഞ്ഞിരിക്കുകയാണ്.

പാപ്പരാസികള്‍ പിന്നാലെയുണ്ട്

വാടകഗര്‍ഭ പാത്രത്തിലൂടെയാണ് അബ്രാം പിറക്കുന്നത്. എന്നാല്‍ അബ്രാം ഷാരുഖിന്റെയും ഭാര്യ ഗൗരി ഖാന്റെയും കുഞ്ഞല്ലെന്നും അവന്‍ മൂത്ത മകന്‍ ആര്യന് കാമുകിയില്‍ പിറന്ന കുഞ്ഞാണെന്ന തരത്തിലും ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

English summary
Amitabh Bachchan and Shah Rukh Khan played father-son in Kabhie Khushi Kabhie Gham. At Aaradhya Bachchan's birthday bash, AbRam turned their on-screen camaraderie into a real one.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam