അബ്രാമും സിനിമയിലേക്ക്
ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ട്വിറ്ററിലൂടെ കിങ് ഖാന്റെ മകന്‍ അബ്രാമിന്റെ ചിത്രം ആരാധകലോകം കണ്ടു. ഇപ്പോഴിതാ അച്ഛനൊപ്പം വെളളിത്തിരിയിലെത്തുകയാണ് കുഞ്ഞ് അബ്രാം.ഫറാ ഖാന്‍ സംവിധാനം ചെയ്യുന്ന ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് അബ്രാമിന്റെ അരങ്ങേറ്റം.
അമ്മ ഗൗരീ ഖാനൊപ്പമായിരിക്കും കുഞ്ഞ് അബ്രാം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുക. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗൗരീ ഖാന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സംവിധായിക ഫറാ ഖാന്റെയും ഷാരൂഖിന്റെയും പ്രത്യേക താല്‍പ്പര്യപ്രകാരമാണ് അബ്രാം സിനിമയിലെത്തുന്നത്. ഷാരൂഖ്-ഫറാ ടീമിന്റെ ഓം ശാന്തി ഓം എന്ന ചിത്രത്തില്‍ ഗൗരീ ഖാന്‍ മുമ്പ് പ്രത്യക്ഷപ്പെട്ടിരുന്നു.

റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷാരൂഖ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാരൂഖും ഭാര്യ ഗൗരിയും വാടക ഗര്‍ഭപാത്രത്തിലൂടെ ജന്മം നല്‍കിയ കുട്ടിയാണ് അബ്രാം. അതിനാല്‍ ജനനം മുതല്‍ തന്നെ വാര്‍ത്തകളില്‍ ഏറെ ഇടം നേടിയിരുന്നു കുഞ്ഞ് അബ്രാന്‍. ആര്യനും സുഹാനയുമാണ് ഖാന്‍-ഗൗരി ദമ്പതികളുടെ മറ്റുമക്കള്‍.


Click it and Unblock the Notifications











