»   » ഒടുവില്‍ ആലിയ ഭട്ടിന്റെ കാമുകന്‍ അക്കാര്യം വെളിപ്പെടുത്തി !!

ഒടുവില്‍ ആലിയ ഭട്ടിന്റെ കാമുകന്‍ അക്കാര്യം വെളിപ്പെടുത്തി !!

By: pratheeksha
Subscribe to Filmibeat Malayalam

കരണ്‍ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ആലിയ ഭട്ട്. ആലിയ ഭട്ടിനെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ക്ക് എന്നും മാധ്യമലോകം വലിയ പ്രാധാന്യം കൊടുത്തു കാണാറുണ്ട്. ആലിയയും നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ ഒടുവില്‍ സിദ്ധാര്‍ത്ഥ് അക്കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ആലിയ ഭട്ട് തനിക്ക് ഒരു സുഹൃത്തിനേക്കാള്‍ ഉപരിയാണെന്നാണ് നടന്‍ സിദ്ധാര്‍ത്ഥ മല്‍ഹോത്ര പറയുന്നത്. തങ്ങള്‍ ഒന്നിച്ച് ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്നും ആലിയയയുമായി വളരെക്കാലത്തെ ബന്ധമാണ് തനിക്കുളളതെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.

Read more: ദീപികയെ കുറിച്ചുള്ള ആരോപണം അടിസ്ഥാനരഹിതമെന്ന് സംവിധായകന്‍ !

aliya-31-1

താന്‍ ഇതുവരെ ഇക്കാര്യം മാധ്യമങ്ങളോട് ഒളിച്ചുവയ്ക്കാന്‍ കാരണം ബോളിവുഡില്‍ തനിക്ക് ഇനിയും കാലുറപ്പിച്ചു നില്‍ക്കാനായിട്ടില്ല എന്നതുകൊണ്ടാണ്. വര്‍ഷങ്ങളായി തങ്ങള്‍ സുഹൃത്തുക്കളാണ്. പ്രണയമെന്നു പറയാമോ എന്നറിയില്ലെങ്കിലും സൗഹൃദത്തില്‍ കവിഞ്ഞ അടുപ്പം തങ്ങള്‍ തമ്മിലുണ്ടെന്നും സിദ്ധാര്‍ത്ഥ് വെളിപ്പെടുത്തുന്നു. ഇപ്പോള്‍ അഭിനയത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

English summary
Alia Bhatt had admitted in the past that Sidharth Malhotra was a very special person in her life but had never accepted that she was dating him. Recently, in a candid chat Sidharth Malhotra opened up about his relationship and said that she was more than a friend. The actor also revealed the reason behind hiding his affair.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam