»   » സിനിമയുടെ ചിത്രീകരണത്തിനിടെ സിലീങ്ങ് തകര്‍ന്നു വീണു! ഷാരുഖ് ഖാന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി!!!

സിനിമയുടെ ചിത്രീകരണത്തിനിടെ സിലീങ്ങ് തകര്‍ന്നു വീണു! ഷാരുഖ് ഖാന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി!!!

Posted By:
Subscribe to Filmibeat Malayalam

ഷൂട്ടിങ്ങിനിടെ താരങ്ങള്‍ക്കുണ്ടാവുന്ന അപകടങ്ങള്‍ ചിലപ്പോള്‍ സിനിമയുടെ ചിത്രീകരണം തന്നെ നിര്‍ത്തിവെക്കേണ്ട അവസ്ഥ വരെ വരുന്നത് പതിവാണ്. എന്നാല്‍ ഷാരുഖ് ഖാന് പുതിയ സിനിമയുടെ ലോക്കെഷനില്‍ നിന്നും അത്ഭുതകരമായ രക്ഷപ്പെടല്‍ ഉണ്ടായിരിക്കുകയാണ്.

ആനന്ദ് എല്‍ റായിയുടെ പുതിയ സിനിമയിലാണ് ഷാരുഖ് ഖാന്‍ അഭിനയിക്കുന്നത്. സിനിമയുടെ ഷൂട്ടിങ്ങ് ആവശ്യത്തിനായി തയ്യാറാക്കിയ സെറ്റിലായിരുന്നു അപകടം നടന്നത്. സിലീങ്ങിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. അപകട സമയത്ത് ഷാരുഖ് ഖാന്‍ അവിടെയുണ്ടായിരുന്നെങ്കിലും പരിക്കൊന്നും കൂടാതെ രക്ഷപ്പെടുകയായിരുന്നു.

shahrukh-khan

എന്നാല്‍ ലോക്കെഷനില്‍ ഉണ്ടായിരുന്ന മറ്റു ചിലര്‍ക്ക് അപകടം പറ്റിയിരുന്നു. എന്നാല്‍ ചെറിയൊരു അപകടമാണ് നടന്നതെന്നും ആര്‍ക്കും ഗുരുതരമായ പരുക്കുകള്‍ ഇല്ലെന്നും സംഭവത്തെക്കുറിച്ച് ഒദ്യോഗികമായി സംവിധായകന്‍ തന്നെ പ്രസ്താവന ഇറക്കിയിരിക്കുകയായിരുന്നു.

ചിത്രത്തില്‍ ഷാരുഖ് ഖാന്‍ കുള്ളന്റെ വേഷത്തിലാണ് എത്തുന്നത്. അനുഷ്‌ക ശര്‍മ്മയും കത്രീന കൈഫുമാണ് നായികമാരായി എത്തുന്നത്. ഇതിന് മുമ്പും പല സിനിമയുടെ ലോക്കൈഷനില്‍ നിന്നും ഷാരുഖിന് അപകടം സംഭവിച്ചിരുന്നു. ഇത്തവണ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.

English summary
Shah Rukh welcomes Katrina Kaif on Instagram in typical King Khan style

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam