രംഗീലയിലെ ആ പാട്ട് ഒരുക്കാന്‍ റഹ്മാന്‍ പ്രയാസപ്പെട്ടു! കാരണം തുറന്നുപറഞ്ഞ് രാംഗോപാല്‍ വര്‍മ്മ
സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാന്റെ ആരാധകര്‍ അല്ലാത്തവര്‍ വിരളമാണ്. ഓസ്‌കര്‍ നേട്ടത്തിലൂടെ ഇന്ത്യന്‍ സിനിമയ്ക്ക് ഒന്നടങ്കം അഭിമാനമായ സംഗീത സംവിധായകനാണ് റഹ്മാന്‍. കരിയറിന്റെ തുടക്കത്തില്‍ തെന്നിന്ത്യയില്‍ തിളങ്ങിയ അദ്ദേഹം രംഗീല എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്ക് എത്തിയത്. ആമിര്‍ ഖാന്‍ നായകനായ ചിത്രം രാംഗോപാല്‍ വര്‍മ്മയായിരുന്നു സംവിധാനം ചെയ്തിരുന്നത്. രംഗീലയില്‍ റഹ്മാനൊപ്പം ഒന്നിച്ച് പ്രവര്‍ത്തിച്ചപ്പോഴുണ്ടായ അനുഭവം രാംഗോപാല്‍ വര്‍മ്മ പങ്കുവെച്ചിരുന്നു.

രംഗീലയുടെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അഭിമുഖത്തിലായിരുന്നു സംവിധായകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.മറ്റുളള സംഗീത സംവിധായകരില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു അദ്ദേഹമെന്ന് രാംഗോപാല്‍ വര്‍മ്മ പറയുന്നു. അഹങ്കാരമില്ലാത്ത ഒരാളെന്ന് റഹ്മാനെന്ന് പറഞ്ഞ രാംഗോപാല്‍ വര്‍മ്മ സംഗീത സംവിധായകനൊപ്പമുളള ഒരു സംഭവവും ഓര്‍ത്തെടുത്തു.
അന്ന് രംഗീല സമയത്ത് റഹ്മാനും ഞാനും പാട്ട് കംപോസിങ്ങിനായി ഗോവയിലേക്ക് പോയി. അഞ്ച് ദിവസം ഞങ്ങള്‍ അടുത്തടുത്ത കോട്ടേജുകളില്‍ താമസിച്ചു. രംഗീലയിലെ ഹേയ് രാമാ എന്ന പാട്ടിന്റെ കമ്പോസിംഗ് സമയമായിരുന്നു അത്. അന്ന് പാട്ട് പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് ചിത്രീകരണം തുടങ്ങാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഉദ്ദേശിച്ച സമയത്ത് ആ പാട്ട് റെഡി ആയില്ല. ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും റഹ്മാന്‍റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായില്ല.
ഒടുവില്‍ എന്റെ ക്ഷമയെല്ലാം നഷ്ടപ്പെട്ടപ്പോള്‍, നമുക്കെല്ലാവര്‍ക്കും ബന്ധപ്പെടാന്‍ കഴിയുന്ന ഒരു കാര്യം റഹ്മാന്‍ പറഞ്ഞു. രാമു, എനിക്ക് നിങ്ങളോട് ഒരു കാര്യം അഭ്യര്‍ത്ഥിക്കാമോ? അടുത്ത തവണ നിങ്ങള്‍ എന്നെ സംഗീതം ഒരുക്കാനായി എവിടെയെങ്കിലും കൊണ്ടുപോകുമ്പോള്‍, ടിവി ഇല്ലാത്ത ഒരു മുറി എനിക്ക് നല്‍കണം., ഇവിടെത്തിയത് മുതല്‍ ഞാന്‍ മുഴുവന്‍ സമയവും ടിവി കാണലില്‍ മുഴുകിപോയി.
Recommended Video
അത്‌കൊണ്ട് ജോലിയൊന്നും മുന്നോട്ട് പോയില്ല. ഏആര്‍ റഹ്മാന്‍ പറഞ്ഞ കാര്യം അഭിമുഖത്തില്‍ രാംഗോപാല്‍ വര്‍മ്മ വെളിപ്പെടുത്തി. അതേസമയം റഹ്മാനെ കുറിച്ച് അഭിമുഖത്തില്‍ രാംഗോപാല്‍ വര്‍മ്മ പറഞ്ഞ കാര്യങ്ങള്‍ ട്വിറ്ററില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്. നിരവധി പേരാണ് റഹ്മാന്‍ പറഞ്ഞ കാര്യങ്ങള്‍ തങ്ങള്‍ക്കെല്ലാം റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ടെന്ന് പറഞ്ഞ് എത്തിയിരിക്കുന്നത്.


Click it and Unblock the Notifications











