twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഞാൻ പ്രശസ്തിക്ക് പിന്നാലെ ഓടി, മകൾക്ക് എന്നെ ആവശ്യമുണ്ടെന്ന് ചിന്തിച്ചില്ല, വലിയ തെറ്റായി പോയി'; ആമിർ ഖാൻ!

    |

    ബോളിവുഡിലെ മിസ്റ്റർ പെർഫക്ഷനിസ്റ്റാണ് നടൻ ആമിർ ഖാൻ. അ​ദ്ദേഹത്തിന്റെ സിനിമകൾ വരുന്നുവെന്ന് പറയുമ്പോൾ തന്നെ ആരാധകർക്ക് വലിയ പ്രതീക്ഷയാണ്. കാരണം ഓരോ സിനിമയ്ക്കും കഥപാത്രത്തിനും വേണ്ടി വലിയ രീതിയിൽ അധ്വാനിക്കുന്ന നടനാണ് ആമിർ. കഴി‍ഞ്ഞ ദിവസം താരത്തിന്റെ അമ്പത്തിയേഴാം പിറന്നാൾ ആയിരുന്നു. സഹപ്രവർ‌ത്തകർക്കും സുഹൃത്തുക്കൾക്കും ഒപ്പം ആഘോഷമായിട്ടാണ് അദ്ദേഹം പിറന്നാൾ ആഘോഷിച്ചത്. നടൻ, സംവിധായകൻ, നിർമാതാവ് എന്നിങ്ങനെ കൈവെച്ച മേഖലകളിലെല്ലാം വിജയം കൊയ്ത താരമാണ് ആമീർ.

    'ഭം​ഗിയുണ്ടോ, ഇം​ഗ്ലീഷ് സംസാരിക്കുമോയെന്ന് മാത്രം നോക്കി, ഞാൻ പ്രസവിച്ചുവെന്ന് ചിലർ കരുതി'; ലക്ഷ്മി നായർ'ഭം​ഗിയുണ്ടോ, ഇം​ഗ്ലീഷ് സംസാരിക്കുമോയെന്ന് മാത്രം നോക്കി, ഞാൻ പ്രസവിച്ചുവെന്ന് ചിലർ കരുതി'; ലക്ഷ്മി നായർ

    ബാല താരമായാണ് ആമീർ സിനിമയിൽ എത്തുന്നത്. 1973ൽ പുറത്തിറങ്ങിയ യാതൻ കി ഭാരത് എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമ അരങ്ങേറ്റം.1988ൽ പുറത്തിറങ്ങിയ ഖയമത് സെ ഖയമത് തക്ക് എന്ന ചിത്രത്തിലൂടെ പക്വതയാർന്ന കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത് തുടങ്ങി. പിന്നീട് അഭിനയിച്ച ചിത്രങ്ങൾ പരാജയമായിരുന്നു. 1990ൽ പുറത്തിറങ്ങിയ ദിൽ എന്ന ചിത്രത്തിലൂടെയാണ് ആമീർ വീണ്ടും സജീവമായത്. താരേ സമീൻ പർ എന്ന ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിലും തന്റെ മികവ് ആമിർ തെളിയിച്ചു.

    'പുതിയ ആദി സാർ കൊള്ളാം വെറുപ്പിക്കുന്നില്ല...'; നടൻ അനിൽ മോഹന് അഭിനന്ദനങ്ങളുമായി കൂടെവിടെ ആരാധകർ!'പുതിയ ആദി സാർ കൊള്ളാം വെറുപ്പിക്കുന്നില്ല...'; നടൻ അനിൽ മോഹന് അഭിനന്ദനങ്ങളുമായി കൂടെവിടെ ആരാധകർ!

    അമ്പത്തിയേഴിൽ ആമിർ

    കലാമുല്യമുള്ള ചലച്ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ പ്രസിദ്ധനാണ് ആമീർ. ഇമേജിന്റെ ചുമരുകൾ ഭേദിക്കാൻ കാണിച്ച ചങ്കൂറ്റമാണ് ആമീർ ഖാനെ മറ്റുതാരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ലഗാനും ദിൽ ചാഹ്താ ഹെയും ഒന്നിച്ചുവന്ന 2001 മുതൽ പിന്നീട് നടനായും നിർമാതാവായും ആമീർ ഖാൻ നടത്തിയത് പുതുമയുള്ള സിനിമയ്ക്കായുള്ള ശ്രമങ്ങളായിരുന്നു. പികെയും ദംഗലുമെല്ലാം ആ ശ്രമത്തിന് ലഭിച്ച അംഗീകാരങ്ങളാണ്. ഓരോ സിനിമയിലും വ്യത്യസ്തത തേടുന്ന ആമീർ റൊമാന്റിക് ഹീറോയിൽനിന്ന് മിസ്റ്റർ പെർഫക്ഷനിസ്റ്റിലേക്ക് എത്തിപ്പെട്ടത് കഠിനമായ പരിശ്രമത്തിലൂടെയാണ്. സിനിമാ ജീവിതം വലിയ വിജയങ്ങളും ഉയരങ്ങളും കീഴടക്കിയപ്പോൾ അദ്ദേഹത്തിന്റെ കുടുംബ ജീവിതം വലിയ പരാജയമായി തീർന്നു. 1986ൽ തന്റെ ഇരുപത്തിയൊന്നാമത്തെ വയസിലാണ് ആമിർ ഖാൻ ആദ്യമായി വിവാഹിതനാകുന്നത്.

    രണ്ട് വിവാഹവും പരാജയപ്പെട്ടു

    റീന ദത്തയുമായുളള ആദ്യ വിവാഹം 16 വർഷം നീണ്ടു നിന്നു. ഹിന്ദു മത വിഭാഗത്തിലുള്ള പെൺകുട്ടിയെ മുസ്ലീം മതത്തിലേക്ക് മതപരിവർത്തനം നടത്തിയാണ് ആമിർ വിവാഹം കഴിച്ചത്. കുടുംബത്തിൽ നിന്നും വലിയ എതിർപ്പുകൾ ഉണ്ടായിരുന്നു. 2002ൽ ഇവർ വിവാഹ മോചിതരായി. ഈ വിവാഹ ബന്ധത്തിൽ ആമിർ ഖാന് ജുനൈദ്, ഇറ എന്നീ രണ്ട് മക്കളുണ്ട്. 2001ൽ ലഗാൻ സിനിമയുടെ സെറ്റിൽ വെച്ചാണ് അന്ന് അസിറ്റൻഡ് ഡയറക്ടർ ആയിരുന്ന കിരൺ റാവുവുമായി ആമിർ അടുപ്പത്തിലാകുന്നത്. പ്രണയത്തിലായി നാല് വർഷങ്ങൾക്ക് ശേഷം ഇരുവരും വിവാഹിതരായി. ആസാദ് എന്നാണ് ഇവരുടെ മകന്റെ പേര്.

    കുടുംബം ബന്ധം സിനിമകൊണ്ട് തകർന്നു

    15 വർഷങ്ങൾക്ക് ശേഷം 2021 ജൂലൈ മൂന്നിന് ഇരുവരും വേർപിരിയുന്നതായി ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. വിവാഹ മോചനത്തിന് പിന്നിലെ കാരണം ഇരുവരും പരസ്യമാക്കിയിട്ടില്ല. അതേസമയം ആമിറിന് മറ്റൊരു നടിയുമായുളള പ്രണയമാണ് വിവാഹ മോചനത്തിന് കാരണം എന്നാണ് ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ നിറയുന്ന വാർത്ത. തന്റെ കുടുംബ ജീവിതത്തെ കുറിച്ചുള്ള വാർത്തകൾ ​ഗോസിപ്പ് കോളങ്ങളിൽ നിറയുമ്പോൾ തനിക്ക് കുടുംബ ജീവിതത്തിൽ സംഭവിച്ച ചില പിഴവുകളെ കുറിച്ച് ആമിർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. സിനിമാ ജീവിതം കെട്ടിപടിക്കാനുള്ള ഓട്ടത്തിനടയിൽ കുടുംബം ശ്രദ്ധിക്കാനോ വ്യക്തി ബന്ധങ്ങൾക്ക് വില കൽപ്പിക്കാനോ തനിക്ക് കഴിഞ്ഞില്ലെന്നാണ് ആമിർ ന്യൂസ് 18ക്ക് നൽകിയ അഭിമുഖത്തിൽ‌ തുറന്ന് പറഞ്ഞത്. സിനിമകളിൽ ശോഭിക്കാൻ വലിയ വില കൊടുക്കേണ്ടി വന്നുവെന്നും ആമിർ പറയുന്നു.

    പ്രശസ്തിക്ക് പ്രധാന്യം കൊടുത്തു

    'ഞാൻ എന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തില്ല... എന്റെ മാതാപിതാക്കൾ എന്റെ സഹോദരങ്ങൾ എന്റെ ആദ്യ ഭാര്യ റീന, കിരൺ, റീനയുടെ മാതാപിതാക്കൾ, കിരണിന്റെ മാതാപിതാക്കൾ, എന്റെ മക്കൾ. ഇവരെല്ലാം എന്റെ അടുത്ത ആളുകളാണ്. എനിക്ക് 18 വയസുള്ളപ്പോഴാണ് ഞാൻ സിനിമയിൽ ചേരുന്നത്. ഞാൻ വളരെയധികം ലയിച്ച് പണിയെടുത്തു. സിനിമയിൽ നിന്ന് ഒരുപാട് പഠിക്കാനും പ്രവർത്തിക്കാനും കഴിവ് തെളിയിക്കാനും ഞാൻ ആ​ഗ്രഹിച്ചു പ്രവർത്തിച്ചു. എന്നാൽ ഇന്ന് ഞാൻ മനസിലാക്കുന്നു എന്നോട് അടുപ്പമുള്ള ആളുകൾക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ സമയം കൊടുക്കാൻ ഞാൻ‌ അന്ന് ശ്രമിച്ചിരുന്നില്ല എന്നത്. ഞാൻ എന്റെ മുഴുവൻ സമയവും എന്റെ ജോലിക്ക് നൽകി. എന്റെ ആരാധകരുമായുള്ള ബന്ധം ഞാൻ വളരെ ശക്തമാക്കി. എന്തായാലും എന്റെ കുടുംബം എന്നോടൊപ്പമുണ്ടെന്ന് ഞാൻ കരുതി. ആ സമയത്ത് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ഞാൻ ആഗ്രഹിച്ചു. പക്ഷെ എനിക്ക് എല്ലാം നഷ്പ്പെട്ടിരുന്നു. എന്റെ കുടുംബം എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടെന്ന് ഞാൻ മറന്നുപോയതാണ് അതിന് കാരണം.'

    Recommended Video

    ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam
    മകളെ കുറിച്ച്

    'എന്റെ കുട്ടികളോടൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാൻ കഴിയാത്തത് ഞാൻ ചെയ്ത മറ്റൊരു വലിയ തെറ്റാണ്. പക്ഷേ അതിന് എന്റെ പ്രൊഫഷനെ ഞാൻ കുറ്റപ്പെടുത്തില്ല. ഇന്ന് ഇറയ്ക്ക് 23 വയസുണ്ട്. അവൾക്ക് 4-5 വയസുള്ളപ്പോൾ ഞാൻ അവൾക്ക് വേണ്ടി ഉണ്ടായിരുന്നില്ല. സിനിമകളുടെ തിരക്കിലായിരുന്നു എല്ലാ കുട്ടികൾക്കും അവരുടെ മാതാപിതാക്കളെ ആവശ്യമുണ്ട്. കാരണം കുട്ടിയായിരിക്കുമ്പോൾ അവരുടേതായ ഭയങ്ങളും പ്രതീക്ഷകളും ഉണ്ടാകും. അവൾക്ക് എന്നെ ഏറ്റവും ആവശ്യമുള്ളപ്പോൾ അവൾ ഭയപ്പെടുമ്പോൾ അവളുടെ കൈ പിടിക്കാൻ ഞാൻ അവളുടെ അരികിലില്ലായിരുന്നു. ആ നിമിഷം ഒരിക്കലും തിരിച്ചുവരില്ലെന്ന് എനിക്കറിയാം' ആമിർ ഖാൻ പറയുന്നു. ആമിർ ഖാന് പിറന്നാൾ ആശംസിച്ച് മകൾ ഇറയും ചിത്രങ്ങളും കുറിപ്പും പങ്കുവെച്ചിരുന്നു. ഇനി ലാൽ സിങ് ഛദ്ദ എന്ന സിനിമയാണ് ആമിർ ഖാന്റെതായി റിലീസിനെത്താനുള്ളത്. കരീന കപൂർ നായികയാകുന്ന സിനിമ ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ​ഗമ്പ് ഇന്ത്യൻ റീമേക്കാണ്. സിനിമയുടെ കുറച്ച് ഭാ​ഗം കേരളത്തിലും ചിത്രീകരിച്ചിരുന്നു.

    Read more about: aamir khan
    English summary
    Actor Aamir Khan has openly said that his family life was ruined because of his profession
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X