ആമിര്‍ ഖാന്‍ ഗുസ്തി പഠിക്കാന്‍ പോകുന്നു
ആമിര്‍ ഖാന്‍ ഇത്ര വയസ്സനാണോ.. നോക്കിക്കേ ആമിര്‍ ഖാന്റെ കോലം. യഥാര്‍ത്ഥത്തില്‍ ആമിര്‍ ഖാന്റെ രൂപം ഇങ്ങനെയാണോ..? അങ്ങനെ ആകാന്‍ വഴിയില്ല. വ്യത്യസ്ത വേഷങ്ങളില്‍ എത്തി ആരാധകരെ ഞെട്ടിപ്പിക്കുന്ന ആമിര്‍ ഖാന്‍ ഏതു രൂപത്തിലും പ്രത്യക്ഷപ്പെടാം. പികെ എന്ന ചിത്രത്തിലൂടെ ഞെട്ടിച്ച ആമിര്‍ ഖാന് ഇനി കിളവനാകണം.
വീണ്ടും ആരാധകരെ അമ്പരിപ്പിക്കാന്‍ തന്നെയാണ് താരത്തിന്റെ പുറപ്പാട്. ഒരു വയസനായിട്ടാണ് ആമിര്‍ ഖാന്‍ പുതിയ ചിത്രത്തില്‍ എത്തുന്നത്. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ദംഗലില്‍ ആണ് ആമിര്‍ മധ്യവയസ്‌കനായി എത്തുന്നത്. വയസനായാല്‍ മാത്രം പോര വയസുകാലത്ത് ഗുസ്തി പിടിക്കാനും പോകണം.

ഏതായാലും ആമിര്‍ ഖാന്റെ പുതിയ ഫോട്ടോ പുറത്തുവന്നപ്പോള്‍ തന്നെ ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. ഇനി എന്തു അത്ഭുതമായിട്ടാണോ ആമിര്‍ വരുന്നത് എന്ന ചിന്തയാണ് എല്ലാവരിലും. ആമിര്‍ ഖാനില്‍ നിന്നും അത്രമാത്രം ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. മധ്യവയസ്‌കനായ ഒരു ഗുസ്തിക്കാരനായാണ് ആമിര്‍ പുതിയ ചിത്രമായ ദംഗലില്‍ എത്തുന്നത്.
ചിത്രത്തില്‍ അച്ഛന്റെ റോളാണ് ആമിര്‍ കൈകാര്യം ചെയ്യുന്നത്. അതും രണ്ടു പെണ്‍കുട്ടികളുടെ പിതാവ്. സൂപ്പര്‍സ്റ്റാറുകള്‍ അച്ഛനമ്മമാരുടെ വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ മടിക്കുമ്പോള്‍ ആമിറിന് അതൊന്നും പുത്തരിയല്ല. പികെ എന്ന ചിത്രത്തിനുവേണ്ടി ഒരുപാട് മുറുക്കി പഠിച്ച ആമിര്‍ ഇത്തവണ ഗുസ്തി പഠിക്കുന്ന തിരക്കിലാണ്. ചിത്രത്തിനുവേണ്ടി ഗുസ്തി പരിശീലനത്തിലാണ് ആമിര്‍ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. പികെ എന്ന ചിത്രത്തിനുവേണ്ടി ആരാധകര്‍ ഒരുപാട് കാത്തിരുന്നു. ഇനി ആമിറിന്റെ ദംഗല്‍ എന്ന ചിത്രത്തിനുവേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.


Click it and Unblock the Notifications