'ആ ദിവസം ഞാൻ ഒരുപാട് കരയുമെന്ന് ഉറപ്പ്, അവൾ കണ്ടെത്തിയവൻ‌ മിടുക്കനാണ്, എനിക്ക് മകനാണ് അവൻ'; ആമിർ ഖാൻ!

ആരാധകർ കാത്തിരിക്കുകയാണ് ആമിർ ഖാന്റെ മകൾ ഇറ ഖാന്റെ വിവാഹം കാണാനായി. ഇപ്പോഴിതാ നടൻ തന്നെ മകളുടെ വിവാഹ തിയ്യതി പുറത്ത് വിട്ടിരിക്കുകയാണ്. ഇറയും കാമുകൻ നുപൂർ ശിഖരെയുമായുള്ള വിവാഹനിശ്ചയം കുറച്ച് മാസങ്ങൾക്ക് മുമ്പാണ് നടന്നത്.

കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ വളരെ ഇന്റിമേറ്റ് സെറിമണിയായിരുന്നു ഇറയുടെ വിവാഹനിശ്ചയം. ഈ വർഷം അവസാനത്തോടെ ഇറയുടെ വിവാഹം നടക്കുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു.

എന്നാൽ മകളുടെ വിവാഹം 2024ലാണെന്നാണ് ആമിർ ഖാൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ന്യൂസ് 18 ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആമിർ ഖാൻ തന്റെ മകൾ ഇറ ഖാന്റെ വിവാഹ തീയതി സ്ഥിരീകരിക്കുകയും ഇറയുടെ ഭാവി വരൻ നുപൂർ ശിഖാരെയെ കുറിച്ച് വാചാലനാവുകയും ചെയ്തു.

Aamir Khan

2024 ജനുവരി 3 ന് വിവാഹം നടക്കുമെന്നാണ് ആമിർ ഖാൻ വെളിപ്പെടുത്തിയത്. 'ഇറ ജനുവരി 3ന് വിവാഹിതയാകും. അവൾ തിരഞ്ഞെടുത്ത യുവാവിന്റെ പേര് നുപൂർ എന്നാണ്. അവൻ സുന്ദരനാണ്. വിഷാദരോഗത്തോട് ഇഷ മല്ലിടുമ്പോൾ അവനായിരുന്നു അവൾക്ക് കൂട്ട്. അവളെ പിന്തുണച്ചവനാണ് അവൻ. അവർ ഒരുമിച്ച് എപ്പോഴും സന്തോഷത്തോടെയാണ് കഴിയുന്നത്.'

'അവർ വളരെ കണക്റ്റഡാണ്. എന്നും പരസ്പര സ്നേഹത്തോടെ ജീവിക്കും. നുപൂർ എനിക്ക് ഒരു മകനെപ്പോലെയാണ്. അവൻ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണെന്ന് ശരിക്കും തോന്നുന്നു. അവന്റെ അമ്മ പ്രീതം ജിയും ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്', ആമിർ ഖാൻ പറഞ്ഞു.

ഇറയുടെ വിവാ​ഹദിവസം കരയുമോ എന്ന ചോദ്യത്തിന് അന്ന് താൻ ഉറപ്പായും കരയുമെന്നും അവളെ പിരിയാൻ പോകുന്നുവെന്ന വസ്തുത ഉൾക്കൊള്ളാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ആമിർ ഖാൻ കൂട്ടിച്ചേർത്തു. 'ഇറയുടെ വിവാഹം ഒരു വൈകാരിക മുഹൂർത്തമായിരിക്കുമെന്നും അന്ന് ഞാൻ കരയും എന്നത് ഉറപ്പാണ്.'

'എനിക്ക് കരച്ചിലോ ചിരിയോ ഒന്നും കൺട്രോൾ ചെയ്യാൻ കഴിയില്ല. മാത്രമല്ല ഇത് സംബന്ധിച്ച് കുടുംബത്തിൽ നേരത്തെ തന്നെ ചർച്ചകൾ തുടങ്ങി കഴിഞ്ഞെന്നും', ആമിർ ഖാൻ അഭിമുഖത്തിൽ വ്യക്തമാക്കി. ആമിർ ഖാൻ കുറച്ച് നാളുകൾ ജോലിയിൽ നിന്ന് ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു.

Aamir Khan

പുതിയ അഭിമുഖത്തിൽ ഇടവേളയെക്കുറിച്ച് സംസാരിക്കുകയും അത് തന്റെ കുടുംബവുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. 'കുടുംബവുമായുള്ള എന്റെ ബന്ധം അനുദിനം മെച്ചപ്പെടുന്നു. ഞാൻ അത് ആസ്വദിക്കുന്നു. ഞാൻ എന്റെ കുട്ടികളോടൊപ്പം ആസ്വദിക്കുന്നു. ഇത് എനിക്ക് ഒരു നല്ല ഘട്ടമാണ്.'

'കാരണം എനിക്ക് ഒടുവിൽ എന്റെ സ്വകാര്യ സ്ഥലത്ത് ആളുകളെ കൂടുതൽ വ്യക്തമായി കാണാൻ കഴിയും. സർഗ്ഗാത്മക ലോകത്തിന്റെ അഭിനിവേശത്തിൽ ഞാൻ നഷ്ടപ്പെട്ടപ്പോൾ ചുറ്റുമുള്ള ആളുകൾ മങ്ങിയിരുന്നു. ഞാൻ എന്റെ കുടുംബത്തോടൊപ്പം ഇരുന്നത് അടിയന്തിര സാഹചര്യങ്ങളിൽ മാത്രമായിരുന്നു. അത് അങ്ങനെയാകാൻ പാടില്ല. കുടുംബം നിങ്ങൾക്ക് ദിവസവും പ്രധാനപ്പെട്ടതായിരിക്കണം.'

'ഈ രണ്ടര വർഷത്തിനുള്ളിൽ ഞാൻ പഠിച്ചതും മനസിലാക്കിയതുമായ കാര്യങ്ങളാണ് എന്നെ കൂടുതൽ ശാന്തനാക്കിയതെന്നും', ജീവിതത്തിലെ മാറ്റങ്ങളെ കുറിച്ച് സംസാരിച്ച് ആമിർ ഖാൻ പറഞ്ഞു. ലാല്‍ സിംഗ് ഛദ്ദയാണ് ആമിറിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ആമിറിന്റെ ലാല്‍ സിംഗ് ഛദ്ദ സംവിധാനം അദ്വൈത് ചന്ദനാണ് നിര്‍വഹിച്ചത്.

സത്യജിത്ത് പാണ്ഡെയായിരുന്നു ഛായാഗ്രാഹണം. കരീന കപൂര്‍ ആമിറിന്റെ നായികയായ ചിത്രം ബോക്സ് ഓഫീസില്‍ ദുരന്തമായി മാറിയിരുന്നു. ചിത്രം നിര്‍മിച്ചതും ആമിര്‍ ഖാനാണ്. പല പ്രായങ്ങളിലായിട്ടായിരുന്നു ആമിര്‍ ചിത്രത്തിലുണ്ടായിരുന്നത്.

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X