For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ലോക സുന്ദരിയായതുകൊണ്ടല്ല ഐശ്വര്യയെ വിവാഹം ചെയ്തത്, ‍ഞങ്ങളുടെ സ്നേഹത്തിന്റെ അടിസ്ഥാനം സൗന്ദര്യമല്ല'; അഭിഷേക്!

  |

  പ്രണയത്തിനെ വിവാഹത്തിലേക്കുള്ള ഉപാധിയായി മാത്രം കാണുന്നവർക്കുള്ള മറുപടിയാണ് വിവാഹം കഴിഞ്ഞിട്ട് പതിനഞ്ച് വർഷം പിന്നിട്ടിട്ടും ഇപ്പോഴും പ്രണയിച്ചുകൊണ്ടിരിക്കുന്ന ബോളിവുഡ് താരദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും.

  പ്രണയകാലത്തും വിവാഹശേഷവുമുള്ള അവരുടെ ജീവിതം മറ്റുള്ളവർക്കും മാതൃകയാക്കാവുന്നതാണ്. കുടുംബബന്ധങ്ങൾക്ക് ഇരുവരും നൽകുന്ന മൂല്യവും പരസ്പര ബഹുമാനവും പലകുറി ചർച്ചയായിട്ടുള്ളതുമാണ്.

  Also Read: മമ്മൂക്കയാണ് മാർഗദർശി, അദ്ദേഹമാണ് ആ കാര്യങ്ങളിൽ എനിക്ക് ഉപദേശം നൽകിയത്; തെസ്‌നി ഖാൻ പറയുന്നു

  അഭിഷേക് തിരക്കിലോ വിദേശയ യാത്രയിലോ മറ്റോ ആകുന്ന സാഹചര്യങ്ങളിൽ എത്ര പ്രിയപ്പെട്ടവർ ഒരുക്കുന്ന പാർട്ടിയാണെങ്കിലും ഐശ്വര്യ അതിൽ നിന്നും വിട്ട് നിൽക്കും. അഭിഷേക് ഒപ്പമില്ലാതെ പാർട്ടിയിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് വേണ്ടപ്പെട്ടവരെ അറിയിച്ച ശേഷമാണ് ഐശ്വര്യ പിന്മാറുന്നത്.

  അങ്ങനെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാക്കാര്യങ്ങളിലും പരസ്പ്പരം താങ്ങായും തണലായും ഒന്നിച്ച് നിൽക്കുന്നവരാണ് അഭിഷേകും ഐശ്വര്യ റായിയും.

  പൊതുച്ചടങ്ങുകളിൽ മാത്രമല്ല ജീവിതത്തിലെ ഓരോ നിമിഷത്തിലും ഒന്നിച്ചുതന്നെയുണ്ടാകുമെന്ന് ശരീരഭാഷകളിലൂടെ ഇരുവരും പറയാതെ പറയാറുണ്ട്. 2007 ഏപ്രില്‍ 20 നായിരുന്നു ഇരുവരുടേയും വിവാഹം. 'ടൊറന്റോ എന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അവിടെ വെച്ചാണ് ഞാന്‍ എന്റെ ഭാര്യയെ പ്രോപ്പോസ് ചെയ്തത്.'

  '2007ല്‍ മണിരത്‌നം സംവിധാനം ചെയ്ത ഗുരു എന്ന ചിത്രത്തിന്റെ പ്രീമിയറിനായി എത്തിയപ്പോഴായിരുന്നു ഐശ്വര്യയോട് വിവാഹത്തിനെ കുറിച്ച് ഞാൻ ചോദിച്ചത്' എന്നാണ് ഒരിക്കൽ തന്റെ പ്രണയത്തെ കുറിച്ച് സംസാരിക്കവെ അഭിഷേക് പറ‍ഞ്ഞത്.

  വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്ന ഐശ്വര്യ റായി പിന്നീട് വീണ്ടും സിനിമയിലേക്ക് വരികയും ചെയ്തിരുന്നു. അഭിഷേക് ബച്ചനെ വിവാഹം ചെയ്ത ശേഷം ഐശ്വര്യ കേട്ട ഏറ്റവും വലിയ വിമർശനം താരപുത്രനായതുകൊണ്ടാണ് ഐശ്വര്യ വിവാഹത്തിന് സമ്മതം അറിയിച്ചത് എന്നാണ്.

  Also Read: 'കാത്തിരിപ്പ് അവസാനിക്കുന്നു... ഒന്നാകാൻ ദിവസങ്ങൾ മാത്രം'; വിവാഹ തിയ്യതി പുറത്തുവിട്ട് നടി ​ഗൗരി കൃഷ്ണൻ!

  പിന്നീട് ഒരിക്കൽ തങ്ങൾ എന്തുകൊണ്ട് പ്രണയത്തിലായി എന്നത് അഭിഷേക് ബച്ചൻ വ്യക്തമാക്കിയിരുന്നു ആ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.

  'എന്നെ സംബന്ധിച്ചിടത്തോളം ഐശ്വര്യയാണ് ഭൂമിയിലെ ഏറ്റവും സുന്ദരി. എല്ലാ ദിവസവും ഞാൻ എന്റെ മുഖം കണ്ണാടിയിൽ കാണും. അത് ഭയങ്കരമായ ഒരു കാഴ്ചയാണ്. അതിനാൽ ഞാൻ മത്സരിക്കുന്നില്ല. എനിക്ക് കഴിയില്ല. ഞങ്ങൾ ഒരുമിച്ചതിന്റെ കാരണം സൗന്ദര്യവുമല്ല.'

  'ഞാനൊരു സിനിമാ താരമായതിനാലോ അമിതാഭ് ബച്ചന്റെ മകനായതിലോ അല്ല അവൾ എന്നെ വിവാഹം കഴിച്ചിട്ടില്ല. ഭൂമിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായതിലോ ഭൂമിയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായതുകൊണ്ടോ അല്ല ഞാൻ അവളെ വിവാഹം കഴിച്ചത്.'

  അഭിഷേക് ബച്ചൻ വിമർശകരോടുള്ള മറുപടിയെന്നോണം പറഞ്ഞു. ദി ബി​ഗ് ബുള്ളാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ അഭിഷേക് ബച്ചൻ സിനിമ. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം പൊന്നിയിന്‍ സെല്‍വനാണ് ഏറ്റവും അവസാനം ഐശ്വര്യ റായ് അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ.

  സെപ്തംബര്‍ 30 ന് തീയേറ്റര്‍ റിലിസീനെത്തിയ ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. 500 കോടിയാണ് ചിത്രത്തിന്റെ മുഴുവനായുളള കലക്ഷന്‍.

  ഏറ്റവും വേഗത്തില്‍ 100 കോടി നേടിയ ആദ്യ തമിഴ് ചിത്രം എന്ന റേക്കോര്‍ഡും പൊന്നിയിന്‍ സെല്‍വൻ സ്വന്തമാക്കിയിരുന്നു.

  ചിയാൻ വിക്രം, കാർത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസർ, സത്യരാജ്, പാർത്ഥിപൻ, ശരത് കുമാർ, ലാല്‍, റഹ്മാന്‍, പ്രഭു തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

  Read more about: aishwarya rai
  English summary
  Actor Abhishek Bachchan Revealed Why He Married Aishwarya Rai, Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X