For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യ റായിയുമായി ഡിവോഴ്സ്? പുതിയ വിവാഹത്തെ പറ്റിയും തുറന്നു പറഞ്ഞ് അഭിഷേക് ബച്ചന്‍

  |

  സോഷ്യല്‍ മീഡിയകളിലിപ്പോള്‍ പുതിയ കിംവദന്തികള്‍ പരക്കുകയാണ്. ബോളിവുഡിലെ താര ദമ്പതിമാരുടെ വിവാഹ മോചന കഥകളാണ ട്രെന്‍ഡിംങ്ങ്. അറിയാത്തതും അറിയുന്നതുമായ കഥകളെ കൂട്ടി കൊഴച്ച് പുതിയ കഥകള്‍ക്ക് മോടി കൂട്ടുന്ന സ്ഥിരം പരിപാടി.

  അടുത്തിടെ നടി ദീപിക പദുക്കോണേയും ഭര്‍ത്താവും, നടനുമായ രണ്‍വീര്‍ സിംങിന്റെയും വേര്‍പിരിയലിനെ കുറിച്ച് വിദേശ സെന്‍സര്‍ ബോര്‍ഡ് അംഗം എന്ന് സ്വയം അവകാശപ്പെടുന്ന ഒരാള്‍ ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് എല്ലാ മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുത്തു.

  Also Read: വീട്ടമ്മയായ ശ്രീദേവി ഐറ്റം ഡാന്‍സ് ചെയ്യണം; നിര്‍മാതാക്കള്‍ വാശി പിടിച്ചതോടെ സിനിമയുടെ പിന്നണിയില്‍ നടന്നത്

  അതിന്, നടന്‍ രണ്‍വീര്‍ സിംങ്ങ് നല്കിയ മറുപടി ആരാധക ശ്രദ്ധ നേടി. തന്റെ ജീവിതത്തില്‍ ഏറ്റവും മികച്ച തീരുമാനങ്ങളില് ഒന്നാണ് ദീപിക പദുക്കോണെമായിട്ടുളള ബന്ധമെന്ന് രണ്‍വീര്‍ സിംങ് പറഞ്ഞു. താരത്തെിന്റെ ഈ വാക്കുകള്‍ വേര്‍പിരിയുമെന്ന അഭ്യൂഹങ്ങള്‍ ഇല്ലാതാക്കി.

   Abhishek Bachchan

  എന്നാല്‍ ഇപ്പോഴിതാ പുതിയ വാര്‍ത്ത എത്തിയിരിക്കുന്നു. 2014-ല് ബച്ചന്‍ കുടുംബത്തിലെ അംഗങ്ങളായ ഐശ്വര്യ റായ് ബച്ചനും, അഭിഷേക് ബച്ചനും തങ്ങളുടെ വിവാഹ ബന്ധം ഉപേക്ഷിക്കാനൊരുങ്ങുകയാണെന്ന് ട്വീറ്ററിലൂടെ ഒരു കിംവദന്തി പരന്നിരുന്നു. അതിന് നടനും ഐശ്വര്യ റായ് ബച്ചന്റെ ഭര്‍ത്താവുമായ അഭിഷേക് ബച്ചന്‍ കൊടുത്ത മറപടിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. തുടര്‍ന്ന വായിക്കാം.

  Also Read: 'മാനസീകവും ശാരീരികവുമായ ഉപദ്രവം, സഹിക്കാൻ കഴിയാതെ തിരികെ വന്നു'; രാധിക മൂന്ന് വിവാഹം കഴിച്ചതിന് പിന്നിൽ!

  നന്ദിയുണ്ട് ഇക്കാര്യം അറിയിച്ചതിന്. ഞാന്‍ വിശ്വസിച്ചു ഡിവോഴ്‌സാകാന്‍ പോകുകയാണെന്ന്. അപ്പോ.. എനിക്ക് നിങ്ങളോട് ഒരു കാര്യം കൂടി ചോദിക്കാനുളളൂ....എപ്പോഴാണ് ഞാന്‍ ഇനി അടുത്തത് കല്ല്യാണം കഴിക്കാന്‍ പോകുന്നത്.

  ഒരു പരിഹാസമെന്നോണെ നടന്‍ ട്വീറ്ററില്‍ പ്രകടിപ്പിച്ച തന്റെ പ്രതികരണം ആരാധകര്‍ക്കും പാപ്പരാസികള്‍ക്കും ഉളള ഉത്തരമായിരുന്നു.

  പലയിടങ്ങളിലും അഭിഷേക് ബച്ചനേയും ഐശ്വര്യ റായ് ബച്ചനെയും കുറിച്ചുള്ള ഇത്തരം വാര്‍ത്തകള്‍ ചര്‍ച്ച ചെയ്തിരുന്നു. ഒരിക്കല്‍ നടന്‍ ഫിലിഫെയര്‍ അഭിമുഖത്തിന് സംസാരിക്കവെ വ്യക്തിപരമായ വിഷയങ്ങളില്‍ മറ്റുളളര്‍ ഇടപ്പെടുന്നത് ഇഷ്ടമല്ലെന്ന് വ്യക്തമാക്കി.

  തന്റെ ജീവിതം എങ്ങനെ നയിക്കണമെന്ന്, തനിക്കാറിയാമെന്നും, മറ്റുളളവര്‍ക്ക് ചര്‍ച്ചയാക്കാനുളള വിഷയമല്ല തന്റെ വ്യക്തി ജീവിതമെന്നും അഭിഷേക് ബച്ചന്‍ കൂട്ടിച്ചേര്‍ത്തു.

  Also Read: നാഗര്‍ജുനയുടെ ആദ്യ വിവാഹം തകര്‍ന്നത് നടി കാരണം? നാഗ ചൈതന്യയുടെ അമ്മ ലക്ഷ്മിയെ കുറിച്ചുള്ള കഥ വൈറലാവുന്നു

  മാധ്യമങ്ങളെ വിമര്‍ശിച്ചു കൊണ്ട് അഭിഷേക് ബച്ചന്‍ പറഞ്ഞ വാക്കുകള്‍ വാര്‍ത്തയില്‍ ഇടം നേടി.

  ബോളിവുഡിലെ മാതൃദമ്പതികളെന്നാണ് ഇവരെ അറിയപ്പെടുന്നത്. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് ജൂനിയര്‍ ബച്ചന്റെ ജീവിതസഖിയായി ഐശ്വര്യ എത്തിയത്. വിവാഹ ശേഷം സിനിമ ജീവിതത്തില്‍ നിന്ന ഇടവേള എടുക്കുക യായിരുന്നു താരം. ഐശ്വര്യക്ക് പൂര്‍ണ്ണ പിന്തുണയുമായി എപ്പോഴും അഭിഷേക് ബച്ചന്‍ കൂടെയുണ്ടാവാറുണ്ട്. വിവാഹ ശേഷം നിരവധി താരം വിമര്‍ശനങ്ങള്‍ നേരിടണ്ടി വന്നിട്ടുണ്ട്. അതിനൊന്നും ചെവി കൊടുക്കാതെ മുന്നോട്ട് പോകുകയാണ് താരം ചെയ്തിട്ടുളളത്.

  സിനിമ, കഴിഞ്ഞാല്‍ പിന്നെ കുടുംബത്തോടെപ്പം ചെലവഴിക്കാനാണ് താരത്തിന് കൂടുതല്‍ താല്പര്യം. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഭിഷേക് ബച്ചന്‍ തന്റെ വ്യക്തി ജീവിത്തിലെയും പ്രൊഫഷണല്‍ ജീവിതത്തെിലെയും വിശഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.

  1999ല് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ആദ്യ ചിത്രമായ ധായ് അക്ഷര് പ്രേം കേയുടെ (2000ല് പുറത്തിറങ്ങിയ) ഫോട്ടോഷൂട്ടിന് വേണ്ടി കണ്ടുമുട്ടി. ആദ്യകാലത്ത് സിനിമയില്‍ സുഹൃത്തുക്കളായിരുന്നു ഇരുവരും പിന്നീട് പ്രണയത്തിലായി. 2007-ല് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹിതരായി. വിവാഹത്തിന് ശേഷം നടി ഐശ്വര്യ റായ് ബച്ചന് എന്നറിയപ്പെട്ടു.2011 നവംബര്‍ 16 ന് താരദമ്പതികള്‍ക്ക് ആരാധ്യ എന്ന മകള്‍ ജനിച്ചു.

  ധായി അക്ഷര് പ്രേം കേ, സര്‍ക്കാര്‍ രാജ്, ധൂം 2, ഉംറാവു ജാന്‍, ഗുരു, രാവണ്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്

  Read more about: abhishek bachchan
  English summary
  .Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X