നടൻ അജയ് ദേവഗണിന്റെ അച്ഛന്‍ വീരു ദേവഗണ്‍ അന്തരിച്ചു!! സംസ്കാരം വൈകുന്നേരം 6 ന്...

പ്രശസ്ത നടനും സ്റ്റണ്ട് സംവിധായകനുമായ അജയ് ദേവഗണിന്റെ അച്ഛൻ വീരു ദേവ്ഗൺ അന്തരിച്ചു. മുംബൈയിലെ സൂര്യ ഹോസ്പിറ്റലിൽവെച്ചായിരുന്നു അന്ത്യം. ഫിലിം ട്രേഡ് അനലിസ്റ്റ് തരൺ ആദർശാണ് മരണ വിവരം ട്വിറ്ററിലൂടെ പുറത്തു വിട്ടത്. സംസ്കാരം വൈകുന്നേരം ആറിനാണെന്നും തരൺ ട്വീറ്ററിൽ കുറിച്ചു.

ajay devgon

ബോളിവുഡിൽ അമ്പതോളം ഹിന്ദി ചിത്രങ്ങൾക്കു വേണ്ടി കൊറിയോ ഗ്രാഫിയും സ്റ്റണ്ടും സംവിധാനം ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സ്റ്റണ്ട് സംവിധായകൻ എന്നതിലുപരി ബോളിവുഡിൽ ഒരു ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. 1999 ൽ മകൻ അജയ് ദേവ്ഗണിനേയും അമിതാഭ് ബച്ചനേയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ഹിന്ദുസ്ഥാൻ കീ കസം എന്ന ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ക്രാന്തി, സൗരാഭ്, സിംഗാസൻ എന്നീ ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. സംവിധായകൻ, നിർമ്മാതാവ് എന്നിങ്ങനെ ബോളിവുഡിൽ സജീവ സാന്നിധ്യമായിരുന്നു വീരു.

വീണ ദേവ്ഗണാണ് വീരുവിന്റെ ഭാര്യ, അജയ് ദേവ്ഗണിനെ കൂടാതെ മൂന്ന് മക്കളും ഇദ്ദേഹത്തിനുണ്ട്. അനിൽ ദേവ്ഗൺ, കവിത, നീലം ദേവ്ഗൺ എന്നിങ്ങനെയാണ് മക്കൾ, അനിൽ ദേവ്ഗൺ ബോളിവുഡിലെ അറിയപ്പെടുന്ന സംവിധായകനാണ്. അച്ഛന്റെ നിര്യാണത്തെ തുടർന്ന് അജയ് ദേവ്ഗണിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രേമോഷൻ പരിപാടികൾ ക്യാൻസൽ ചെയ്തിട്ടുണ്ട്.

More from Filmibeat

Read more about: ajay devgn father death മരണം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X