twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജീവനാണ് പ്രധാനം, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 25 കോടി നൽകി അക്ഷയ് കുമാർ

    |

    കൊവിഡ് 19 ബാധയെ തുടർന്ന് അതിജീവനത്തിന്റെ പാതയിലാണ് രാജ്യം. ജനങ്ങൾക്ക് എല്ലാപിന്തുണുണയുമായസകേന്ദ്ര സംസ്ഥാന സർക്കാരുകളും കൂടെയുണ്ട്. തുടക്കം മുതൽ തന്നെ കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ താരങ്ങളും അണി ചേർന്നിരുന്നു. ഇപ്പോഴിത പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സാമ്പത്തിക സഹായവുമായി നടൻ അക്ഷയ് കുമാർ. 25കോടി രൂപയാണ് അദ്ദേഹം സംഭവന നൽകിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

     Akshay Kumar

    ഇനി എല്ലാ ഡീലുകളും ലോക്ക് ഡൗൺ കഴിഞ്ഞിട്ട്, വ്യത്യസ്തമായ കൊറോണ സന്ദേശവുമായി ടൊവിനോഇനി എല്ലാ ഡീലുകളും ലോക്ക് ഡൗൺ കഴിഞ്ഞിട്ട്, വ്യത്യസ്തമായ കൊറോണ സന്ദേശവുമായി ടൊവിനോ

    ഈ സമയത്ത് നമ്മുടെ ജീവനാണ് പ്രധാനം. നമ്മളെ കൊണ്ട് സാധ്യമായത് എല്ലാം തന്നെ ഈ അവസരത്തിൽ ചെയ്യണം. തന്റെ സാമ്പാദ്യത്തിൽ നിന്ന് 25 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരുതാശ്വാസനിധിയിലേയ്ക്ക് സംഭവാന ചെയ്യുന്നു- അക്ഷയ് കുമാർ ട്വീറ്റ് ചെയ്തു. നമുക്ക് ജനങ്ങളുടെ ജീവൻ രക്ഷിക്കാം എന്ന് പറഞ്ഞു കൊണ്ടാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ജനങ്ങൾക്ക് വേണ്ടി സാമ്പത്തിക സഹായം ആരാഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു അക്ഷയ് കുമാറിന്റെ ട്വീറ്റ്. താരത്തിനെ അഭിനന്ദിച്ച് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

     തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്, നടൻ സേതുരാമന്റെ മരണം; വെളിപ്പെടുത്തലുമായി സുഹൃത്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്, നടൻ സേതുരാമന്റെ മരണം; വെളിപ്പെടുത്തലുമായി സുഹൃത്ത്

    പ്രധാനനന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നടൻ പ്രഭാസും മൂന്ന് കോടി രൂപ സംഭവാന ചെയ്തിട്ടുണ്ട്. കൂടാതെ 50 ലക്ഷം രൂപ വീതം തെലങ്കാന- ആന്ധ്ര പ്രദേശ് സർക്കാരുകളുടെ ദുരിതാശ്വാസ ദുരിതാശ്വാസ നിധിയിലേയ്ക്കും നടൻ നൽകിയിട്ടുണ്ട്. രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നമ്മളാല്‍ കഴിയുന്ന വിധം സഹായങ്ങള്‍ ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് നിരവധി നടി-നടന്മാര്‍ ഇതിനോടകം തന്നെ മുന്നോട്ട് വന്നിട്ടുണ്ട്. തെലുങ്ക് താരങ്ങളായ പവന്‍ കല്യാണ്‍, ചിരഞ്ജീവി, രാംചരണ്‍, മഹേഷ് ബാബു, എന്നിവര്‍ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകിയിരുന്നു.

     സംഗീത മേഖലയ്ക്ക് 'ഭീഷണിയായി' സൈജു കുറുപ്പിന്റെ ഗാനം, പാട്ട് ഏറ്റെടുത്ത് സിനിമ ലോകം സംഗീത മേഖലയ്ക്ക് 'ഭീഷണിയായി' സൈജു കുറുപ്പിന്റെ ഗാനം, പാട്ട് ഏറ്റെടുത്ത് സിനിമ ലോകം

    സർക്കാർ നൽകുന്ന ക്വാറന്റൈൻ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനോടകം തന്നെ നിരവധി തവണ അക്ഷയ് കുമാർ ജനങ്ങളുടെ മുന്നിൽ എത്തിയിട്ടുണ്ടായിരുന്നു. ഏറ്റവും ഒടുവിൽ ലോക്ക് ഡൗണിനു പിന്നാലെ വീട്ടിൽ ഇരിക്കണമെന്ന് സ്വരം കടുപ്പിച്ച് ആരാധകരോട് പറയുകയുണ്ടായി. സ്വാര്‍ഥത കാണിക്കേണ്ട സമയമല്ലിത്, ഒരു സാഹസത്തിനും മുതിരാതിരിക്കുക, എന്ന അടിക്കുറിപ്പോടെയാണ് അക്ഷയ് കുമാര്‍ വീഡിയോ പങ്കുവെച്ചത്.

    Read more about: akshay kumar
    English summary
    Actor Akshay Kumar contribute Rs 25 crores PM-Cares Fund
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X