For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ കൈപിടിച്ചു വളര്‍ന്നവള്‍...; നിതാരയുടെ പത്താം പിറന്നാളില്‍ അക്ഷയ് കുമാറിന്റെ വൈകാരിക കുറിപ്പ് ഇങ്ങനെ

  |

  ബോളിവുഡ് ആരാധകരുടെ ഇഷ്ട നടനാണ് അക്ഷയ് കുമാര്‍. തിരക്കുളള നടന് എന്നറിയപ്പെടുന്ന അക്ഷയ് കുമാര്‍ ജോലിയിലെ കാര്യത്തിലും സമയ നിഷ്ഠത്തിലും പ്രശസ്തമാണ്. അഭിനയത്തില്‍ കഴിവ് തെളിച്ച അദ്ദേഹം, ഒരു അത്ഭുതകരമായ ഭര്‍ത്താവും ഒരു ഡാഡിയുമാണ്. 2001-ലാണ് നടനായ അക്ഷയ് കുമാറും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്നയും വിവാഹിതരായത്.

  ദമ്പതികള്‍ക്ക് ആരവ്, നിതാരാ എന്ന പേരുളള രണ്ട് മക്കളുണ്ട്. കുടുംബത്തോടപ്പമുളള ഓരോ നിമിഷങ്ങളും ആഘോഷമാക്കുന്ന ദമ്പതികള്‍ വിശേഷങ്ങള്‍ പലതും ആരാധകരോട് പങ്ക് വെയ്ക്കാറുളളത് സോഷ്യല്‍ മീഡിയ വഴിയാണ്.

  മകളുടെ പത്താം പിറന്നാള്‍ ദിനത്തില്‍ നടന്‍ അക്ഷയ് കുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വൈകാരിക പോസ്റ്റാണ് വൈറലായിരിക്കുന്നത്. സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ളൊരു വീഡിയോയ്ക്ക് തലക്കെട്ടായാണ് കുറിപ്പ്. മരുഭൂമിയിലൂടെ നടക്കുന്ന അക്ഷയ് കുമാറിന്റെയും മകള്‍ നിതാരയുടെയും വീഡിയോയാണ് ഇന്‍സ്റ്റ ഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ തന്നെ അടുത്ത ക്ലിപ്പായി നിതാര ഒരു ഷോപ്പിംഗ് ബാഗ് പിടിച്ചു നടക്കുന്നതാണ് കാണിക്കുന്നത്. ഈ വീഡിയോയ്ക്ക് തലക്കെട്ടായാണ് മകളുടെ വളര്‍ച്ചയെ പറ്റിയുള്ള കുറിപ്പ് ചേര്‍ത്തിക്കുന്നത്. ''എന്റെ കൈ പിടിച്ചു നടന്നിടത്ത് നിന്ന് സ്വന്തം ഷോപ്പിംഗ് ബാഗ് പിടിക്കാവുന്നിടത്തേക്ക്. എന്റെ പുന്നാര മകള്‍ വേഗത്തില്‍ വളരുകയാണ്. ഇന്നവള്‍ക്ക് 10 വയസായിരിക്കുന്നു. ഈ പിറന്നാള്‍ ദിനത്തില്‍ നിനക്ക് എന്റെ ആശംസകള്‍, നിനക്ക് ഏറ്റവും മികച്ച ലോകം വാഗ്ദാനം ചെയ്യുന്നു'', ഇതായിരുന്നു അക്ഷയ് കുമാരിന്റെ വാക്കുകള്‍. അക്ഷയ് കുമാര്‍ പോസ്റ്റിട്ടതിന് പിന്നാലെ ആരാധകര്‍ പോസ്റ്റ് ഏറ്റെടുത്തു. 'എല്ലായിപ്പോഴും ദൈവം രക്ഷിക്കട്ടെ' എന്ന് ഒരു ആരാധകന്‍ കുറിച്ചു. നിതാരയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു കൂടുതല്‍ പേരുടെയും കമന്റുകള്‍.

  Akshay Kumar

  ആശംസകളല്ല, മറിച്ച് ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഭാര്യ ട്വിങ്കില്‍ ഖന്ന പോസ്റ്റ് ചെയ്തിരിക്കുന്നത്. അങ്ങനെ അവള്‍ക്ക് 10 വയസ് തികഞ്ഞിരിക്കുന്നു. ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു. എന്റെ സുന്ദരി കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് ട്വിങ്കിള്‍ ഖന്ന പോസ്റ്റ് ചെയ്തിരിക്കുന്നത്.

  സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷത്തിന്റെ ചിത്രങ്ങളും കുട്ടികളുടെ രസകരമായ വീഡിയോയുമാണ് പങ്കുവെച്ചിട്ടുള്ളത്.

  കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് നിതാരുമായുള്ള മറ്റൊരു വീഡിയോയും അക്ഷയ് കുമാര്‍ പങ്കുവെച്ചിരുന്നു. അക്ഷയ് കുമാറും നിതാരും രണ്ട് വലിയ ബൊമ്മകളുമായി നടന്ന് നീങ്ങുന്നതായിരുന്നു ആ വീഡിയോ. ''ഇന്നലെ എന്റെ മകളെ ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിലേക്ക് കൊണ്ടുപോയി. ഒന്നല്ല, രണ്ട് കളിപ്പാട്ടങ്ങള്‍ അവള്‍ക്കായി വാങ്ങി നല്‍കിയപ്പോഴുള്ള അവളുടെ എന്ന ഒരു ഹീറോ ആക്കി മാറ്റി'' എന്നാണ് ഈ വീഡിയോയ്ക്ക് തലക്കെട്ടായി അക്ഷയ് കുമാര്‍ കുറിച്ചത്. #BestDayEver എന്ന ഹാഷ്ടാഗിനൊപ്പമാണ് ഈ വീഡിയോ പങ്കുവെച്ചത്. ഈ വിഡിയോയ്ക്ക് ട്വിങ്കിള്‍ ഖന്ന ലൗ കമന്റ് നല്‍കിയിട്ടുണ്ട്.

  തുടര്‍ച്ചയായ സിനിമകളുടെ പരാജയത്തെ തുടര്‍ന്ന് ശക്തമായ കഥാപാത്രങ്ങളിലൂടെ തിരിച്ചു വരാനൊരുങ്ങുകയാണ് താരം. വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകളിലഭിനയിക്കാനാണ് തന്റെ ശ്രമമെന്ന് അക്ഷയ്കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ഇമേജ് സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ ചെയ്യുന്ന ചിത്രങ്ങള്‍ കുടുംബങ്ങളെ തൃപ്തിപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്താറുണ്ട്. മോശമെന്ന് തോന്നുന്ന സിനിമകള്‍ ഇനി ചെയ്യില്ലെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

  അക്ഷയ് കുമാര്‍ അവസാനമായി അഭിനയിച്ചത് രഞ്ജിത് തിവാരി സംവിധാനം ചെയ്ത കട്ടപ്പുള്ളിയിലാണ്. രാകുല്‍ പ്രീത് സിംഗ്, സര്‍ഗുണ്‍ മെഹ്ത എന്നിവരാണ് അക്ഷയ് കുമാറിനൊപ്പം അഭിനിയിച്ചിട്ടുള്ളത്.

  Read more about: akshay kumar
  English summary
  uuu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X