twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മരണം വളരെ നേരത്തെ ആയിപ്പോയി, പ്രിയസുഹൃത്തിന്റെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ് നടൻ

    |

    ഇർഫാൻ ഖാന്റെ വിയോഗം ബോളിവുഡ് സിനിമ ലോകത്തെ അടിമുടി തളർത്തിയിട്ടുണ്ട്. അദ്ദേഹത്തിനെ അവസാനമായി കാണാൻ പോലും സുഹൃത്തുക്കൾക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴും പ്രിയ സുഹൃത്തിന്റെ വിയോഗം പലർക്കും ഉൾക്കൊള്ളാനയിട്ടില്ല. ഇർഫാൻ ഖാന്റെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ് നടൻ അനുപം ഖേർ. ഇർഫാന്റെ മരണം നേരത്തെയായിപ്പോയെന്നാണ് താരം പറയുന്നത്. ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു പ്രിയ സുഹൃത്തുമായുള്ള ഓർമ പങ്കുവെച്ചത്.അദ്ദേഹം ഇനി നമ്മോടൊപ്പം ഇല്ലെന്ന സത്യം വിശ്വസിക്കാന്‍ ഇനി വര്‍ഷങ്ങളെടുക്കുമെന്നും നിറ കണ്ണുകളോടെ നടൻ പറയുന്നു. ആത്മസുഹൃത്തും നാടകസ്‌കൂളില്‍ ജൂനിയറും ആയിരുന്നു ഇര്‍ഫാൻ. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് മാത്രമല്ല ലോക സിനിമയ്ക്ക് തന്നെ തീരാനാഷ്ടമാണെന്ന് താരം പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.

    anuppam kher

    സുഹൃത്തുക്കൾക്ക് പ്രിയ ഇർഫാനെ അവസാനമായി കാണാനായില്ല, പോലീസ് കാവലിൽ അന്ത്യയാത്രസുഹൃത്തുക്കൾക്ക് പ്രിയ ഇർഫാനെ അവസാനമായി കാണാനായില്ല, പോലീസ് കാവലിൽ അന്ത്യയാത്ര

    ഇർഫാൻഖാനുമായുള്ള ഓർമ പങ്കുവെച്ച് നടൻ ഷാരൂഖ് ഖാൻ എത്തിയിട്ടുണ്ട്. പ്രിയസുഹൃത്തിന്റെ മരണം ഉൾക്കൊള്ളാൻ തനിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ഷാരൂഖ് ഖാൻ പറയുന്നത്.എന്റെ സുഹൃത്ത്, പ്രചോദനം, ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച നടൻ...അല്ലാഹു നിങ്ങളുടെ ആത്മാവിനെ അനു​ഗ്രഹിക്കട്ടെ ഇർഫാൻ ഭായി. നിങ്ങൾ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. നിങ്ങളെ മിസ് ചെയ്യും. ..ഷാരൂഖ് കുറിച്ചു. ഇർഫാൻഖാനുമായുളള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റ പേസ്റ്റ്.

    ഇന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട വിഷാദ ചിരി ഇനി ഇല്ല, മുംബൈയിൽ നിന്ന് ലോകസിനിമയുടെ ഖാനായത് ഇങ്ങനെഇന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട വിഷാദ ചിരി ഇനി ഇല്ല, മുംബൈയിൽ നിന്ന് ലോകസിനിമയുടെ ഖാനായത് ഇങ്ങനെ

    സഹപ്രവർത്തകൻ ഇർഫാൻഖാന്റെ വിയോഗത്തിൽ ഒരുപാട് സങ്കടമുണ്ട്.എത്ര ദാരുണവും സങ്കടകരവുമാണ്. കഴിവുള്ള പ്രതിഭയായിരുന്നു. അ​ദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും എന്റെ അനുശോചനം അറിയിക്കുന്നു. നിങ്ങൾ സിനിമയിലൂടെ ഞങ്ങളുടെ ജീവിതത്തിൽ കൊണ്ടു വന്ന എല്ല സന്തോഷങ്ങൾക്കും നന്ദി.നിങ്ങളെന്നും സ്നേഹത്തോടെ ഓർമിക്കപ്പെടും" ആമിർ കുറിച്ചു.

    ലോകം താങ്കളെ എന്നും ഓർക്കും. ഇർഫാൻ തങ്കൾ ഒരു പോരാളിയായിരുന്നു.- പ്രിയങ്ക കുറിച്ചു. വൻ കുടലിലുണ്ടായ അണുബാധയെ തുടർന്ന് ഇന്നലെ രാവലിലെ മുംബൈ കോകിലാബൈൻ ധീരു അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാത്തിലായിരുന്ന താരം . ഇന്ന് രാവിലെ(29 ഏപ്രിൽ)യായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോഗം. 2018ൽ ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടർന്ന് അദ്ദേഹം വിദേശത്ത് ചികിത്സ തേടിയിരുന്നു. അസുഖത്തിൽ നിന്ന് മുക്തി നേടിയ ശേഷം താരം സിനിമകളിൽ സജീവമായിരുന്നു.ഭാര്യ; സുതപ സികാർ, മക്കൾ; ബബിൽ, ആര്യൻ, സഹോദരങ്ങൾ; സല്‍മാന്‍, ഇമ്രാന്‍.

    Read more about: irrfan khan bollywood
    English summary
    Actor Anupam Kher Heart Touching Video About Irrfan Khan death|
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X