'പ്രായവ്യത്യാസം എനിക്ക് വിഷയമല്ല, നിങ്ങൾ ഞങ്ങളെ കുറിച്ച് ആകുലപ്പെടേണ്ട'; കാമുകിയുടെ വിഷയത്തിൽ അർജുൻ!
ബോളിവുളിലെ പ്രണയങ്ങൾ പാപ്പരാസികളുടെ സ്ഥിരം ചർച്ചാ വിഷയമാണ്. അക്കൂട്ടത്തിൽ ഒന്നാണ് നടി മലൈക അറോറയും അർജുൻ കപൂറും തമ്മിലുള്ള പ്രണയം. ബോണി കപൂറിന്റെ മൂത്ത പുത്രനായ അർജുൻ കപൂർ തന്നെക്കാൾ പന്ത്രണ്ട് വയസിന് മുതിർന്ന മലൈക അറോറെ പ്രണയിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇരുവരും 2022ൽ വിവാഹിതരാകുമെന്ന തരത്തിലെല്ലാം വാർത്തകൾ പ്രചരിക്കുന്നുണ്ട്. മലൈക അറോറ സുന്ദരിയായ നടി മാത്രമല്ല മോഡലും നർത്തകിയും നിർമ്മാതാവും ടിവി അവതാരകയും ഒക്കെയാണ്. ആരാധകർ താരത്തെ മല്ല എന്നാണ് വിളിക്കുന്നത്.
മികച്ച നർത്തകിയായ താരം തന്റെ നൃത്തത്തിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നിട്ടുണ്ട്. ഫിറ്റ്നസിൽ എപ്പോഴും ശ്രദ്ധ പുലർത്തുന്ന താരം ബോളിവുഡിലെ മികച്ച ഫിറ്റ് നടിമാരിൽ ഒരാളാണ്. ഓരോ ദിവസം കഴിയുന്തോറും മലൈകയുടെ പ്രായം കൂടുന്നുണ്ടെങ്കിലും അവരുടെ മുഖവും രൂപവും കണ്ടാൽ ഇന്നത്തെ സുന്ദരികൾക്കും കടുത്ത മത്സരമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. കാലത്തിനനുസരിച്ച് കോലം മാറ്റുന്നതിൽ വളരെയധികം ശ്രദ്ധിക്കുന്ന ഒരു നടിയാണ് മലൈക അറോറ. അത് നല്ല ഭക്ഷണം മുതൽ യോഗ വരെയും. ഫിറ്റായി തുടരാനുള്ള എല്ലാ കാര്യങ്ങളും മലൈക ചെയ്യാറുണ്ട്. അത് തന്നെയാണ് അവരുടെ രൂപത്തിന്റെ രഹസ്യവും.

അർജുൻ കപൂറിനിപ്പോൾ 38 വയസാണ് പ്രായം. മലൈക അമ്പതിനോട് അടുക്കാൻ പോവുകയാണ്. സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനായിരുന്നു മലൈക അറോറയുടെ ആദ്യ ഭർത്താവ്. 19 വർഷം ഒരുമിച്ച് ജീവിച്ച ശേഷം 2017ൽ ഇരുവരും വിവാഹമോചിതരായി. അടുത്തിടെ അർജുനും മലൈകയും മാലിയിൽ അവധി ആഘോഷിക്കാൻ പോയതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. എപ്പോഴും മലൈക-അർജുൻ പ്രായവ്യത്യാസം ട്രോളന്മാർ ആഘോഷിക്കാറുള്ള വിഷയാണ്. ഇപ്പോൾ അത്തരം ട്രോളുകളോട് പ്രതികരിച്ചിരിക്കുകയാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അർജുൻ കപൂർ.

'തന്റെ പ്രണയം തന്റെ വ്യക്തി സ്വാതന്ത്രമാണെന്നാണ് അർജുൻ കപൂർ പറയുന്നത്. സോഷ്യൽ മീഡിയയിൽ ഞങ്ങളുടെ പ്രണയ ബന്ധത്തെ ട്രോൾ ചെയ്തു കൊണ്ട് വരുന്ന കമന്റുകളുടെ ഒരു തൊണ്ണൂറ് ശതമാനം പോലും ഞങ്ങളെ വ്യക്തിപരമായി ബാധിയ്ക്കുന്നതേയില്ല. അതിനെ എല്ലാം അർഹിയ്ക്കുന്ന അവജ്ഞയോടെ തള്ളിക്കളയാറേ ഉള്ളൂ. അതെല്ലാം തന്നെ വ്യാജമാണ്. എന്തെന്നാൽ സോഷ്യൽ മീഡിയയിൽ എന്നെ ട്രോൾ ചെയ്യുന്നവർ നാളെ എന്നെ നേരിൽ കണ്ടാൽ കൂടെ നിന്ന് ഒരു സെൽഫി എടുക്കാനായി മരിക്കും. എന്റെ സ്വകാര്യ ജീവിതത്തിൽ ഞാൻ ചെയ്യുന്നത് എന്റെ വ്യക്തി സ്വാതന്ത്രമാണ്. എന്റെ ജോലി അംഗീകരിക്കപ്പെടുന്നിടത്തോളം കാലം എന്നെ ചുറ്റി വരുന്ന ഗോസിപ്പുകൾ എല്ലാം വെറും ഒച്ചപ്പാടുകൾ മാത്രമാണ്. ആരുടെ വയസ് എത്രയാണ് എന്നതിനെ കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല. പ്രായം നോക്കി ഒരു പ്രണയ ബന്ധത്തെ വിലയിരുത്തുന്നത് വിഡ്ഡിത്തമായ ചിന്താ പ്രക്രിയയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.'
Recommended Video

'പ്രണയം എന്തുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ പരസ്യപ്പെടുത്തി എന്നതിനെ കുറിച്ചും താരം വ്യക്തമാക്കി. നാളെ ഈ പറയുന്ന ട്രോളന്മാരും ഊഹകച്ചവടക്കാരും ചില വിഡ്ഡിത്തങ്ങൾ എഴുതി പ്രചരിപ്പിക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ഞങ്ങളുടെ പ്രണയം പരസ്യപ്പെടുത്തിയത്. ട്രോളുകളോട് പ്രതികരിക്കാത്തത് ഞങ്ങളുടെ ബന്ധത്തെ മാനിക്കുന്നത് കൊണ്ടാണ്. അതിലെ സ്വകാര്യതയെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ്. ഞാൻ ചെയ്തത് പോലെ ചെയ്യണം എന്നൊന്നും പറയില്ല. അത് വളരെ കഷ്ടം തന്നെയാണ്. പക്ഷെ ഞങ്ങളെ ഞങ്ങളുടെ ഒഴുക്കിന് വിട്ടേക്കുക' അർജുൻ കപൂർ വ്യക്തമാക്കി.


Click it and Unblock the Notifications