'അസുഖകരമായ അവസ്ഥ, കണ്ണീരും കളിയാക്കലും, രണ്ട് വർഷം വേണ്ടി വന്നു മാറ്റത്തിന്'; അർജുന്റെ സഹോദരി അൻഷുല!

അമിതഭാരം മൂലം ശാരീരിക അസ്വസ്ഥതകളും കളിയാക്കലുകളും അനുഭവിക്കുന്ന നിരവധി ആളുകൾ ഇന്ന് നമ്മുടെ സമൂഹത്തിൽ ഉണ്ട്. ഭക്ഷണക്രമം, ജീവിത രീതി എന്നിവയെല്ലാം ആണ് അതിന് കാരണങ്ങളാകുന്നത്. അമിതഭാരമുള്ളവരെ കളിയാക്കുന്ന രീതി സമൂഹത്തിൽ നിത്യ സംഭവമാണ്. അത്തരത്തിൽ അമിത ശരീര ഭാരമുള്ളത് സെലിബ്രിറ്റികൾക്കാണെങ്കിൽ കളിയാക്കലുകൾ കുറച്ച് കൂടി വർധിക്കും. പലരും കളിയാക്കലുകൾ കൂടുമ്പോൾ വിഷാദത്തിലേക്ക് അടക്കം നീങ്ങുന്ന അവസ്ഥയുമുണ്ട്. അവനവന്റെ ശരീര ഭാരത്തിൽ ആത്മ വിശ്വാസമുള്ളവർ പോലും പൊതു സമൂഹത്തിന്റെ കളിയാക്കലുകൾ മൂലം ആത്മവിശ്വാസം നഷ്ടപ്പെടുന്നവരാണ്.

ബോളിവുഡ് സിനിമാലോകത്തോട് ഏറെ അടുപ്പമുള്ള കുടുംബമാണ് കപൂറിന്റേത്. പഴയ തലമുറ മുതൽ ഇപ്പോഴത്തെ തലമുറയിൽ വരെയുള്ള കപൂർ കുടുംബത്തിലെ എല്ലാവരും താരങ്ങളാണ്. സിനിമയിൽ തിളങ്ങാത്തവർ ഇക്കൂട്ടത്തിൽ ഉണ്ടെങ്കിൽ പോലും അവരെക്കുറിച്ചുള്ള കാര്യങ്ങൾ പോലും വാർത്തകളാണ്. ബോളിവുഡ് സിനിമാ നിർമാതാവ് ബോണി കപൂറിന്റെ മകളും നടൻ അർജുൻ കപൂറിന്റെ സഹോദരിയുമായ അൻഷുല കപൂറിനെ അറിയാത്തവർ ചുരുക്കമാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അൻഷുല പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ഇതിലൂടെ പങ്കുവെക്കാറുണ്ട്.

രണ്ട് വർഷത്തെ കഠിനാധ്വാനം

ഇപ്പോഴിതാ ശരീര ഭാരം കുറയ്ക്കാൻ താൻ നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് അൻഷുല. ശരീര ഭാരം കുറച്ചതിനെക്കുറിച്ചും അതിനുവേണ്ടി നടത്തിയ കഠിന പ്രയത്നങ്ങളെക്കുറിച്ചും നിരവധി സെലിബ്രിറ്റികൾ മുമ്പും തുറന്ന് പറഞ്ഞിട്ടുണ്ട്. കഠിനാധ്വാനത്തിലൂടെ ശരീരഭാരം കുറച്ച താരപുത്രിയാണ് അൻഷുല കപൂർ. രണ്ട് വർഷത്തെ കഠിനാധ്വാനത്തിലൂടെയാണ് മുപ്പത്തൊന്നുകാരിയായ അൻഷുല തന്റെ അമിത ഭാരം കുറച്ചത്. 'ഇന്ന് എന്നെ സംബന്ധിച്ചിടത്തോളം ആരോഗ്യമുള്ളവൾ എന്നത് എന്നെ സംബന്ധിച്ച് കണ്ണാടിയിൽ നോക്കുമ്പോൾ എങ്ങനെ കാണപ്പെടുന്നു എന്നതിനേക്കാൾ വളരെയധികം അർഥമാക്കുന്നു. ഞാൻ മികച്ച സ്ഥലത്ത് അല്ലെന്ന് മാനസികമായി മനസിലാക്കുകയാണ് ആദ്യം ചെയ്തത്. ഒരു ദിവസം തുടങ്ങുന്നതിന് മുമ്പേ അന്നേ ദിവസം എന്താണ് കഴിക്കേണ്ടതെന്ന് ഞാൻ എന്നെ തന്നെ പറഞ്ഞ് മനസിലാക്കി.'

ആത്മവിശ്വാസമില്ലാതിരുന്ന അവസ്ഥ

'അതത്ര സുഖമുള്ള കാര്യമല്ല. ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടവും അതായിരുന്നു. ഇതിന് ചികിത്സ ആവശ്യമായിരുന്നു. കരഞ്ഞ് തളർന്ന നാളുകൾ. ഒരുപാട് അസ്ഥിരതകൾ, ഭയം, തിരിച്ചടികൾ, അസ്വസ്ഥത, സ്വയം സംശയം എന്നിവയെല്ലാം ഉണ്ടായിരുന്നു. അവസാനം സ്വയം തിരിച്ചറിഞ്ഞു. പിന്നെ പതിയെ അതിനോട് പൊരുത്തപ്പെടാൻ തുടങ്ങി. അങ്ങനെ രോഗശാന്തി ആരംഭിച്ചു. ഇത് രണ്ട് വർഷത്തെ നീണ്ട യാത്രയാണ് ഞാൻ ഇപ്പോഴും പുരോഗതിയിലാണ്. എന്റെ സ്വാർത്ഥത എന്റെ ശരീരത്തിന്റെ ആകൃതിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും എന്റെ അപൂർണതകളെയും കുറവുകളെയും നിരന്തരം ഇകഴ്ത്തുകയോ വിമർശിക്കുകയോ ചെയ്യുന്നത് എനിക്ക് ഒരു ഗുണവും ചെയ്യുന്നില്ലെന്നും മനസിലാക്കാൻ എനിക്ക് ഏറെ സമയമെടുത്തു. ആ പോരായ്മ വൈകാരികമോ ശാരീരികമോ ആണെങ്കിലും.'

നായികയായി പ്രതീക്ഷിക്കാമോ?

'നിങ്ങൾ അയോഗ്യനെന്നോ സ്‌നേഹിക്കപ്പെടാൻ യോഗ്യനല്ലെന്നോ കരുതി ജീവിക്കാൻ പാടില്ല. ജീവിതം വളരെ ചെറുതാണ് എന്നതിനാൽ പൂർണതയില്ലാത്ത എന്റെ ശരീരത്തെ സ്‌നേഹിക്കാൻ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഞാൻ ഇപ്പോൾ യോഗ്യയാണ്' അൻഷുല കുറിച്ചു. കഠിന പ്രയത്നത്തിലൂടെ അൻഷുല നേടിയ വിജയത്തെ ബോളിവുഡിലെ നിരവധി താരങ്ങൾ പ്രശംസിക്കുന്നുണ്ട്. സഹോദരൻ അർജുൻ കപൂർ സിനിമയിൽ സജീവമാണെങ്കിലും അൻഷുല ഇതുവരെ സിനിമയിലേക്ക് ചുവടുവെച്ചിട്ടില്ല. ബിസിനസിനോടാണ് അൻഷുലയ്ക്ക് താൽപര്യം. അൻഷുല ശരീര ഭാരം കുറച്ച് അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ടതോടെ സിനിമാ പ്രവേശനം ഉണ്ടാകുമോ? നായികയായി പ്രതീക്ഷിക്കാമോ തുടങ്ങിയ ചോദ്യങ്ങളാണ് താരപുത്രിയോട് ബോളിവുഡ് ആരാധർ ചോദിക്കുന്നത്.

Read more about: arjun kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X