twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്വകാര്യഭാഗം കാണിച്ചു തന്നാൽ നായകനാക്കാം, ദുരനുഭവം തുറന്ന് പറഞ്ഞ് പ്രേക്ഷകരുടെ പ്രിയ യുവതാരം

    |

    നേരിടേണ്ടി വന്ന കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ചുളള ദുരനുഭവം വെളിപ്പെടുത്തി നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. നടിമാർ മാത്രമല്ല നടന്മാരും നേരിടേണ്ടി വന്ന കാസ്റ്റിങ്ങ് കൗച്ച് ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. താരങ്ങളുടെ കാസ്റ്റിങ്ങ് കൗച്ച് ആരോപണങ്ങൾ ബോളിവുഡിൽ വലിയ ചർച്ചയായിരുന്നു. സമൂഹത്തിൽ ഉയർന്ന തട്ടിലുളള പല പ്രമുഖർക്ക് നേരെയായിരുന്നു ആരോപണങ്ങൾ ഉയർന്നത്.

    ഇപ്പോഴിത തനിയ്ക്ക് നേരിടേണ്ടി വന്ന കാസ്റ്റിങ്ങ് കൗച്ച് അനുഭവം വെളിപ്പെടുത്തി ബോളിവുഡ് താരം ആയുഷമാൻ ഖുറാന. ഒരു ചിത്രത്തിലെ കാസ്റ്റ് ഡയറക്ടറിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവമാണ് താരം പങ്കുവെച്ചത്. ഒരു മികച്ച വേഷം കിട്ടണമെങ്കിൽ അഡ്ജസ്റ്റ്മെനമ്‍റിന് തയ്യാറാകണമെന്ന് ഒരു കാസ്റ്റ്ഡയറക്ടർ തന്നോട് പറഞ്ഞുവെന്ന് തരം പറഞ്ഞു. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആയുഷ്മാൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

     തിരിച്ചടികൾ

    ഗോഡ് ഫാദർമാരില്ലാതെ സിനിമയിൽ എത്തിയ താരമാണ് ആയൂഷ്മാൻ. അതിൽ തന്നെ ഏറെ ബുദ്ധിമുട്ടിയാണ് സിനിമയിൽ എത്തിയതെന്നും താരം പറയുന്നു. ആദ്യം പല ഓഡീഷനുകളിലും നിരസിക്കപ്പെട്ടിരുന്നു, സോളോ ടെസ്റ്റ് എന്ന് പറഞ്ഞ് വിളിച്ച് കൊണ്ട് പോകും. ആ മുറിയിൽ നിറയെ ആളുകളാണ്. ഞാൻ ഇതിനെതിരെ ബഹളം വയ്ക്കും. അപ്പോൾ അവിടെ നിന്ന് എന്നെ പുറത്താക്കും.കരിയറിന്റെ തുടക്കത്തിൽ തന്നെ ഇത്തരത്തിലുള്ള തിരിച്ചടികൾ ഉണ്ടായതു കൊണ്ട് ഇപ്പോൾ ഫലപ്രദമായി മുന്നോട്ട് കൊണ്ട് പോകാൻ പ്രാപ്തനാക്കിയിട്ടുണ്ട്. അന്ന് അത്തരത്തിലുളള തിരിച്ചടികൾ നേരിട്ടില്ലായിരുന്നെങ്കിൽ ഇന്ന് അതൊന്നും നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കില്ലായിരുന്നു എന്ന് താരം പറഞ്ഞു.

    കാസ്റ്റ് ഡയറക്ടർ

    ഒരു കാസ്റ്റിങ്ങ് ഡയറക്ടർ എന്റെ ജനേന്ദ്രിയം കാണണമെന്ന് പറഞ്ഞിരുന്നു. അഡ്ജസ്റ്റ് ചെയ്താൽ ചിത്രത്തിൽ ലീഡ് റോൾ നൽകാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. എന്നാൽ ഞാൻ ഹോമോസെക്ഷ്വൽ അല്ലെന്ന് പറഞ്ഞതോടെ അദ്ദഹം തന്റെ ഓഫർ വളരെ വിനിയപൂർവ്വം പിൻവലിക്കുകയായിരുന്നു. വെള്ളിയാഴ്ചകളിലാണ് എല്ലാം മാറി മറിയുന്നത്. കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളിലായി മികച്ച വെളളിയാഴ്ചകളാണ് തനിയ്ക്ക് ലഭിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.

    മാറിനിന്ന്  ചിന്തിച്ച നടൻ


    ബോളിവുഡ് സിനിമയിലെ സ്ഥിരം നായകസങ്കൽപ്പങ്ങളെ പൊളിച്ചെഴുതി കൊണ്ടായിരുന്നു ആയുഷ്മാന്റെ ചുവട് വയ്പ്പ്. 2012ൽ പുറത്തു വന്ന വിക്കി ഡോണർ എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ ആയുഷ്മാൻ സ്ഥിരം ബോളിവുഡ് ക്ലീഷേ സിനിമകളിൽ നിന്ന് മാറി വ്യത്യസ്ത കഥാപാത്രത്തിലൂടെ ബോളിവുഡിൽ ഇടം ഉറപ്പിക്കുകയായിരുന്നു. പല മുൻനിര നായകന്മാരും ചെയ്യാൻ മടക്കുന്ന കഥാപാത്രങ്ങൾ വളരെ ലാഘവത്തോടെയായിരുന്നു ആയുഷ്മാൻ അവതരിപ്പിക്കുന്നത്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങി നിൽക്കാതെയുള്ള വ്യത്യസ്ത പരീക്ഷണമാണ് ആയുഷ്മാനെ ബോളിവുഡിലെ മികച്ച നടനാക്കിയത്.

    ഉപേക്ഷിക്കേണ്ടി വന്നു

    നല്ല ചിത്രങ്ങൾ ലഭിക്കാനായി ആറ് ചിത്രങ്ങൾ ഉപേക്ഷിക്കേണ്ടി വന്നതായും ആയുഷ്മാൻ പറഞ്ഞിരുന്നു. സിനിമയിൽ ഗോഡ് ഫാദർമാർ ഇല്ലാത്തത് കൊണ്ട് തന്നെ ആദ്യ ചിത്രം പാളിപ്പോയാൽ പിന്നീടൊരു ചാൻസ് കിട്ടില്ലെന്ന് തനിയ്ക്ക് വ്യക്തമായി അറിയാമായിരുന്നു. നല്ല തുടക്കം കിട്ടാനായി ആറ് ചിത്രങ്ങൾ ഉപേക്ഷിച്ചിരുന്നതായി താരം പറഞ്ഞു. വളരെ ശ്രദ്ധയോടെയാണ് ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതെന്നു ആയുഷ്മാൻ കൂട്ടിച്ചേർത്തു. ടിവി റിയാലിറ്റി ഷോയിലൂടെയാണ് ആയുഷ്മാൻ കരിയർ ആരംഭിക്കുന്നത്. പിന്നീട് ആർജെ, ടെലിവിഷൻ അവതാരകനായും പ്രവർത്തിച്ചിരുന്നു. മികച്ച അഭിനേതാവ് എന്നതിൽ ഉപരി നല്ല ഗായകൻ കൂടിയാണ് ആയുഷ്മാൻ

    Read more about: ayushmann khurrana
    English summary
    Actor Ayushmann Khurrana about misbehaviour he faced during his career|
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X