ഇന്റിമേറ്റ് സീനിനിടെ നടി മനീഷ കൊയ്‌രാളയുടെ വായില്‍ നിന്നും വന്നത് ഉള്ളിയുടെ മണം! പണി കൊടുത്ത് നടനും

ബോളിവുഡിലെ പ്രമുഖ നടന്റെ മകന്‍ എന്നതിലുപരി ഇന്ന് ശ്രദ്ദേയനായ താരമാണ് ബോബി ഡിയോള്‍. ഏറ്റവുമൊടുവില്‍ ആനിമല്‍ എന്ന ചിത്രത്തിലെ പ്രകടനമാണ് നടന് ജനപ്രീതി നേടി കൊടുത്തത്. ബോബി ഡിയോളിനെ പ്രശംസിച്ച് കൊണ്ടാണ് ആരാധകരും സിനിമാപ്രവര്‍ത്തകരുമൊക്കെ എത്തിയത്. ഇപ്പോള്‍ പ്രമുഖ നിര്‍മാതാക്കളുടെയെല്ലാം ആദ്യ ചോയിസായി മാറിയിരിക്കുകയാണ് താരം.

ബര്‍സാത്ത് എന്ന ചിത്രത്തിലൂടെയാണ് ബോബി ഡിയോള്‍ അദ്ദേഹത്തിന്റെ കരിയര്‍ ആരംഭിച്ചത്. എങ്കിലും ഗുപ്ത്, സോള്‍ജിയര്‍ തുടങ്ങിയ ചിത്രങ്ങളിലെപ്രകടനം അദ്ദേഹത്തിന്റെ കരിയറിനെ മറ്റൊരു തലത്തിലേക്ക് നയിച്ചു. ബോബി ഡിയോളിന്റെ കരിയറിന്റെ തുടക്കത്തില്‍ ലഭിച്ച ഹിറ്റ് ചിത്രമായിരുന്നു ഗുപ്ത്.

manisha-boby

ഈ ചിത്രത്തില്‍ നടിമാരായ മനീഷ കൊയ്രാളയും കജോളുമായിരുന്നു ബോബിയുടെ കൂടെ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. എന്നാല്‍ സിനിമയുടെ ചിത്രീകരണത്തിനിടെ ബോബി മനീഷ കൊയ്രാളയോട് പരാതി പറഞ്ഞൊരു സംഭവം ഉണ്ടായിട്ടുണ്ട്. മനീഷയുടെ വായില്‍ നിന്നും മോശം മണം ഉണ്ടായതിനെ പറ്റി പില്‍ക്കാലത്ത് നടന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. വിശദമായി വായിക്കാം...

മനീഷ കൊയ്രാളയ്ക്കൊപ്പം ചിത്രത്തിലെ ഹിറ്റായൊരു ഗാനരംഗം ചിത്രീകരിച്ചപ്പോഴുണ്ടായ സംഭവത്തെ പറ്റിയാണ് ബോബി ഡിയോള്‍ പറഞ്ഞത്. പാട്ടിനിടയില്‍ മനീഷയ്ക്ക് താടി കടിക്കുന്നൊരു സീന്‍ അദ്ദേഹത്തിന് ചെയ്യേണ്ടതായി വന്നു. ഈ സീന്‍ ചെയ്യാന്‍ വരുന്നതിന് മുന്‍പ് മനീഷ ഉള്ളി-പയര്‍ ചാട്ട് കഴിച്ചിരുന്നു.

പച്ച ഉള്ളി കഴിച്ചത് കൊണ്ട് തന്നെ അഭിനയത്തിനിടെ നടിയുടെ വായില്‍ നിന്ന് ഉള്ളിയുടെ മണമാണ് വന്നത്. അങ്ങനെ പ്രണയ നിമിഷങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഈ മണം കാരണം തന്റെ മനസ്സ് അസ്വസ്ഥമാകുകയും സീനില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ വരികയും ചെയ്തുവെന്നാണ് ബോബി വെളിപ്പെടുത്തിയത്.

ഈ രംഗത്തിന് ശേഷം ബോബി ഡിയോള്‍ മനീഷയെ പരിഹസിക്കാനായി ഒരു തമാശ നടത്തുകയും ചെയ്തിരുന്നു. ചിത്രത്തില് മനീഷയുടെ സഹോദരനായി അഭിനയിച്ച നടന്‍ പുതുമുഖമായിരുന്നു. മനീഷയ്ക്കൊപ്പമുള്ള സീനിന് മുമ്പ് ബോബി അയാള്‍ക്ക് പച്ച ഉള്ളി കഴിക്കാന്‍ കൊടുത്തു. ഇത് കഴിച്ചാല്‍ ഒരുപാട് ഗുണങ്ങള്‍ ഉണ്ടെന്നും അഭിനയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും പറഞ്ഞ് അവനെ കൊണ്ട് അത് കഴിപ്പിച്ചു.

manisha-boby

പിന്നാലെ സീനില്‍ മനീഷയോട് നീട്ടി ശ്വാസിക്കാന്‍ ബോബി പറഞ്ഞു. നടി അങ്ങനെ ചെയ്‌തെങ്കിലും ആ മണം വന്നതിനോട് നടി പ്രതികരിച്ചില്ല. ഇതോടെ താരങ്ങളുടെ തമാശ പരാജയപ്പെടുകയായിരുന്നു, എന്നുമാണ് മുന്‍പൊരു അഭിമുഖത്തില്‍ ബോബി വെളിപ്പെടുത്തിയത്.

രാജീവ് രവി സംവിധാനം ചെയ്ത് 1997 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗുപ്ത്. സസ്‌പെന്‍സ് ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ ബോബി ഡിയോള്‍, മനീഷ കൊയ്‌രാള, കാജോള്‍ എന്നിവര്‍ക്ക് പുറമേ പരേഷ് റാവല്‍, ഓം പുരി, രാജ് ബബ്ബര്‍ എന്നിങ്ങനെ നിരവധി താരങ്ങളാണ് പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്.

റിലീസ് ചെയ്തതിനു ശേഷം ഗുപ്ത് വലിയൊരു വാണിജ്യ വിജയം നേടുകയും സിനിമയിലെ കഥയും ഗാനങ്ങളും പ്രശംസ നേടുകയും ചെയ്തിരുന്നു. ബോക്‌സ് ഓഫീസില്‍ 33 കോടി കളക്ട് ചെയ്തിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ ബോബി ഡിയോള്‍ സൂപ്പര്‍താരമായി നിറഞ്ഞ് നില്‍ക്കുകയാണെങ്കില്‍ മനീഷ കൊയ്‌രാള കുറച്ച് കാലം മാറി നില്‍ക്കുകയായിരുന്നു. ഇടയ്ക്ക് അഭിനയത്തില്‍ നിന്നും ഗ്യാപ്പ് എടുത്തെങ്കിലും വളരെക്കാലത്തിന് ശേഷം മനീഷ കൊയ്രാള അഭിനയ ലോകത്തേക്ക് തിരിച്ചെത്തുകയാണ്. സഞ്ജയ് ലീല ബന്‍സാലിയുടെ ഹീരമാണ്ടി എന്ന ചിത്രത്തിലാണ് നടി അഭിനയിച്ചത്.

Read more about: manisha koirala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X