twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അതിനാലാണ് ഞാന്‍ ചെറുപ്പത്തില്‍ തന്നെ വിവാഹം ചെയ്തത്'; തുറന്നു പറഞ്ഞ് നടന്‍ ബോബി ഡിയോള്‍

    |

    ഒരുകാലത്ത് ബോളിവുഡിലെ മുന്‍നിര നായകന്‍മാരിലൊരാളായിരുന്നു ബോബി ഡിയോള്‍. പിതാവ് ധര്‍മ്മേന്ദ്രയുടെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ ബോബി ഡിയോള്‍ തൊണ്ണൂറുകളില്‍ പ്രേക്ഷകരുടെ പ്രിയ നടനായിരുന്നു. 1995-ല്‍ പുറത്തിറങ്ങിയ ബര്‍സാത്ത് എന്ന സിനിമയിലൂടെയായിരുന്നു ബോബിയുടെ അരങ്ങേറ്റം. സിനിമ വന്‍ വിജയമായതോടെ ബോബിയും വലിയ താരമായി മാറുകയായിരുന്നു.

    ഒരു ബോളിവുഡ് സിനിമ പോലെ വളരെ മനോഹരമായിരുന്നു ബോബി ഡിയോളിന്റെ പ്രണയവും വിവാഹവും. ടാനി അഹൂജയെ ആദ്യ കാഴ്ചയില്‍ തന്നെ ഇഷ്ടപ്പെട്ട ബോബി ഒരു റസ്‌റ്റോറന്റില്‍ വെച്ചാണ് അപ്രതീക്ഷിതമായി അവരെ കണ്ടുമുട്ടുന്നത്. അധികം വൈകാതെ പ്രണയത്തിലുമായി. 1996-ല്‍ ബോബിയുടെ 27-ാം വയസ്സിലായിരുന്നു വിവാഹം. ആര്യമാന്‍, ധരം എന്നിവരാണ് മക്കള്‍. രണ്ടാമത്തെ മകന്‍ ധരത്തിന് മുത്തച്ഛന്റെ പേരാണ് നല്‍കിയത്.

    പ്രണയവും വിവാഹവും

    അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, ഇത്രയും ചെറുപ്പത്തില്‍ വിവാഹം കഴിക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം ബോബി തുറന്നുപറഞ്ഞിരുന്നു. മുന്‍പൊക്കെ തങ്ങളുടെ സിനിമകളുടെ വിജയത്തിനായി നായകന്‍മാരുടെ വിവാഹക്കാര്യം പുറത്തുപറയാറില്ലായിരുന്നു. പക്ഷെ, ബോബിയുടെ പ്രശ്‌നം മറ്റൊന്നായിരുന്നു. അച്ഛന്‍ ധര്‍മ്മേന്ദ്രയുമായും ജ്യേഷ്ഠന്‍ സണ്ണി ഡിയോളുമായും വലിയ പ്രായവ്യത്യാസമുണ്ട്. ഇക്കാരണത്താല്‍ അവരുടെ ഒപ്പം ചിലവഴിക്കാനുള്ള സമയത്തെക്കുറിച്ചുള്ള ആശങ്കയാണ് പെട്ടെന്നു വിവാഹം കഴിയ്ക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് ബോബി പറയുന്നു.

    സ്വന്തം മക്കളുടെ കാര്യത്തിലും ഈ പ്രായവ്യത്യാസത്തിന്റെ പ്രശ്‌നം അനുഭവിക്കാന്‍ ബോബി ആഗ്രഹിച്ചിരുന്നില്ല. ഇതിനാലാണ് ഭാര്യ ടാനിയയുമായുള്ള വിവാഹത്തിന് ശേഷം ഉടന്‍ തന്നെ കുട്ടികളുണ്ടാകാന്‍ താന്‍ ആഗ്രഹിച്ചതെന്ന് ബോബി പറയുന്നു.

    കട്ട് പറഞ്ഞിട്ടും കണ്‍ട്രോള്‍ കിട്ടിയില്ല; പരിസരം മറന്ന് ചുംബനം ചെയ്യുന്നത് തുടര്‍ന്ന താരങ്ങള്‍കട്ട് പറഞ്ഞിട്ടും കണ്‍ട്രോള്‍ കിട്ടിയില്ല; പരിസരം മറന്ന് ചുംബനം ചെയ്യുന്നത് തുടര്‍ന്ന താരങ്ങള്‍

    കുടുംബജീവിതത്തിന് പ്രാധാന്യം

    'വളരെ പെട്ടെന്ന് ഒരു കുടുംബം തുടങ്ങാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്റെ കുട്ടികളുള്ളപ്പോള്‍ എനിക്ക് പ്രായമാകാതിരിക്കാന്‍ ഞാന്‍ മോഹിക്കുന്നു. അവരോടൊപ്പം വളരാന്‍, അവരുടെ സുഹൃത്താകാന്‍ ഞാന്‍ ആഗ്രഹിച്ചു. കാരണം ഞാന്‍ എന്റെ കുടുംബത്തിലെ ഏറ്റവും ഇളയ ആളാണ്.

    ഞാനും എന്റെ ജ്യേഷ്ഠനും തമ്മിലുള്ള പ്രായവ്യത്യാസം വളരെ കുറവാണ്. എന്റെ അച്ഛനും ഞാനും തമ്മില്‍ വലിയ പ്രായവ്യത്യാസമുണ്ട്. എനിക്ക് എന്റെ പിതാവിനോട് അടുത്തിരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, എനിക്ക് അത് നഷ്ടപ്പെടുത്താന്‍ കഴിയില്ല. അതുപോലെ മക്കളോടൊപ്പവും ഒന്നിച്ചിരിക്കണം.' ബോബി പറയുന്നു.

    മരുന്ന് കഴിച്ചിട്ടാണ് അന്ന് ലാലേട്ടനൊപ്പം ഷോ ചെയ്തതെന്ന് ആര്യ; തന്നെ വിളിക്കാത്തതില്‍ പരിഭവിച്ച് പ്രിയാമണിമരുന്ന് കഴിച്ചിട്ടാണ് അന്ന് ലാലേട്ടനൊപ്പം ഷോ ചെയ്തതെന്ന് ആര്യ; തന്നെ വിളിക്കാത്തതില്‍ പരിഭവിച്ച് പ്രിയാമണി

    കുട്ടികള്‍ എന്റെ സംരക്ഷണയില്‍

    'എന്റെ ജീവിതത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ ഞാന്‍ കടന്നുപോകുമ്പോള്‍ എന്റെ കുട്ടികള്‍ വളരെ ചെറുതായിരുന്നു. അവരുടെ മുത്തച്ഛന്‍, അമ്മാവന്‍, അമ്മ എന്നിവരെല്ലാം ജോലി ചെയ്യുന്നത് കണ്ടാണ് വളര്‍ന്നത്. പക്ഷേ അവരുടെ അച്ഛനായ ഞാന്‍ എപ്പോഴും വീട്ടിലുണ്ടായിരുന്നു. ആ സമയം വീടും കുട്ടികളും എന്റെ സംരക്ഷണയിലായിരുന്നു. അവര്‍ അതില്‍ സന്തുഷ്ടരായിരുന്നു, ഞാന്‍ എപ്പോഴും മക്കള്‍ക്കൊപ്പമായിരുന്നു. അവരോടൊപ്പം ചെലവഴിക്കാന്‍ എനിക്ക് ധാരാളം സമയം ലഭിച്ചു.

    പക്ഷേ മക്കള്‍ എപ്പോഴും അത്ഭുതപ്പെടും, എന്തിനാണ് പപ്പാ വീട്ടില്‍? എന്തുകൊണ്ടാണ് അവന്‍ ജോലിക്ക് പോകാത്തത് എന്നൊക്കെ എന്നോടു ചോദിക്കുമായിരുന്നു. ബോബി പറയുന്നു.

    എന്നും വീട്ടിലിരുന്ന് മക്കള്‍ക്ക് ഒരു മോശം മാതൃകയാകാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. എന്നെക്കൊണ്ട് സാധിക്കുന്നത് ഞാന്‍ ചെയ്യുമായിരുന്നു. എന്തുവന്നാലും തളരരുതെന്നും ജീവിതത്തെ പോസിറ്റീവായി കണ്ട് മുന്നോട്ടു പോകണമെന്നും ഞാന്‍ എപ്പോഴും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുമായിരുന്നു. അത് തന്നെയാണ് അവര്‍ പിന്തുടരുന്നതും. ബോബി വ്യക്തമാക്കുന്നു.

    Read more about: bollywood dharmendra
    English summary
    Actor Bobby Deol opens up about his marriage and personal life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X