»   »  ആറാം വയസിൽ നേരിട്ടത് ക്രൂര അനുഭവം, ബെൽറ്റ് കൊണ്ട് അയാൾ തല്ലി, വെളിപ്പെടുത്തലുമായി നടി

ആറാം വയസിൽ നേരിട്ടത് ക്രൂര അനുഭവം, ബെൽറ്റ് കൊണ്ട് അയാൾ തല്ലി, വെളിപ്പെടുത്തലുമായി നടി

Written By:
Subscribe to Filmibeat Malayalam

കഴിഞ്ഞ കുറച്ചു നാളുകളായി പുറത്തു വരുന്നത് സിനിമലോകത്ത് സ്ത്രീകൾക്ക് അനുഭവിക്കുന്ന പീഡനത്തെ കുറിച്ചാണ്. മനുഷ്യ മനസിനെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള കഥകളാണ് ദിവസേനെ പുറത്തു വരുന്നത്. എന്നാൽ ഇതിൽ ഏറെ ഞെട്ടിക്കുന്ന സംഗതി. പല താരങ്ങളും ബാല്യകാലത്ത് തന്നെ പീഡനത്തിന് ഇരയായിട്ടുണ്ട് എന്നതാണ്. ഇപ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തവുമായി ബോളിവുഡിലെ മുൻ കാലനായിക ഡെയ്സി ഇറാനി രംഗത്തെത്തിയിരിക്കുകയാണ്.

 Daisy Irani

ഇതാണ് ഒടിയൻ മാണിക്യന്റെ വിശ്വരൂപം! ആരു കണ്ടാലും ഒന്ന് ഞെട്ടും, ചിത്രം കാണാം

അമ്പതുകളിൽ ബാലതാരമായി നിറ‍ഞ്ഞു നിന്ന താരമാണ് ഡെയ്സി ഇറാനി. ആറാം വയസിൽ തനിയ്ക്ക് ഷൂട്ടിങ്ങിന് കൂട്ടുവന്ന ബന്ധുവിൽ നിന്ന ക്രൂരമായ പീഡനം ഏറ്റുവാങ്ങേണ്ടി വന്നുവത്രെ. മുംബൈ മിററിന് നൽകിയ അഭിമുഖത്തിലാണ് ഡെയ്സി ഇക്കാര്യം വെളിപ്പെടുത്തിയത്. ഹോട്ടൽ മുറിയിൽവെച്ചാണ് തനിയ്ക്ക് നേരെ ക്രൂരമായ അനുഭവം ഉണ്ടായത് . ബെല്‍റ്റുകൊണ്ട് മർദിക്കുകയും സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു .എന്നാൽ തന്നെ പിഡിപ്പിച്ചയാൾ ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നും അയാൾ മരിച്ചു പോയെന്നും താരം പറഞ്ഞു. തനിയ്ക്ക് സംഭവിച്ച ദുരന്തത്തെ കുറിച്ച് വീട്ടുകരോടൊ പുറത്തുള്ളവരോടൊ പറയാൻ തനിയ്ക്ക് ഭയമായിരുന്നുവെന്നും ഇവർ കൂട്ടിച്ചേർത്തു.

നെറ്റിയിൽ ചുംബിക്കാം, പക്ഷെ തന്നോട് ആവശ്യപ്പെട്ടത് ചുണ്ടിൽ!! ചുംബന വിവാദത്തെക്കുറിച്ച് നടി

15ാം വയസിൽ ഇതുപോലൊരു മറ്റൊരു സംഭവം തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്നും ഡെയ്സി കൂട്ടിച്ചേർത്തു. വളരെ ചെറുപ്പം മുതലെ സാരി ഉടുത്തിരുന്നു. നിര്‍മ്മാത് മല്ലിഛന്ദ് കൊച്ചാല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും താരം വെളിപ്പെടുത്തി. അനാവശ്യമായി തന്നെ സ്പർശിച്ചുവെന്നും അയാളുടെ മനസിലിരുപ്പ് മനസിലായപ്പോൾ മാറിന്  വലുപ്പം തോന്നൻ വെച്ചിരുന്ന സ്പോഞ്ച് അയാളുടെ കയ്യിൽ കൊടുത്തു എന്നും താരം വെളിപ്പെടുത്തി.

English summary
Actor Daisy Irani opens up about being assaulted at 6 by her guardian

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X