നിങ്ങളൊരു മുസ്ലീമാണ്!! മതം പറഞ്ഞ ആരാധകനോട് നടി ചെയ്തത്, വൈറലാകുന്നു...
ആമീർഖാൻ ചിത്രമായ ദംഗൽ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റിൽ കയറി കൂടിയ നടിയാണ് ഫാത്തിമ സന ഷെയ്ക്ക്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിന്റെ പേര് സജീവ ചർച്ചയായി മാറുകയാണ്. നടിയുടെ വസ്ത്രധാരണത്തിനെതിരെ രൂക്ഷമായ വിമർശനമാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയർന്ന് വരുന്നത്. ഇതിനെല്ലാം താരം കൃത്യമായ മറുപടി നൽകുകയും ചെയ്യാറുണ്ട്.

കഴിഞ്ഞ ദിവസം കുട്ടിവസ്ത്രം ധരിച്ച് താരം ഭക്ഷണം കഴിക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. റമദാം മാസത്തിൽ നോമ്പ് പിടിക്കാതെ കുട്ടി വസ്ത്രം ധരിച്ചതിന് താരത്തിനെതിരെ രൂക്ഷ വിമർശനമായിരുന്നു ഉയർന്നു വന്നിരുന്നു. ചിത്രങ്ങൾ കാണാൻ കഴിയില്ലെങ്കിൽ അൺ ഫോളോ ചെയ്തോളു എന്നായിരുന്നു നടിയുടെ മറുപടി. എന്ന് നടിയെ അനുകൂലിച്ചും ഒരു വിഭാഗക്കാർ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിത ഫാത്തിമ തന്റെ അടുത്ത ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഒരു തടാകത്തിന്റെ കരയിൽ ഇരുന്ന് സുന്ദരമായ വൈകുന്നേരം ആസ്വദിക്കുന്ന ചിത്രമായിരുന്നു പങ്കുവെച്ചത്. എന്നാൽ ഈ ചിത്രത്തിലും താരത്തിന്റെ വസ്ത്രധാരണത്തിനെ വിമർശിച്ച് ഒരാൾ രംഗത്തെത്തിയിരുന്നു. ഫാത്തിമ ഒരു മുസ്ലീം ആണെന്ന് ഓർമിപ്പിക്കുന്ന താരത്തിലുളളതായിരുന്നു ഇയാളുടെ കമന്റ്. നിങ്ങളോട് ആളുകൾ പറയുന്നത് വാസ്തവമാണ്, നിങ്ങളുടെ ശരീരം മറയ്ക്കുക, ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്, നിങ്ങൾ ഒരു മുസ്ലീം ആണെന്ന് മനസ്സിലാക്കൂ എന്നായിരുന്നു ഇയാളുടെ കമന്റ്. ഇത്തരത്തിൽ കമന്റ് ഇട്ട ആളെ താരം ബ്ലോക്ക് ചെയ്താണ് മറുപടി നൽകിയത്.


Click it and Unblock the Notifications











