നടിയെ കല്യാണം കഴിക്കാന്‍ ഭാര്യയോട് ഒഴിവായി പോകാന്‍ പറഞ്ഞതാണ്! അതില്‍ തെറ്റൊന്നുമില്ലെന്ന് നടന്‍ ഗോവിന്ദ

വീണ്ടും ബോളിവുഡിലൊരു ഡിവോഴ്‌സ് നടന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. സൂപ്പര്‍താരമായ ഗോവിന്ദയും ഭാര്യ സുനിത അഹൂജയും ബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിച്ചുവെന്ന തരത്തിലാണ് ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ ഭര്‍ത്താവിനെ കുറിച്ച് സുനിത നടത്തിയ പരാമര്‍ശങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

കഴിഞ്ഞ കുറച്ച് കാലങ്ങളായി താരങ്ങള്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നതും ഈ കാലയളവില്‍ ഗോവിന്ദ ഒരു മറാത്തി നടിയുമായി ഇഷ്ടത്തിലായെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല വിമര്‍ശനങ്ങളുണ്ടാക്കുന്ന ജീവിത രീതിയായിരുന്നു ഇരുവരുടേതും. ഇക്കാരണത്താലാണ് സുനിത ഡിവോഴ്‌സിന് സമ്മതിച്ചതെന്നുമാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്. വൈകാതെ താരദമ്പതിമാര്‍ തന്നെ ഔദ്യോഗിക സ്ഥിരീകരണം നടത്തുമെന്നാണ് വിചാരിക്കുന്നത്.

govinda

37 വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതമാണ് ഗോവിന്ദയും സുനിതയും അവസാനിപ്പിക്കുന്നത്. എന്നാല്‍ ഇതിനും മുന്‍പ് വലിയ പ്രശ്‌നങ്ങളിലൂടെയായിരുന്നു താരങ്ങളുടെ ജീവിതം കടന്ന് പോയിരുന്നത്. സിനിമയില്‍ നായകനായി നിറഞ്ഞ് നില്‍ക്കുന്ന കാലത്ത് ഗോവിന്ദയുടെ പേരിനൊപ്പം പല നടിമാരുടെ പേരുകളും ചേര്‍ത്ത് കഥകള്‍ വന്നിട്ടുണ്ട്. അതിലൊരാള്‍ നടി നീലം ആയിരുന്നു. നീലവുമായി റിലേഷനിലായതിനെ കുറിച്ചും ആ സമയത്ത് സുനിതയെ താരം ഒഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നുമാണ് കഥകള്‍. ഡിവോഴ്‌സ് വാര്‍ത്തകള്‍ക്കൊപ്പം ഇതും പ്രചരിക്കുകയാണ്.

1987 ലാണ് സുനിതയുമായി ഗോവിന്ദ വിവാഹിതനാവുന്നത്. അതിന് മുന്‍പാണ് നീലവുമായി നടന്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചത്. ഇതേ കുറിച്ചൊരിക്കല്‍ നടന്‍ സംസാരിക്കുകയും ചെയ്തു. തന്റെ വിവാഹം നിശ്ചയിച്ചതിന് ശേഷം ആ ബന്ധം ഒഴിവാക്കി നീലത്തിനൊപ്പം പോയാലോ എന്ന് ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് നീലം മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു. ഇപ്പോഴത്തെ ഭാര്യയായ സുനിതയുടെ നിര്‍ബന്ധം കാരണമാണ്. അല്ലെങ്കില്‍ താന്‍ നീലത്തിനെ വിവാഹം കഴിക്കുമായിരുന്നു. 2000 വരെ നീലം ആരെയും വിവാഹം കഴിച്ചിരുന്നില്ല.

ഞാനും നീലവും സുഹൃത്തുക്കളായിരുന്നു. ഞങ്ങളൊരുമിച്ച് നിരവധി സിനിമകളിലും അഭിനയിച്ചു. എനിക്ക് അവളോട് വല്ലാത്ത അടുപ്പം തോന്നുകയും ചെയ്തു. ആ സമയത്ത് സുനിതയോട് എന്നെ വിട്ടിട്ട് ഒന്ന് പോകാമോ എന്ന് വരെ ഞാന്‍ ചോദിച്ചു. വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും അത് മുടക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ സുനിത സമ്മതിച്ചില്ല. നീലത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതില്‍ താനൊരു തെറ്റും കാണുന്നില്ലെന്നാണ്,' ഗോവിന്ദ ഒരിക്കല്‍ പറഞ്ഞത്.

govinda

ഒരിക്കല്‍ ഭര്‍ത്താവിനെ കുറിച്ച് സുനിതയും തുറന്ന് സംസാരിച്ചിരുന്നു. 'അടുത്ത ജന്മത്തില്‍ നിങ്ങളൊരിക്കലും എന്റെ ഭര്‍ത്താവാകരുതെന്ന് ഞാന്‍ അദ്ദേഹത്തോട് തന്നെ പറഞ്ഞിട്ടുണ്ട്. കാരണം അദ്ദേഹം ഞങ്ങളുടെ കൂടെ അവധിക്കാലം ആഘോഷിക്കാറില്ല. ഭര്‍ത്താവിനൊപ്പം പുറത്തുപോയി തെരുവില്‍ നിന്നും പാനി-പുരി കഴിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. പക്ഷേ അദ്ദേഹം ജോലിയ്ക്ക് വേണ്ടി മാത്രമാണ് കൂടുതല്‍ സമയം ചെലവഴിച്ചത്. ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ച് സിനിമ കാണാന്‍ പോയ ഒരു സന്ദര്‍ഭം പോലും എന്റെ ഓര്‍മ്മയില്‍ ഇല്ല. ഞങ്ങളുടെ വിവാഹത്തിന് മുമ്പ് ഞാന്‍ വളരെ സുരക്ഷിതയായിരുന്നു, ഇപ്പോള്‍ ഞാന്‍ അങ്ങനെയല്ലെന്നുമാണ്,' സുനിത പറഞ്ഞത്.

'മുന്‍പ് ഗോവിന്ദയുടെ പ്രണയ ബന്ധങ്ങളെ കുറിച്ച് വാര്‍ത്തകള്‍ വരുമ്പോള്‍ ഞാന്‍ അസ്വസ്ഥയാകുമായിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം നിരവധി സിനിമകളുടെ ഭാഗമായി തിരക്കുകളില്‍ ആയിരുന്നത് കൊണ്ടു അവിഹിത ബന്ധങ്ങള്‍ക്ക് പോകാന്‍ സമയമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്ക് ചെറിയ പേടിയുണ്ട്. കാരണം കഴിഞ്ഞ രണ്ടു വര്‍ഷമായിട്ട് അദ്ദേഹം സിനിമയില്‍ സജീവമല്ലാതെ കഴിയുകയാണ്. ഈ സമയത്ത് മറ്റൊരു ബന്ധം ഉണ്ടാകാനുള്ള എല്ലാ സാധ്യതകളും കാണുണ്ടെന്നാണ്,' അടുത്തിടെ ഒരു അഭിമുഖത്തിലൂടെ സുനിത അഹൂജ വെളിപ്പെടുത്തിയത്.

More from Filmibeat

Read more about: govinda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X