15 വയസുള്ള പെൺകുട്ടിയെ പ്രണയിക്കുന്നത് പേടിച്ചിട്ടാണ്, കാറിൽ വച്ചാണ് ആദ്യമായി വികാരങ്ങൾ കൈമാറിയതെന്ന് ഗോവിന്ദ

ബോളിവുഡ് നടന്‍ ഗോവിന്ദയും ഭാര്യ സുനിത അഹുജയും തമ്മിലുള്ള പ്രണയകഥ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഗോവിന്ദയെ ഇംപ്രെസ്സ് ചെയ്യാന്‍ സുനിതയുടെ ഒരു ബന്ധു വെല്ലുവിളിച്ചിരുന്നു. അവിടുന്ന് തുടങ്ങിയ ബന്ധമാണ് പിന്നീട് നടന്റെ ഭാര്യയായി മാറുന്നത് വരെ കാര്യങ്ങളിലേക്ക് എത്തിയത്. ഗോവിന്ദയെ ഒന്ന് വശീകരിക്കാന്‍ ഏകദേശം ഒരു വര്‍ഷത്തോളം വേണ്ടി വന്നുവെന്നാണ് പുതിയൊരു അഭിമുഖത്തില്‍ സുനിത പറയുന്നത്.

ഗോവിന്ദയുമായി പ്രണയത്തിലാവുന്ന സമയത്ത് സുനിതയ്ക്ക് പതിനഞ്ച് വയസും ഗോവിന്ദയ്ക്ക് 21 വയസുമാണ്. ഇക്കാര്യം നടനെ വിഷമിപ്പിച്ചിരുന്നു. ഇത്രയും പ്രായം കുറഞ്ഞൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുന്നത് ധാര്‍മികമായി ശരിയാണോന്ന് അദ്ദേഹം ചിന്തിച്ചു. മാത്രമല്ല ഇക്കാര്യത്തില്‍ ചില ആശങ്കകള്‍ ഉണ്ടാവുകയും ചെയ്തു. ഒടുവില്‍ 1987 മാര്‍ച്ച് പതിനൊന്നിന് സുനിതയ്ക്ക് പതിനെട്ട് വയസുള്ളപ്പോഴാണ് ഇരുവരും വിവാഹിതരാവുന്നത്.

വളരെ ചെറിയൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനാല്‍ ആളുകള്‍ എന്നെ ബാലപീഡകന്‍ എന്ന് വിളിക്കുമോന്ന് ഞാന്‍ ഭയന്നു. കാരണം അവള്‍ക്ക് പതിനഞ്ചും എനിക്ക് ഇരുപത്തിയൊന്ന് വയസുമുണ്ട് അന്ന്. അവള്‍ വളരെ ചെറുപ്പമായിരുന്നു. മാത്രമല്ല അത്യാവശ്യം മോഡേണുമാണ്. ഇന്നായിരുന്നു അതുപോലൊരു പെണ്‍കുട്ടിയെ പ്രണയിക്കുന്നതെങ്കില്‍ എല്ലാവരും എന്നെ ബാലപീഡകന്‍ എന്ന് തന്നെ വിളിച്ചേനെ.

govinda

നീ വളരെ ചെറുതാണെന്ന് ഞാന്‍ സുനിതയോട് അന്ന് പറഞ്ഞെങ്കിലും എന്നെ സ്‌നേഹിക്കുന്നുണ്ടെന്നായിരുന്നു അവളുടെ മറുപടി. ഒരു സിനിമയുടെ വിജയത്തിനൊപ്പം ഒന്നിച്ച് ഡാന്‍സ് ചെയ്താണ് ഞങ്ങള്‍ തുടങ്ങുന്നത്. പിന്നീട് വിവാഹങ്ങളിലും മറ്റ് ചടങ്ങുകളിലുമൊക്കെ അതുപോലെ ഡാന്‍സ് ചെയ്ത് തുടങ്ങി. ഒരു കാറില്‍ ഒന്നിച്ചിരുന്ന് പോകുമ്പോഴാണ് ആദ്യമായി സുനിതയുടെ കൈയ്യില്‍ താന്‍ പിടിക്കുന്നത്.

വാഹനം ഓടി കൊണ്ടിരിക്കുമ്പോഴാണ് അവളുടെ കൈകള്‍ എന്റെ കൈയ്യില്‍ അറിയാതെ വന്ന് തട്ടുന്നത്. പിന്നെ ആ കൈകള്‍ തമ്മില്‍ കൂടിചേര്‍ന്നു. പിന്നീട് അവളെന്റെ കൈയ്യില്‍ മുറുകേ പിടിച്ചു. അത് തട്ടിക്കളഞ്ഞാല്‍ മോശമാവുമെന്ന് ഞാനും കരുതി. അതിനാല്‍ കൈ പിടിച്ച് തന്നെ മുന്നോട്ട് പോകാമെന്ന് കരുതി. മാത്രമല്ല ആ കാറില്‍ വച്ചാണ് ഞങ്ങള്‍ പരസ്പരം വികാരങ്ങളൊക്കെ പ്രകടിപ്പിച്ചതുമെന്നും ഗോവിന്ദ വെളിപ്പെടുത്തുകയാണ്.

എന്നാല്‍ സുനിതയുമായി വിവാഹം കഴിച്ചുവെന്ന കാര്യം കുറേ കാലം നടന്‍ മറച്ച് വെച്ചിരുന്നു എന്നതാണ് സത്യകഥ. മകന്റെ പ്രണയകഥ അറിഞ്ഞതിന് ശേഷം ഗോവിന്ദയെ കൊണ്ട് വേഗം കല്യാണം കഴിപ്പിക്കണമെന്നത് അദ്ദേഹത്തിന്റെ അമ്മയുടെ തീരുമാനമായിരുന്നു.

അങ്ങനെയാണ് ചെറിയ പ്രായത്തില്‍ തന്നെ ഗോവിന്ദയുടെ വിവാഹം നടക്കുന്നത്. എന്നാല്‍ ഇത് തന്റെ സിനിമാ ജീവിതത്തെ ബാധിക്കുമോ എന്ന പേടി ഗോവിന്ദയെ വല്ലാതെ അലട്ടി.

govinda

കരിയറിനെ ബാധിക്കുന്ന അവസ്ഥ വരാതിരിക്കാന്‍ വിവാഹിതനാണെന്ന കാര്യം ഗോവിന്ദ ഏറെ കാലം മറച്ച് പിടിച്ചു. ഇതിനിടയില്‍ നടി നീലവുമായി നടന്‍ ഇഷ്ടത്തിലാവുകയും അദ്ദേഹം വിവാഹിതനാണെന്ന് നടി അറിഞ്ഞതോടെ ആ ബന്ധം അവസാനിക്കുകയുമൊക്കെ ചെയ്തിരുന്നു. അത്തരത്തില്‍ നിരവധി കഥകളും ഗോവിന്ദയുടെ ജീവിതത്തിലുണ്ട്.

നിലവില്‍ ഭാര്യയുടെയും മക്കളുടെയും കൂടെ സന്തോഷത്തോടെ കഴിയുകയാണ് നടന്‍. യശ്വവര്‍ദ്ധന്‍, ടീന എന്നിങ്ങനെ രണ്ട് മക്കളാണ് ഗോവിന്ദയ്ക്കും സുനിതയ്ക്കുമുള്ളത്. യശ്വവര്‍ദ്ധനെ ഉടന്‍ സിനിമകളില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് താരമിപ്പോള്‍.

നേരത്തെ സിനിമയിലേക്കുള്ള താരപുത്രന്റെ അരങ്ങേറ്റത്തിന് ഒരുക്കം തുടങ്ങിയിരുന്നു. എന്നാല്‍ കൊവിഡ് 19 കാരണം ലോക്ക്ഡൗണ്‍ വന്നതാണ് പ്രശ്‌നമായത്. നിലവില്‍ മകന്‍ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണെന്നും അതിനായി ശരീരഘടന കെട്ടിപ്പടുക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Read more about: govinda ഗോവിന്ദ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X